പുതിയ 125 ഡ്യൂക്ക് അടുത്തമാസം — വീണ്ടും മാജിക് ആവര്‍ത്തിക്കാന്‍ കെടിഎം
ഏഴുവര്‍ഷമായി 125 ഡ്യൂക്കിനെ കെടിഎം ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ 2011 മുതല്‍. പക്ഷെ ബജാജിന്റെ ചകാന്‍ ശാലയില്‍ നിന്നും പുറത്തുവരുന്ന 125 ഡ്യൂക്കുകള്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമാണ് പറന്നിറങ്ങുന്നത്.

125 സിസിയുള്ള കുഞ്ഞന്‍ ഡ്യൂക്കിന് ഇന്ത്യയില്‍ സാധ്യതയില്ലെന്നു ഇത്രനാളും കെടിഎം കരുതി. അതുകൊണ്ടാണ് 200 ഡ്യൂക്ക്, 390 ഡ്യൂക്ക്, RC200, RC390, 250 ഡ്യൂക്ക് അവതാരങ്ങള്‍ നിരനിരയായി ഇന്ത്യന്‍ മണ്ണിലെത്തിയപ്പോഴും 125 ഡ്യൂക്കിനുള്ള വാതില്‍ കമ്പനി കൊട്ടിയടച്ചത്.

എന്നാല്‍ കാര്യങ്ങള്‍ മാറിമറിയാന്‍ പോകുന്നു. 125 ഡ്യൂക്കിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള പുറപ്പാടിലാണ് കെടിഎം ഇപ്പോള്‍. 125 ഡ്യൂക്കിന്റെ ഉയര്‍ന്ന വില വിപണി അംഗീകരിക്കുമോയെന്ന ഒറ്റ ആശങ്ക മാത്രമെ കമ്പനിക്കുള്ളൂ.

ഇന്ത്യന്‍ നിര്‍മ്മിത ബൈക്കായതുകൊണ്ടു വില നിയന്ത്രിച്ചു നിര്‍ത്താന്‍ കെടിഎം പരമാവധി ശ്രമിക്കും. അടുത്തമാസം പുതിയ കെടിഎം 125 ഡ്യൂക്ക് വില്‍പനയ്‌ക്കെത്തുമെന്നാണ് വിവരം. നിലവില്‍ 125 സിസി ശ്രേണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകളുടെ സര്‍വ്വാധിപത്യമാണ്.
Most Read: ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു —ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

ഹീറോയും ബജാജും ടിവിഎസും നിര അടക്കിവാഴുന്നു. പക്ഷെ ശ്രേണിയില്‍ ബേബി ഡ്യൂക്കിനോളം വേഗമുള്ള സ്‌പോര്‍ട്‌സ് ബൈക്ക് വേറൊന്നില്ല. കെടിഎം നോട്ടമിടുന്നതും ഈ ഒഴിവുതന്നെ. നേരത്തെ 150 സിസി ശ്രേണിയില്‍ യമഹ R15 V3 ഈ മാജിക് ഒരുവട്ടം കാട്ടിയതാണ്. പ്രതിമാസം 2,500 മുതല്‍ 3,000 യൂണിറ്റുകളുടെ ശരാശരി വില്‍പന യമഹ R15 -നുണ്ട്.

എന്തായാലും ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ വില ബേബി ഡ്യൂക്കിന് പ്രതീക്ഷിക്കാം. 125 സിസി ശ്രേണിയിലെ ഏറ്റവും വിലകൂടിയ മോഡലായി 125 ഡ്യൂക്ക് അറിയപ്പെടും. അതേസമയം വില സാധൂകരിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമാകും ബൈക്കിന് ലഭിക്കുക.

പ്രചോദനം 1290 സൂപ്പര്‍ഡ്യൂക്കാണെങ്കിലും പുതിയ 390 ഡ്യൂക്കിന്റെ തനിച്ഛായയാണ് 125 ഡ്യൂക്കിന്. വിദേശ വിപണികളില്‍ കെടിഎം 125 ഡ്യൂക്ക് വില്‍പനയ്‌ക്കെത്തുന്ന 125 ഡ്യൂക്കിന് മേന്മകള്‍ ഒരുപാടുണ്ട്. എല്‍ഇഡി ഹെഡ്‌ലൈറ്റും ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കിലെ മുഖ്യ സവിശേഷതകളാണ്.

സ്റ്റിക്കറുകളിലും ഗ്രാഫിക്‌സിലുമുള്ള മാറ്റങ്ങളാണ് കുഞ്ഞന്‍ 125 ഡ്യൂക്കിനെ 390 ഡ്യൂക്കുമായി വേറിട്ടുനിര്‍ത്തുക. ബോഷ് എഞ്ചിന്‍ മാനേജ്‌മെന്റ് സംവിധാനം, ഇരട്ട ചാനല്‍ ബോഷ് എബിഎസും ബേബി ഡ്യൂക്കിന് ബൈക്കിന് ഗൗരവം കല്‍പിക്കും.

ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ എഞ്ചിനാണ് ബൈക്കില്‍. 14.7 bhp കരുത്തും 11.80 Nm torque ഉം കെടിഎം 125 ഡ്യൂക്കിന് പരമാവധി ലഭിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. വരവില്‍ ശ്രേണിയിലെ ഏറ്റവും കരുത്തേറിയ 125 ബൈക്കായിരിക്കും ബേബി ഡ്യൂക്ക്.

കയറ്റുമതി മോഡലുകളില്‍ 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും WP മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് ഇടംപിടിക്കുന്നത്. 300 mm ഡിസ്‌ക് മുന്നിലും 230 mm ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. ഇരട്ട ചാനല്‍ ബോസ് എബിഎസിന്റെ പിന്തുണ 125 ഡ്യൂക്കിനുണ്ട്.
Most Read: ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിനോടു മത്സരിക്കാൻ?

ഇന്ത്യയില്‍ ബൈക്ക് വില്‍പനയ്‌ക്കെത്തുമ്പോള്‍ ഇവയില്‍ ഏതൊക്കെ സവിശേഷതകള്‍ നഷ്ടമാകുമെന്നു കണ്ടറിയണം. ഒരുപക്ഷെ എബിഎസിന് പകരം സിബിഎസ് സംവിധാനമായിരിക്കും 125 ഡ്യൂക്കിന് ഇന്ത്യയില്‍ ലഭിക്കുക.

125 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് എബിഎസ് നിര്‍ബന്ധമല്ല. ഇന്ത്യയില്‍ കെടിഎം 125 ഡ്യൂക്കിന് എതിരാളികള്‍ ആരുംതന്നെയില്ല. പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക് നിരയിലെ മത്സരം നോക്കുകയാണെങ്കില്‍തന്നെ ടിവിഎസ് അപാച്ചെ RTR 200 4V, യമഹ FZ25 എന്നിവരുമായാകും ബേബി ഡ്യൂക്കിന് കൊമ്പുകോര്‍ക്കേണ്ടി വരിക.


Click it and Unblock the Notifications








