790 ഡ്യൂക്കിനെയും കൊണ്ടു കെടിഎം വരുന്നൂ
കാത്തിരിപ്പു വെറുതെയാകില്ല. ഈ സാമ്പത്തിക വര്‍ഷം തന്നെ കെടിഎം 790 ഡ്യൂക്ക് ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരും. രണ്ടുവര്‍ഷത്തിലേറെയായി 790 ഡ്യൂക്കിനെ ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ബൈക്ക് ആദ്യം പിറന്നത്.

സ്‌കാല്‍പ്പെല്‍ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടുന്ന 790 ഡ്യൂക്ക് ഇന്ത്യയില്‍ കെടിഎമ്മിന്റെ നിര്‍ണ്ണായക മോഡലായി മാറും. കെടിഎം രൂപകല്‍പ്പന ചെയ്ത LC8C പാരലല്‍ ട്വിന്‍ എഞ്ചിന്‍ തുടിക്കുന്ന ആദ്യ ബൈക്കാണിത്. 799 സിസി എഞ്ചിന് 105 bhp കരുത്തും 85 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണ 790 ഡ്യൂക്കിനുണ്ട്. ക്രോമിയം മോളിബ്‌ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം 790 ഡ്യൂക്ക് ഉപയോഗിക്കുന്നത്.
Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

43 mm WP അപ്‌സൈഡ് ഫോര്‍ക്കുകള്‍ മുന്നിലും WP മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. വേഗം നിയന്ത്രിക്കാനായി മുന്‍ ടയറില്‍ നാലു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 300 mm ഇരട്ട ഡിസ്‌ക്കാണ് ഒരുങ്ങുന്നത്.

പിന്‍ ടയറില്‍ രണ്ടു പിസ്റ്റണ്‍ കാലിപ്പറുകളുള്ള 240 mm ഡിസ്‌ക്ക് ബ്രേക്കിംഗ് നിര്‍വഹിക്കും. സുരക്ഷയുടെ ഭാഗമായി ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് സംവിധാനവും 790 ഡ്യൂക്കില്‍ കെടിഎം ഉറപ്പുവരുത്തുന്നുണ്ട്.

ടിഎഫ്ടി ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേയും എല്‍ഇഡി ഹെഡ്‌ലാമ്പുകളും ബൈക്കിന്റെ പ്രധാന വിശേഷങ്ങളില്‍പ്പെടും. സ്‌പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകള്‍ 790 ഡ്യൂക്കില്‍ തിരഞ്ഞെടുക്കാം.

ഇതിനുപുറമെ സൂപ്പര്‍മോട്ടോ മോഡും ബൈക്കിലുണ്ട്. കോര്‍ണറിംഗ് എബിഎസ്, ക്വിക്ക് ഷിഫ്റ്റര്‍, റൈഡ് ബൈ വയര്‍ എന്നിങ്ങനെ നീളും മോഡലിലെ മറ്റു വിശേഷങ്ങള്‍. വീലി, ലോഞ്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനങ്ങളും 790 ഡ്യൂക്കില്‍ എടുത്തുപറയണം.

169 കിലോയാണ് ബൈക്കിന്റെ ആകെ ഭാരം. ഇന്ധനശേഷി 14 ലിറ്ററും. ആദ്യ ഘട്ടത്തില്‍ ചൈനയില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് പൂനെ ശാലയില്‍ നിന്നും സംയോജിപ്പിക്കാനാണ് കെടിഎം പദ്ധതിയിടുന്നത്.
Most Read: ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

എന്തായാലും മിഡില്‍വെയ്റ്റ് ബൈക്ക് വിഭാഗത്തില്‍ കെടിഎം 790 ഡ്യൂക്കിന്റെ വരവ് ഏവരും ഏറെനാളായി കൊതിക്കുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏഴുലക്ഷം രൂപ മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ കവാസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 മോഡലുകളുമായാണ് 790 ഡ്യൂക്കിന്റെ മത്സരം.
Source: Motorbeam


Click it and Unblock the Notifications








