കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

Written By:
Recommended Video - Watch Now!
Indian Army Soldiers Injured In Helicopter Fall - DriveSpark

കാറിന്റെ എക്‌സ്‌ഹോസ്റ്റില്‍ നിന്നും പതിവില്ലാതെ പുക ഉയരുന്നത് കണ്ടാല്‍ മിക്കവര്‍ക്കും ഒരു ആശങ്കയാണ്. എഞ്ചിന്‍ ആരോഗ്യം അത്ര പന്തിയല്ലെന്ന് പറഞ്ഞുവെയ്ക്കുന്ന ലക്ഷണമാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും ക്രമാതീതമായി ഉയരുന്ന പുക.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

ചില സന്ദര്‍ഭങ്ങളില്‍ പെട്രോള്‍ കാറുകള്‍ വെളുത്ത പുക പുറന്തള്ളുമ്പോള്‍, ഡീസല്‍ കാറുകളില്‍ നിന്നും കറുത്ത പുകയാണ് പുറത്ത് വരാറുള്ളത്. ഇതിന് പിന്നിലുള്ള കാരണമെന്താണ്?

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

നല്ല രീതിയില്‍ പരിപാലിച്ചു വരുന്ന കാറുകളില്‍ ഈ പുക പ്രശ്‌നം ഉടലെടുക്കുക അപൂര്‍വമാണ്. കാറിന്റെ എക്‌സ്‌ഹോസ്റ്റില്‍ നിന്നും ക്രമാതീതമായി പുക പുറത്ത് വരുന്നതിനുള്ള ചില പതിവ് കാരണങ്ങള്‍ പരിശോധിക്കാം —

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

പെട്രോള്‍ കാറില്‍ നിന്നും കറുത്ത പുക

എഞ്ചിനില്‍ ആവശ്യത്തിലേറെ ഇന്ധനം കത്തുന്നതിന്റെ സൂചനയാണ് പെട്രോള്‍ കാറില്‍ നിന്നും ഉയരുന്ന കറുത്ത പുക. ഇന്ധനത്തിന് അനുപാതമായ അളവില്‍ വായു ലഭ്യമാകാത്തതാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും കറുത്ത പുക വരാന്‍ ഇടവരുത്തുക.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

അഴുക്ക് അടിഞ്ഞുകൂടിയ എയര്‍ഫില്‍ട്ടറാണ് കാറിലുള്ളതെങ്കില്‍ ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ കുറത്ത് പുക ഉയരുന്നതിന് കാരണമാകും. എഞ്ചിനിലെ ജ്വലന സമയത്തിലുള്ള പിഴവാണ് പഴയ പെട്രോള്‍ വാഹനങ്ങളില്‍ കുറത്ത പുക ഉയരുന്നതിനുള്ള മറ്റൊരു കാരണം.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

ഇനി രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴാണ് കറുത്ത് പുക ഉയരുന്നതെങ്കില്‍ പ്രശ്‌നം ഇലക്ട്രോണിക് ചോക്കിലാകും.

Trending On DriveSpark Malayalam:

കാര്‍ സൈലന്‍സറില്‍ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ? കാരണം ഇതാണ്!

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

സാധാരണയായി തണുത്ത കാലാവസ്ഥയില്‍ താപം ക്രമപ്പെടുന്നതിന് വേണ്ടി ആവശ്യത്തിലേറെ ഇന്ധനം ആദ്യ മിനുട്ടുകളില്‍ എഞ്ചിനിലേക്കെത്തും. അതിനാല്‍ ഈ അവസരത്തില്‍ ഇലക്ട്രോണിക് ചോക്ക് കുടുങ്ങി പോവുകയാണെങ്കില്‍ എക്‌സ്‌ഹോസ്റ്റില്‍ നിന്നും കറുത്ത പുക വരും.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

പെട്രോള്‍ കാറില്‍ നിന്നും വെളുത്ത പുക

ചിലപ്പോഴൊക്ക കാറില്‍ നിന്നും വെളുത്ത പുക ഉയരുന്നത് നാം കാണാറുണ്ട്. എന്നാല്‍ ഇത് ശരിക്കും പുകയാകണമെന്നില്ല, മറിച്ച് നിരാവിയാകാം.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

തണുത്ത സമയങ്ങളില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ നീരാവി എക്‌സ്‌ഹോസ്റ്റില്‍ നിന്നും പുറത്തേക്ക് വരുന്നത് പതിവാണ്. എഞ്ചിന്‍ കാര്യമായ പ്രശ്‌നങ്ങളില്ല എന്നതിന്റെ സൂചന കൂടിയാണ് ഇത്.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

എന്നാല്‍ രൂക്ഷമായ എക്‌സ്‌ഹോസ്റ്റ് ഗന്ധത്തോടെ കാറില്‍ നിന്നും കട്ടിയേറിയ വെളുത്ത പുക പുറത്ത് വരുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ജ്വലനപ്രക്രിയയില്‍ ഇന്ധനത്തിനൊപ്പം കൂളന്റും കലരുമ്പോഴാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും വെളുത്ത പുക ഉയരുക.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

എഞ്ചിന്‍ ബ്ലോക്കിലുണ്ടാകുന്ന വിള്ളലുകളാണ് കൂളന്റ് ചോരുന്നതിന് കാരണമാവുന്നത്.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

പെട്രോള്‍ കാറില്‍ നിന്നും നീല കലര്‍ന്ന പുക

എഞ്ചിനില്‍ ഇന്ധനത്തിനൊപ്പം ഓയിലും കത്തുന്നുണ്ടെന്ന സൂചനയാണ് എക്‌സ്‌ഹോസ്റ്റില്‍ നിന്നും ഉയരുന്ന നീല കലര്‍ന്ന പുക. ഇത്തരം സന്ദര്‍ഭത്തില്‍ പുകയ്ക്ക് കത്തിയ ഓയില്‍ ഗന്ധവും അനുഭവപ്പെടും.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

ഉയര്‍ന്ന ഓയില്‍ ഉപഭോഗം, കുറഞ്ഞ കരുത്ത്, ഉയര്‍ന്ന എഞ്ചിന്‍ ശബ്ദം എന്നിവയും എഞ്ചിനില്‍ നിന്നും ഓയില്‍ കത്തുന്നുണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്. എഞ്ചിനില്‍ ഓയില്‍ കത്തുന്ന പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

ഡീസല്‍ കാറില്‍ നിന്നും പുക

പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകളുടെ എക്‌സ്‌ഹോസ്റ്റില്‍ നിന്നും പുക ഉയരുന്നത് പതിവാണ്. ശക്തമായ ആക്‌സിലറേഷനില്‍ ഡീസല്‍ കാറില്‍ നിന്നും കുറഞ്ഞ അളവില്‍ കറുത്ത പുക പുറന്തള്ളപ്പെടും.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

തണുത്ത കാലാവസ്ഥയെങ്കില്‍ എക്‌സ്‌ഹോസ്റ്റില്‍ നിന്നും വെളുത്ത പുക ഉയരുന്നതും ഡീസല്‍ കാറുകളില്‍ സാധാരണമാണ്. എന്നാല്‍ പുക ക്രമാതീതമായി ഉയരുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

കറുത്ത പുക

പെട്രോള്‍ കാറുകള്‍ക്ക് സമാനമായി ഇന്ധനം ആവശ്യത്തിലേറെ കത്തുമ്പോള്‍ ഡീസല്‍ കാറുകളില്‍ നിന്നും കറുത്ത പുക ക്രമാതീതമായി ഉയരും. അഴുക്കുഅടിഞ്ഞു കൂടിയ എയര്‍ഫില്‍ട്ടറും കറുത്ത പുക ഉയരുന്നതിനുള്ള കാരണമാണ്.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരമേറിയ സ്ഥലത്താണുള്ളതെങ്കില്‍ വായുവില്‍ ഓക്‌സിജന്റെ അളവ് കുറവായിരിക്കും. ഇതും ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക ഉയര്‍ത്തും.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

ടര്‍ബ്ബോ ഹോസ് അല്ലെങ്കില്‍ ഇന്റര്‍കൂളര്‍ ഹോസിലുണ്ടാകുന്ന വിള്ളലുകളും ഡീസല്‍ എഞ്ചിനില്‍ നിന്നും കറുത്ത പുക ഉയരുന്നതിന് കാരണമാണ്. ഇതിന് പുറമെ ക്ലാവ് പിടിച്ച, വൃത്തിഹീനമായ ഫ്യൂവല്‍ ഇഞ്ചക്ടറുകളും ഈ പ്രശ്‌നത്തില്‍ വില്ലന്‍ വേഷമണിയുന്നുണ്ട്.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

ഇതിനെല്ലാം പുറമെ കുറഞ്ഞ ആര്‍പിഎമ്മിലാണ് കാര്‍ നീണ്ടസമയം സഞ്ചരിക്കുന്നതെങ്കില്‍ എക്‌സ്‌ഹോസ്റ്റില്‍ കരി അടിഞ്ഞുകൂടും. കാലക്രമേണ കാറ്റാലിറ്റിക് കണ്‍വേര്‍ട്ടറുകളിലും മഫ്‌ളറിലും ഇത്തരത്തില്‍ കരി വന്നടിയും.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

അതിനാല്‍ പെട്ടെന്ന് ഉയര്‍ന്ന ആര്‍പിഎമ്മിലേക്ക് കടക്കുമ്പോള്‍ എക്‌സ്‌ഹോസ്റ്റില്‍ നിന്നും കറുത്ത് പുക പുറന്തള്ളപ്പെടും.

Trending On DriveSpark Malayalam:

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

വെളുത്ത പുക

ഡീസല്‍ കാറില്‍ നിന്നും ഉയരുന്ന വെളുത്ത പുക കൃത്യതയില്ലാത്ത ജ്വലനപ്രക്രിയയെയാണ് സൂചിപ്പിക്കുന്നത്. സാധാരണയായി തണുപ്പുള്ള കാലാവസ്ഥയില്‍ ഡീസല്‍ കാറുകളില്‍ നിന്നും വെളുത്ത പുക ഉയരുക പതിവാണ്.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

എന്നാല്‍ വെളുത്ത പുകയ്‌ക്കൊപ്പം എഞ്ചിന്‍ കരുത്തും നഷ്ടപ്പെടുന്നുണ്ടെങ്കില്‍ കാറില്‍ പ്രശ്‌നങ്ങളുണ്ട്. കാറിന്റെ കമ്പ്രഷന്‍ (Compression) കരുത്ത് കുറയുന്നതാണ് വെളുത്ത പുകയ്ക്കുള്ള കാരണം.

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

ഫ്യൂവല്‍ സംവിധാനത്തിലേക്കും കമ്പസ്റ്റ്യന്‍ ചേമ്പറിലേക്കും ജലമോ മറ്റു കൂളന്റുകളോ കടക്കുന്ന സാഹചര്യത്തിലും ഡീസല്‍ കാറില്‍ നിന്നും വെളുത്ത പുക ഉയരും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto tips
English summary
Black Smoke Or White Smoke From Exhaust? These Are The Reasons. Read in Malayalam.
Story first published: Friday, January 12, 2018, 13:53 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark