ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

Written By:
Recommended Video - Watch Now!
Angry Bull Almost Rammed Into A Car - DriveSpark

റോഡില്‍ ചിന്നിച്ചിതറിയ വിന്‍ഡ്ഷീല്‍ഡ് ഗ്ലാസിനും തവിടുപൊടിയായ ബോഡി പാനലുകള്‍ക്കും മുമ്പില്‍ ജയിച്ചതാരാണെന്ന ചോദ്യം മാത്രം ബാക്കി. ഞായറാഴ്ച രാത്രി പുരി-കൊണാര്‍ക്ക് മറൈന്‍ ഡ്രൈവില്‍ നടന്ന അതിവേഗ അപകടത്തിന്റെ നടുക്കത്തില്‍ നിന്നും ഒഡീഷ ഇപ്പോഴും വിട്ടുണര്‍ന്നിട്ടില്ല.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

'ഏത് കാറിനാണ് വേഗത കൂടുതല്‍ ബിഎംഡബ്ല്യുവിനോ, ഔഡിക്കോ?' സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം വാശിക്ക് വഴിമാറിയപ്പോള്‍ പൊലിഞ്ഞത് ഒരു ജീവന്‍.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

ദൃഢതയേറിയ ജര്‍മ്മന്‍ കാറാണ് ഓടിക്കുന്നതെന്ന അഹങ്കാരത്തില്‍ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി കുതിച്ച യുവാക്കളെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

ഔഡിയെ കീഴടക്കാന്‍ ശ്രമിച്ച ബിഎംഡബ്ല്യു 320d സെഡാന് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. പുലര്‍ച്ചെ മൂന്നരയോടെ മറൈന്‍ ഡ്രൈവിലുള്ള ചികിന മേല്‍പ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടം.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

മുന്നില്‍ പോയ ഔഡിയെ എന്തുവിധേനയും മറികടക്കണമെന്ന കാറോടിച്ച യുവാവിന്റെ വാശിയാണ് ബിഎംഡബ്ല്യു 320d അപകടത്തില്‍പ്പെടാന്‍ കാരണമായത്. അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബിഎംഡബ്ല്യു റോഡിന് സമീപമുള്ള ഭീമന്‍ മരത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

സംഭവ സമയത്ത് കാറില്‍ നാലു പേരാണുണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

Trending On DriveSpark Malayalam:

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

അപകടത്തിന് ശേഷമുള്ള ബിഎംഡബ്ല്യു 320d യുടെ ചിത്രങ്ങള്‍ സംഭവത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നു. അക്ഷരാര്‍ത്ഥത്തില്‍ തവിടുപൊടിയായ ജര്‍മ്മന്‍ കാറിനെയാണ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം അതിദാരുണമായി തകര്‍ന്നു. മുന്‍വശം ഉള്ളിലേക്ക് ഇടിച്ചിറങ്ങിയ നിലയിലാണുള്ളത്. പൂര്‍ണമായും തകര്‍ന്നടിഞ്ഞ A-Pillar ഉം, എഞ്ചിനും മുന്‍ടയറുകളും, ബോണറ്റും ഇടിയുടെ ഭീകരത വെളിപ്പെടുത്തുന്നു.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

കാര്‍ അമിത വേഗതയിലായിരുന്നതിനാല്‍ ഇടിയുടെ ആഘാതം ക്രമ്പിള്‍ സോണുകളും കടന്നു ക്യാബിന്‍ സീറ്റുകള്‍ വരെ എത്തി. കാറിന്റെ ആദ്യ നിര സീറ്റുകളും ഡോറുകളും പുറത്തേക്ക് തെറിച്ച നിലയിലാണ് കാണപ്പെടുന്നത്.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

അപകടത്തില്‍ എയര്‍ബാഗുകളെല്ലാം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് ശേഷം ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

ബിഎംഡബ്ല്യുവിനൊപ്പം മത്സരയോട്ടം നടത്തിയ ഔഡി കാറിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. പൊതു നിരത്തിലൂടെയുള്ള മത്സരയോട്ടം എത്ര വലിയ ദുരന്തം ക്ഷണിച്ചു വരുത്തും എന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ് ഒഡീഷ അപകടം.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

കരുത്തും ദൃഢതയും വാഗ്ദാനം ചെയ്യുന്ന കാറുകള്‍ക്ക് പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കണമെന്നില്ല. പൊതു നിരത്തില്‍ മത്സരയോട്ടം നടത്തുന്നത് നിയമലംഘനം കൂടിയാണ്.

Image Source: Odisha Sun Times

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 'പറന്നു' കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വീഡിയോ വൈറൽ!

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

വാഹനാപകടങ്ങള്‍ ഭീകരവും ഭയാനകവുമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അപകടങ്ങള്‍ ചിലപ്പോഴൊക്കെ ഭയത്തിലുപരി കൗതുകമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ചുണ്ടായ അപകടവും ഇത്തരത്തില്‍ അമ്പരപ്പ് ഉളവാക്കുന്നതാണ്. എന്താണ് സംഭവമെന്നല്ലേ?

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് 'പറന്നു' കയറിയ നിസാന്‍ ആള്‍ട്ടിമ സെഡാനാണ് കഥയിലെ വില്ലന്‍! റോഡില്‍ നിന്നും കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് സിനിമാ സ്റ്റൈലില്‍ പറന്നു കയറിയ കാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

കാലിഫോര്‍ണിയയിലെ സാന്റാ അനയില്‍ വെച്ചാണ് അപകടം നടന്നത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നടന്ന സംഭവം സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയാണ് പകര്‍ത്തിയതും.

നിയന്ത്രണം നഷ്ടപ്പെട്ട നിസാൻ ആൾട്ടിമ റോഡില്‍ നിന്നും തെന്നി മാറുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. അമിത വേഗതയാണ് ഇവിടെയും അപകട കാരണം.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

റോഡില്‍ നിന്നും അമിത വേഗതയില്‍ തെന്നി നീങ്ങിയ കാര്‍ മീഡിയനില്‍ ഇടിച്ചാണ് പറന്നത്. മീഡിയനില്‍ കയറിയ കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

അപകട സമയത്ത് കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. കാര്‍ ഡ്രൈവര്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തിന് പിന്നാലെ കാറില്‍ ചെറിയ അളവില്‍ തീ പടര്‍ന്നത് സമീപവാസികളെ ആശങ്കയിലാഴ്ത്തി.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

അപകടത്തിന് ശേഷം കാറില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചത്. പിന്നീട് സംഭവസ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് കാറില്‍ കുടുങ്ങിയ യാത്രക്കാരനെ പുറത്തെത്തിച്ചു.

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

രാവിലെ ക്രെയിന്‍ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും കാറിനെ അധികൃതര്‍ പുറത്തെടുത്തത്.

കൂടുതല്‍... #auto news
English summary
BMW 3-Series Sedan Mangled In A Horrific Crash In Odisha. Read in Malayalam.
Story first published: Tuesday, January 16, 2018, 16:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark