റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

By Staff

പുതിയ ജാവ ബൈക്കുകള്‍ ബുള്ളറ്റിന്റെ വിപണി കാര്‍ന്നുതിന്നുമെന്ന് മോഡലുകള്‍ അവതരിച്ചതു മുതല്‍ കേള്‍ക്കുന്നു. ഇതുവരെയുള്ള എതിരാളികളെ പോലെയല്ല ജാവ. ബുള്ളറ്റിനൊത്ത തടിയും വണ്ണവും; പാരമ്പര്യത്തനിമയുടെ കാര്യത്തിലും ക്ലാസിക് ലെജന്‍ഡ്‌സ് കൊണ്ടുവരുന്ന ജാവ, ജാവ ഫോര്‍ട്ടി ടൂ ബൈക്കുകള്‍ മുഖാമുഖം നില്‍ക്കും. ഇതില്‍ ജാവ ഫോര്‍ട്ടി ടു ആയിരിക്കും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യ്ക്ക് പ്രധാന ഭീഷണി മുഴക്കുക.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

ജാവ ബൈക്കുകള്‍ വരട്ടെ, എന്നിട്ടുമതി വീമ്പിളക്കല്ലെന്ന് ബുള്ളറ്റ് ആരാധകര്‍ പറയുമ്പോഴും പിന്നാമ്പുറത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ കാല്‍ച്ചുവട്ടിലെ മണ്ണിന് ഇളക്കംതട്ടി തുടങ്ങി. നവംബര്‍ മാസത്തെ വില്‍പ്പനയില്‍ ആറു ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

കഴിഞ്ഞമാസം 65,744 യൂണിറ്റുകള്‍ റോയല്‍ എന്‍ഫീല്‍റ്റ് വിറ്റു. 2017 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 4,382 യൂണിറ്റുകളുടെ കുറവാണിത്. കയറ്റുമതിയിലും നവംബറില്‍ റോയല്‍ എന്‍ഫീല്‍ഡിന് കാലിടറി. ബൈക്കുകളുടെ കയറ്റുമതിയില്‍ 69 ശതമാനം ഇടിവോടെയാണ് കമ്പനി ഡിസംബറിലേക്കു കടന്നത്.

Most Read: ബൂസയും മടങ്ങുന്നു ചരിത്രത്തിലേക്ക്

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

പുതിയ 650 സിസി ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി മോഡലുകളുടെ അവതരണവും ജാവ ബൈക്കുകളുടെ തിരിച്ചുവരവും റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന കുറയാനുള്ള കാരണങ്ങളാണ്. ആകര്‍ഷകമായ വിലയില്‍ വന്നിട്ടുള്ള കോണ്‍ടിനന്റല്‍ ജിടിയും ഇന്റര്‍സെപ്റ്ററും വലിയ ശതമാനം ഉപഭോക്താക്കളെ കുറച്ചുനാള്‍ കൂടി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

മൂന്നുലക്ഷത്തിന് താഴെയാണ് 650 സിസി ഇരട്ട സിലിണ്ടര്‍ മോഡലുകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് വില നിശ്ചയിച്ചിരിക്കുന്നത്. ക്ലാസിക് 350 വാങ്ങാന്‍ ആഗ്രഹിക്കുന്നവരാകട്ടെ പുതിയ ജാവ ബൈക്കുകള്‍ എങ്ങനെയുണ്ടെന്നറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം എന്ന നിലപാടിലാണ്.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

എന്തായാലും ബുള്ളറ്റുകള്‍ക്ക് എതിരായ മത്സരത്തില്‍ വില നിര്‍ണ്ണായകമാണെന്നു മഹീന്ദ്രയ്ക്ക് അറിയാം. 1.55 ലക്ഷം രൂപയ്ക്കാണ് ജാവ ഫോര്‍ട്ടി ടു വില്‍പ്പനയ്ക്ക് വരുന്നത്. ജാവയ്ക്ക് വില 1.64 ലക്ഷം രൂപയും. ഈ അവസരത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് ഭീഷണി മുഴക്കാന്‍ പുതിയ ജാവ ബൈക്കുകള്‍ കഴിയുമെന്ന് പറയാനുള്ള ചില കാരണങ്ങള്‍ പരിശോധിക്കാം:

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

കൂടുതല്‍ കരുത്ത്

19.8 bhp കരുത്തില്‍ അവസാനിക്കും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലുകളുടെ വീര്യം. ജാവ ബൈക്കുകളില്‍ തുടിക്കുന്ന 293 സിസി എഞ്ചിന് 27 bhp കരുത്ത് പരമാവധിയുണ്ട്. അതായത് 26.6 ശതമാനം കൂടുതല്‍.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

പറഞ്ഞുവരുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 എഞ്ചിന്‍ പോലും 27.2 bhp കരുത്താണ് പരമാവധി സൃഷ്ടിക്കുന്നത്. എന്തായാലും ടോര്‍ഖിന്റെ കാര്യത്തില്‍ ജാവയും ക്ലാസിക് 350 -യും തുല്യരാണ്. 28 Nm torque ബൈക്കുകളില്‍ പരമാവധി ലഭിക്കും.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

കുറഞ്ഞ ഭാരം

ക്ലാസിക് 350 -യെ അപേക്ഷിച്ച് 22 കിലോയോളം ഭാരം ജാവ ഫോര്‍ട്ടി ടു ബൈക്കിന് കുറവുണ്ട്. ഇക്കാരണത്താല്‍ കൂടുതല്‍ നിയന്ത്രണ മികവും കോര്‍ണറിംഗ് ശേഷിയും ജാവ അവകാശപ്പെടും. ഭാരം 22 കിലോ കുറവായതുകൊണ്ടു ജാവയില്‍ പരമാവധി ടോര്‍ഖ് പെട്ടെന്ന് അനുഭവപ്പെടും.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

ആധുനിക എഞ്ചിന്‍

ക്ലാസിക് 350 മോഡലുകള്‍ക്ക് എയര്‍ കൂളിംഗ് ശേഷിയുള്ള എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നത്. എന്നാല്‍ ജാവ ബൈക്കുകളില്‍ തുടിക്കുന്നതാകട്ടെ ലിക്വിഡ് കൂളിംഗ് ശേഷിയുള്ള എഞ്ചിനും. ചെറിയ ഉപയോഗങ്ങള്‍ക്കു എയര്‍ കൂള്‍ഡ് / ലിക്വിഡ് കൂള്‍ഡ് എഞ്ചിനുകള്‍ വലിയ വ്യത്യാസം കുറിക്കില്ല.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

പക്ഷെ ദീര്‍ഘദൂര യാത്രകളില്‍ ലിക്വിഡ് കൂളിംഗ് സംവിധാനം എഞ്ചിന്‍ താപം പെട്ടെന്നു കുറയ്ക്കും. ഇക്കാരണത്താല്‍ നീണ്ട യാത്രകളില്‍ ജാവ ബൈക്കുകളായിരിക്കും കൂടുതല്‍ എഞ്ചിന്‍ മികവു പ്രകടമാക്കുക.

Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

ഇന്ധന സംവിധാനം

സ്റ്റാന്‍ഡേര്‍ഡ് കാര്‍ബ്യുറേറ്റര്‍ ആധാരമായുള്ള ഇന്ധന വിതരണ സംവിധാനമാണ് ബുള്ളറ്റുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുന്നത്. എന്നാല്‍ ജാവയില്‍ നൂതനമായ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം കമ്പനി ഉപയോഗിക്കുന്നു. എഞ്ചിന്‍ മികവു വര്‍ധിക്കാന്‍ ഇതും കാരണമായി മാറും. ഭേദപ്പെട്ട ത്രോട്ടില്‍ പ്രതികരണവും ആക്സിലറേഷന്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉറപ്പുവരുത്തും.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

ആറു സ്പീഡ് ഗിയര്‍ബോക്സ്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യില്‍ അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. ജാവ ബൈക്കുകളിലാകട്ടെ ഗിയര്‍ബോക്സ് ആറു സ്പീഡും. ദീര്‍ഘദൂര യാത്രകളില്‍ ആറു സ്പീഡ് ഗിയര്‍ബോക്സാണ് കൂടുതല്‍ അനുയോജ്യമാവുക. അഞ്ചു സ്പീഡ് ഗിയര്‍ബോക്സുള്ള ക്ലാസിക് 350 മോഡലുകളില്‍ 80 - 90 കിലോമീറ്റര്‍ വേഗത്തിനപ്പുറം യാത്ര ദുസ്സഹമായി മാറും.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

എന്നാല്‍ ജാവയില്‍ ഈ പ്രശ്നമുണ്ടാകില്ല. ആധുനിക എഞ്ചിനുമായി താളം കണ്ടെത്തുന്ന ആറു സ്പീഡ് ഗിയര്‍ബോക്സ്, നൂറു കിലോമീറ്ററിനും മുകളില്‍ ഒഴുക്കോടെ കുതിക്കാന്‍ ബൈക്കിനെ പിന്തുണയ്ക്കും. ഉയര്‍ന്ന വേഗത്തിലും എഞ്ചിന്‍ കാര്യക്ഷമമായി നിലകൊള്ളാന്‍ ആറാം ഗിയര്‍ സഹായിക്കും.

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പന ഇടിഞ്ഞു, കുറ്റം ജാവയ്‌ക്കോ?

ബ്രേക്കിംഗ്

ബ്രേക്കിംഗിന്റെ കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യാണ് ജാവ ബൈക്കുകളെക്കാള്‍ മുമ്പില്‍. ബുള്ളറ്റില്‍ ഇരട്ട ചാനല്‍ എബിഎസ് ഒരുങ്ങുമ്പോള്‍ ജാവയില്‍ ഒറ്റ ചാനല്‍ എബിഎസ് മാത്രമെ മുന്‍ ടയറിലുള്ളൂ. എന്നാല്‍ കുറഞ്ഞ ഭാരം ജാവയുടെ നിയന്ത്രണ മികവു കൂട്ടും. കമ്പനി കാഴ്ച്ചവെച്ച മൂന്നാമത്തെ മോഡല്‍ പെറാക്കില്‍, ഇരട്ട ചാനല്‍ എബിഎസാണ് ഇടംപിടിക്കുന്നത്.

Most Read Articles

Malayalam
English summary
Royal Enfield November Sales Down 6 Percent. Read in Malayalam.
Story first published: Monday, December 10, 2018, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X