സ്വപ്‌ന തുടക്കം, ഇന്ത്യന്‍ ബൈക്കുകളില്‍ തിളങ്ങി റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650
ഹര്‍ഷാരവങ്ങള്‍ക്ക് നടുവില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650. നവംബറില്‍ വില്‍പ്പനയ്ക്കു വന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY) സ്വന്തമാക്കി. റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്ന ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളില്‍ ഒന്നാണ് ഇന്റര്‍സെപ്റ്റര്‍ 650.

കഴിഞ്ഞവര്‍ഷം കെടിഎം 390 ഡ്യൂക്കായിരുന്നു ഈ പട്ടം കൈയ്യടക്കിയത്. ഈ വര്‍ഷം വിപണിയില്‍ അവതരിച്ച 12 ബൈക്കുകളോട് IMOTY പുരസ്‌കാരത്തിനായി ഇന്റര്‍സെപ്റ്റര്‍ മല്ലിട്ടു. ടിവിഎസ് അപാച്ചെ RTR 160 4V, ഹീറോ എക്‌സ്ട്രീം 200R, യമഹ R15 V3, ടിവിഎസ് അപാച്ചെ RR 310, ബിഎംഡബ്ല്യു G310 R, ബിഎംഡബ്ല്യു G310 GS, ഹോണ്ട CBR650F, സുസുക്കി V-സ്‌ട്രോം 650 XT, സുസുക്കി GSX-S750, ട്രയംഫ് ടൈഗര്‍ 800, SWM സൂപ്പര്‍ഡ്യൂവല്‍ T ബൈക്കുകള്‍ക്ക് ഇന്റര്‍സെപ്റ്ററിനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല.

വിപണിയില്‍ എത്തി ഒരുമാസം കഴിയുന്നതിന് മുമ്പെ കൈയ്യടക്കിയ 2019 IMOTY പുരസ്‌കാരം, ഇനി ഇന്റര്‍സെപ്റ്ററിന്റെ മാറ്റുകൂട്ടും. പതിനാറ് ഓട്ടോ ജേര്‍ണലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക പാനലാണ് IMOTY 2019 പുരസ്‌കാരം പ്രഖ്യാപിച്ചത്.
Most Read: തീരുമാനമായി, പുതിയ 500 സിസി കെടിഎം ബൈക്കിനെ ബജാജ് നിര്‍മ്മിക്കും

മോഡേണ്‍ ക്ലാസിക് റോഡ്സ്റ്റര്‍ (സ്‌ക്രാമ്പ്ളര്‍) ഗണത്തിലാണ് ഇന്റര്‍സെപ്റ്റര്‍ 650 പെടുന്നത്. അറുപതുകളില്‍ കമ്പനി പുറത്തിറക്കിയ ഇന്റര്‍സെപ്റ്റര്‍ മോഡല്‍ പുതിയ ഇന്റര്‍സെപ്റ്റര്‍ 650 -യ്ക്ക് ആധാരമാവുന്നു.

ടിയര്‍ഡ്രോപ് ആകാരമുള്ള ഇന്ധനടാങ്കും പിറകിലേക്കു ചാഞ്ഞ ഹാന്‍ഡില്‍ബാറും ഡയമണ്ട് ശൈലിയുള്ള സീറ്റുകളും ഇന്റര്‍സെപ്റ്ററിന്റെ 'ക്ലാസിക്' വിശേഷങ്ങളില്‍പ്പെടും. അതേസമയം അമ്പതു, അറുപതുകളില്‍ നിരത്തുവാണ കഫെ റേസറുകളുടെ മാതൃകയാണ് ഇന്റര്‍സെപ്റ്ററിന് ഒപ്പമെത്തുന്ന കോണ്‍ടിനന്റല്‍ ജിടി 650 -യ്ക്ക്.

ക്ലിപ്പ്ഓണ്‍ ഹാന്‍ഡില്‍ബാറും വെട്ടിപ്പരുവപ്പെടുത്തിയ ഇന്ധനടാങ്കും പിറകിലേക്കു മാറിയ ഫൂട്ട് പെഗുകളും ബൈക്കിനെ കഫേ റേസറാക്കി മാറ്റുന്നു. ട്യുബുലാര്‍ സ്റ്റീല്‍ കൊണ്ടു നിര്‍മ്മിച്ച ഇരട്ട ക്രാഡില്‍ ഫ്രെയിമാണ് പുതിയ 650 സിസി മോഡലുകള്‍ ഉപയോഗിക്കുന്നത്.

ഐതിഹാസിക ഹാരിസ് പെര്‍ഫോര്‍മന്‍സ് സംഘം ബൈക്കുകളുടെ രൂപകല്‍പനയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. വിവിധ റോഡ് സാഹചര്യങ്ങളില്‍ പരീക്ഷിച്ചു മികവു ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇരു മോഡലുകളുടെയും കടന്നുവരവ്.
Most Read: ഡ്യുക്കാട്ടി വാങ്ങാന്‍ കെടിഎമ്മിനും ബജാജിനും മോഹം— വില്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ തയ്യാര്‍?

2,122 mm നീളവും 1,165 mm വീതിയും 789 mm ഉയരവും ഇന്റര്‍സെപ്റ്റര്‍ 650 -ക്കുണ്ട്. ഇന്ധനശേഷി 13.7 ലിറ്റര്‍. ഭാരം 202 കിലോയും. 174 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഇന്റര്‍സെപ്റ്റര്‍ കുറിക്കുന്നത്. കോണ്‍ടിനന്റല്‍ ജിടി 650 -യുടെ ചിത്രവും ഏറെ വ്യത്യസ്തമല്ല.

2,122 mm നീളവും 1,024 mm വീതിയും 744 mm ഉയരവും ബൈക്കിനുണ്ട്. ഇന്ധനശേഷി 12.5 ലിറ്റര്‍. ഭാരം 198 കിലോ. 174 mm ഗ്രൗണ്ട് ക്ലിയറന്‍സ് കോണ്‍ടിനന്റല്‍ ജിടി 650 -യും അവകാശപ്പെടുന്നു.

ഇരു ബൈക്കുകളിലും തുടിക്കുന്ന 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ലിക്വിഡ് കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. അതിവേഗം ഗിയറുകള്‍ മാറാന്‍ സ്ലിപ്പര്‍ ക്ലച്ചും ബൈക്കുകള്‍ക്ക് ലഭിക്കുന്നു.

ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട സ്പ്രിങ്ങുള്ള ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് ഇരു മോഡലുകളിലും സസ്പെന്‍ഷന്‍ നിറവേറ്റുന്നത്. മുന്നില്‍ 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് നിര്‍വഹിക്കും.

ബോഷില്‍ നിന്നുള്ള ഇരട്ട ചാനല്‍ എബിഎസ് സുരക്ഷ ഇരു മോഡലുകള്‍ക്കുമുണ്ട്. മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്സ്പ്രസ് നിറങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 അണിനിരക്കുന്നത്.


Click it and Unblock the Notifications








