നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

Written By:
Recommended Video - Watch Now!
Indian Army Soldiers Injured In Helicopter Fall - DriveSpark

പുത്തന്‍ നിറത്തില്‍ കവാസാക്കി നിഞ്ച 650 ഇന്ത്യയില്‍ പുറത്തിറങ്ങി. 5.33 ലക്ഷം രൂപയാണ് നീല നിറത്തിലുള്ള പുതിയ കവാസാക്കി നിഞ്ച 650 യുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

പുതിയ നിറഭേദത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ബ്ലാക് നിറഭേദത്തെ നിഞ്ച 650 യില്‍ നിന്നും കവാസാക്കി പിന്‍വലിച്ചു. പുതിയ നീല നിറത്തിലുള്ള നിഞ്ച 650 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കവാസാക്കി ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു.

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

പരിമിത സംഖ്യയിലാണ് പുതിയ നിഞ്ച 650 മോട്ടോര്‍സൈക്കിളിന്റെ വരവ്. 2016 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ആദ്യമായി അവതരിച്ച പുതുതലമുറ നിഞ്ച 650 കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ തീരമണഞ്ഞത്.

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

ലൈം ഗ്രീന്‍, ബ്ലാക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് പുതുതലമുറ നിഞ്ച 650 ഇന്ത്യയില്‍ എത്തിയതും. ഇപ്പോള്‍ നിരയില്‍ നിന്നും ബ്ലാക് നിറഭേദത്തെ പിന്‍വലിച്ച് പകരം നീല നിറഭേദത്തിലുള്ള നിഞ്ച 650 യെ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

പുത്തന്‍ നിറഭേദത്തിന് പുറമെ മറ്റു കാര്യമായ മാറ്റങ്ങള്‍ കവാസാക്കിയുടെ പുതിയ എന്‍ട്രി-ലെവല്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ അവകാശപ്പെടുന്നില്ല. 649 സിസി, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് കവാസാക്കി നിഞ്ച 650 യുടെ വരവ്.

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

8,000 rpm ല്‍ 67.2 bhp കരുത്തും 6,500 rpm ല്‍ 65.7 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

Trending On DriveSpark Malayalam:

എന്തിനാണ് അവസാന ട്രെയിൻ ബോഗിയില്‍ 'X' എന്ന് കുറിച്ചിരിക്കുന്നത്?

കാര്‍ സൈലന്‍സറില്‍ നിന്നും കറുത്ത/വെളുത്ത പുക ഉയരുന്നുണ്ടോ? കാരണം ഇതാണ്!

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

790 mm സീറ്റ് ഉയരവും, 140 mm ഗ്രൗണ്ട് ക്ലിയറന്‍സും, 1410 mm വീല്‍ബേസുമാണ് കവാസാക്കി നിഞ്ച് 650 യ്ക്കുള്ളത്. ഡിജിറ്റല്‍ ഇഗ്നീഷനും, ഇലക്ട്രിക് സ്റ്റാര്‍ട്ടും മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകളാണ്.

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

സുഗമമായ ഡൗണ്‍ഷിഫ്റ്റുകള്‍ക്ക് വേണ്ടി സ്ലിപ്പര്‍ ക്ലച്ചും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുന്നുണ്ട്. പുതിയ ഭാരം കുറഞ്ഞ ഫ്രെയിമിലാണ് പുത്തന്‍ നിഞ്ച 650 എത്തുന്നത്.

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

തത്ഫലമായി മുന്‍മോഡലുകളെ അപേക്ഷിച്ച് 22 കിലോഗ്രാം ഭാരക്കുറവിലാണ് നിഞ്ച 650 ഒരുങ്ങുന്നതും. ഭാരക്കുറവിന്റെ പശ്ചാത്തലത്തില്‍ മികവാര്‍ന്ന പ്രകടനമാണ് മോട്ടോര്‍സൈക്കിള്‍ കാഴ്ചവെക്കുന്നത്.

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

മുന്‍ടയറില്‍ 300 mm ഡ്യൂവല്‍ ഡിസ്‌കും, പിന്‍ടയറില്‍ 220 mm ഡിസ്‌കും മോട്ടോർസൈക്കിളിൽ ബ്രേക്കിംഗ് ഒരുക്കും. 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍ അഡ്ജസ്റ്റബിള്‍ പ്രീലോഡോടെയുള്ള ഹൊറിസോണ്ടല്‍ ബാക്ക്-ലിങ്ക് യൂണിറ്റാണ് റിയര്‍ എന്‍ഡില്‍ സസ്പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്.

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

നേരത്തെ നിഞ്ച് 650 എബിഎസ് കെആര്‍ടി എഡിഷനെയും കവാസാക്കി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 5.49 ലക്ഷം രൂപയാണ് കവാസാക്കി നിഞ്ച 650 കെആര്‍ടി എഡിഷന്റെ എക്‌സ്‌ഷോറൂം വില.

നീല നിറത്തില്‍ പുത്തന്‍ കവാസാക്കി നിഞ്ച 650 വിപണിയില്‍; വില 5.33 ലക്ഷം രൂപ

കവാസാക്കി റേസിംഗ് ടീമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലൈം ഗ്രീന്‍, ഗ്രെയ് നിറങ്ങളാണ് നിഞ്ച 650 കെആര്‍ടി എഡിഷന്റെ ഹൈലൈറ്റ്. ഹോണ്ട CBR650F, ബെനലി ടിഎന്‍ടി 600i എന്നിവരാണ് കവാസാക്കി നിഞ്ച 650 യുടെ പ്രധാന എതിരാളികള്‍.

Trending On DriveSpark Malayalam:

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #kawasaki #new launch #കവാസാക്കി
English summary
Kawasaki Ninja 650 Blue Colour Launched In India. Read in Malayalam.
Story first published: Friday, January 12, 2018, 19:10 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark