ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

By Staff

കാലചക്രത്തിന്റെ കറക്കത്തില്‍ സുസുക്കിയുടെ ഐതിഹാസിക ബൈക്ക് ഹയബൂസയും വിടപറയാനൊരുങ്ങുന്നു. യുവ ജനതയുടെ ഞരമ്പുകളില്‍ തീപടര്‍ത്തി പായാന്‍ ബൂസ ഇനിയധികം കാലമുണ്ടാകില്ല. രണ്ടു പതിറ്റാണ്ടിലേറെയായി വിപണിയില്‍ തുടരുന്ന ഹയബൂസയെ നിര്‍ത്താന്‍ സുസുക്കി തീരുമാനിച്ചു.

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

2018 ഡിസംബര്‍ 31 -ന് സുസുക്കി നിരയില്‍ നിന്ന് ബൂസ വിരമിക്കും. യൂറോപ്യന്‍ വിപണിയില്‍ നിന്നുമാണ് ഹയബൂസ ആദ്യം അപ്രത്യക്ഷമാവുക. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് സുസുക്കി ഹയബൂസ.

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

ലോകമെങ്ങും ബൂസ എന്ന ഓമനപ്പേരില്‍ ബൈക്ക് അറിയപ്പെടുന്നു; ഔദ്യോഗിക നാമം സുസുക്കി GSX 1300R എന്നും. ലോകരാജ്യങ്ങള്‍ സ്വീകരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങളാണ് ബൂസയ്ക്ക് വിനയാവുന്നത്.

Most Read: ആഢംബര മോഹവുമായി ടാറ്റ ഹാരിയര്‍; പ്രതീക്ഷകള്‍ ഒരുപാട്, ഒപ്പം നിരാശകളും — റിവ്യു

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

2006 ജനുവരി മുതല്‍ യൂറോപ്യന്‍ നാടുകളില്‍ പ്രാബല്യത്തിലുള്ള യൂറോ IV നിര്‍ദ്ദേശങ്ങളും സുരക്ഷാ ചട്ടങ്ങളും സുസുക്കി ഹയബൂസ പാലിക്കുന്നില്ല. പഴയ സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കാന്‍ അധികൃതര്‍ കമ്പനിക്ക് നല്‍കിയ രണ്ടുവര്‍ഷത്തെ സാവകാശമാണ് ഡിസംബര്‍ 31 -ന് അവസാനിക്കാന്‍ പോകുന്നത്.

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

യൂറോപ്പില്‍ ഹയബൂസ വില്‍പ്പന സുസുക്കി നിര്‍ത്തുമെങ്കിലും അമേരിക്ക, ഇന്ത്യ പോലുള്ള വിപണികളില്‍ കുറച്ചുകാലം കൂടി ബൈക്ക് വില്‍പ്പനയില്‍ തുടരും. 1998 ഒക്ടോബറിലാണ് ഹയബൂസയെ സുസുക്കി ആദ്യമായി വില്‍പ്പനയ്ക്കു കൊണ്ടുവരുന്നത്.

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

ചരിത്രം ചികഞ്ഞാല്‍ മണിക്കൂറില്‍ 312 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച അവിസ്മരണീയ ഇതിഹാസകഥ ഹയബൂസയ്ക്ക് പറയാനുണ്ട്. യഥാര്‍ത്ഥത്തില്‍ ഹോണ്ടയുമായി നടത്തിയ വേഗമത്സരത്തിലൂടെയാണ് സുസുക്കി ഹയബൂസ് ലോകശ്രദ്ധ നേടിയത്.

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

തൊണ്ണൂറുകളിലാണ് സംഭവം. അന്നു നിരത്തുവാണിരുന്നത് ഹോണ്ട ബ്ലാക്ബേര്‍ഡ്. ബ്ലാക്ബേര്‍ഡിനെ പിടിക്കാന്‍ സുസുക്കി ജന്മം കൊടുത്ത അവതാരമാണ് ഹയബൂസ. ഇതിനുവേണ്ടി ഒട്ടേറെ ഗവേഷണ - പരീക്ഷണങ്ങള്‍ കമ്പനി നടത്തി.

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

ഒടുവില്‍ ബ്ലാക്ബേര്‍ഡിനെ മലര്‍ത്തിയടിച്ച് 320 കിലോമീറ്റര്‍ വേഗത്തില്‍ സുസുക്കി ഹയബൂസ കുതിച്ചപ്പോള്‍ ലോകം ഒന്നടങ്കം സ്തബ്ധരായാണ് നിന്നത്. 320 കിലോമീറ്റര്‍ വേഗം കുറിച്ച ലോകത്തിലെ ആദ്യ പ്രൊഡക്ഷന്‍ ബൈക്കാണ് ബൂസ.

Most Read: ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, ഇത് ഒഴുകിയിറങ്ങുന്ന ആഢംബരം

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

1999 മോഡല്‍ ഹയബൂസകള്‍ക്ക് ഇന്നു വിപണിയില്‍ പൊന്നുംവിലയാണ്. സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ലോകരാജ്യങ്ങള്‍ കര്‍ശനമാക്കിയതോടു കൂടി 2000 മുതല്‍ ഹയബൂസയുടെ വേഗതയ്ക്ക് സുസുക്കിയ്ക്ക് കടിഞ്ഞാണിടേണ്ടി വന്നു.

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

നിലവില്‍ ബൂസയുടെ രണ്ടാംതലമുറയാണ് വിപണിയില്‍ വില്‍പ്പനയ്ക്കു വരുന്നത്. ഹയബൂസയിലുള്ള 1,340 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 197 bhp കരുത്തും 155 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

റോഡ് സഹചര്യങ്ങള്‍ക്കൊത്ത് എഞ്ചിനില്‍ നിന്നും ഇരച്ചെത്തുന്ന കരുത്ത് നിയന്ത്രിക്കാന്‍ പ്രത്യക പവര്‍മോഡ് സെലക്ടര്‍ ഹയബൂസയിലുണ്ട്. 13.5 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ബൂസയ്ക്ക് വില. 2020 ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയില്‍ പിടിമുറുക്കുമ്പോള്‍ ഹയബൂസയ്ക്ക് ഇവിടം വിടേണ്ടതായി വരും.

Source: Bennetts.UK

Most Read Articles

Malayalam
English summary
Suzuki Hayabusa To Be Discontinued. Read in Malayalam.
Story first published: Friday, December 7, 2018, 16:27 [IST]
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more