ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

By Staff

വര്‍ഷം 2014. ഇന്ത്യന്‍ കാറുകള്‍ക്ക് സുരക്ഷയില്ലെന്ന് തെളിവുകളോടെ ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) സമര്‍ത്ഥിച്ചപ്പോള്‍ രാജ്യം ഒന്നടങ്കം സ്തബ്ധരായി. അതുവരെ നിര്‍മ്മാതാക്കള്‍ പറഞ്ഞ സുരക്ഷാ വാഗ്ദാനങ്ങള്‍ വിശ്വസിച്ചാണ് ഇന്ത്യന്‍ ജനത കാറുകള്‍ വാങ്ങിയത്. ഗ്ലോബല്‍ NCAP നേതൃത്വം നല്‍കിയ ആദ്യ ക്രാഷ് ടെസ്റ്റ് അരങ്ങേറിയപ്പോള്‍ മൈലേജ് മന്ത്രങ്ങള്‍ ഉരുവിട്ട് വിപണിയില്‍ എത്തിയ കാറുകള്‍ തകരപ്പാട്ടകള്‍ പോലെ വേദിയില്‍ തകര്‍ന്നുനുറുങ്ങി.

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

രാജ്യാന്തര നിര്‍മ്മാതാക്കള്‍ പോലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താണ് കാറുകളെ ഇന്ത്യയില്‍ വില്‍ക്കുന്നതെന്ന അറിവ് വാഹന ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. മാരുതി ആള്‍ട്ടോ, ടാറ്റ നാനോ, ഹ്യുണ്ടായി i10, ഫോര്‍ഡ് ഫിഗൊ, ഫോക്‌സ്‌വാഗണ്‍ പോളോ; ഇന്ത്യയില്‍ പ്രചാരമുള്ള ഈ അഞ്ചു കാറുകളെയാണ് 2014 ജനുവരിയില്‍ ക്രാഷ് ടെസ്റ്റിനായി ഗ്ലോബല്‍ NCAP തിരഞ്ഞെടുത്തത്.

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

പങ്കെടുത്ത അഞ്ചു കാറും സുരക്ഷാ പരിശോധനയില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. എയര്‍ബാഗുകളോ, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനങ്ങളോ ഇല്ലാത്ത പ്രാരംഭ വകഭേദങ്ങളായിരുന്നു ഇവ.

Most Read: ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

എന്നാല്‍ സ്വന്തം പ്രതിച്ഛായയ്ക്ക് മങ്ങലേറ്റയുടനെ ഫോക്‌സ്‌വാഗണ്‍ തെറ്റു തിരുത്തി. എയര്‍ബാഗുകളും എബിഎസുമില്ലാത്ത പ്രാരംഭ പോളോ മോഡലിനെ നിരയില്‍ നിന്നും കമ്പനി നീക്കം ചെയ്തു. ശേഷം വീണ്ടും പോളോയെ ക്രാഷ് ടെസ്റ്റിനായി ഫോക്‌സ്‌വാഗണ്‍ കൊണ്ടുവരികയായിരുന്നു.

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

ഇത്തവണ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ നിരാശപ്പെടുത്തിയില്ല. നാലു സ്റ്റാര്‍ റേറ്റിംഗോടെ ഇടിപ്പരീക്ഷ പാസായ പോളോ ഹാച്ച്ബാക്ക്, ഫോക്‌സ്‌വാഗണിന്റെ മുഖം രക്ഷിച്ചു. പക്ഷെ മറ്റു നിര്‍മ്മാതാക്കള്‍ തങ്ങള്‍ക്ക് സംഭവിച്ച പിഴവു അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

ഗ്ലോബല്‍ NCAP ഫലങ്ങള്‍ മാരുതിയും ടാറ്റയും അടക്കമുള്ള കമ്പനികള്‍ തള്ളി. തങ്ങളുടെ കാറുകള്‍ ഇന്ത്യന്‍ പരിസ്ഥിതിയില്‍ സുരക്ഷിതമാണ്. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ വെച്ചു ഇന്ത്യന്‍ നിര്‍മ്മിത കാറുകള്‍ വിലയിരുത്തുന്നത് ഉചിതമല്ലെന്നു വരെ കമ്പനികള്‍ അന്നു ന്യായീകരിച്ചു.

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഞ്ചു ഇന്ത്യന്‍ കാറുകളെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കി. റെനോ ക്വിഡ്, മാരുതി സെലറിയോ, മാരുതി ഈക്കോ, മഹീന്ദ്ര സ്‌കോര്‍പിയോ, ഹ്യുണ്ടായി ഇയോണ്‍ എന്നിവര്‍ക്കായിരുന്നു നറുക്ക്.

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

പക്ഷെ ഇത്തവണയും ചിത്രം മാറിയില്ല. ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത കാറുകളില്‍ മുന്‍ എയര്‍ബാഗ് അടക്കം ഒരു കാര്‍ പാലിക്കേണ്ട ഏറ്റവും കുറഞ്ഞ സുരക്ഷാ സംവിധാനങ്ങള്‍ പോലും പരാജയപ്പെട്ടു. കാറിനുള്ളില്‍ ഇരിക്കുന്നവര്‍ക്കു നൂറു ശതമാനം പരുക്കേല്‍ക്കുന്ന തരത്തിലാണ് കാറിന്റെ സംവിധാനങ്ങളെന്നു ഗ്ലോബല്‍ NCAP അധികൃതര്‍ നിരാശയോടെ പറയുകയുണ്ടായി.

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

ഇന്ത്യന്‍ കാറുകള്‍ ഉപയോഗിക്കുന്ന ബോഡി ഫ്രെയിമിന്റെ ഗുണനിലവാരവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മൈലേജും വിലയും മുന്‍നിര്‍ത്തി നിലവാരം കുറഞ്ഞ ഫ്രെയിമുകള്‍ ഘടിപ്പിച്ചാണ് പ്രാരംഭ മോഡലുകള്‍ വില്‍പ്പനയ്ക്കു വരുന്നതെന്നു ക്രാഷ് ടെസ്റ്റ് ഫലം തുറന്നുകാട്ടി.

Most Read: അപകടത്തില്‍ എയര്‍ബാഗ് പുറത്തുവരാതെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

പക്ഷെ ഇന്നു വിപണിയുടെ ചിന്താഗതി മാറിയിരിക്കുന്നു. എത്ര കിട്ടുമെന്ന ചോദ്യം ഇപ്പോള്‍ കാര്യമായി കേള്‍ക്കാനില്ല. പകരം കാറിന് എന്തു സുരക്ഷയുണ്ടെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങി. എന്തായാലും കഴിഞ്ഞ ദിവസം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ റേറ്റിംഗ് കുറിച്ച ടാറ്റ നെക്‌സോണ്‍ ഇന്ത്യന്‍ കാര്‍ ലോകത്തിന് പുതിയ മാനം കല്‍പ്പിക്കുകയാണ്.

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ പൊന്‍ത്തിളക്കം കുറിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കാറാണ് നെക്‌സോണ്‍. ഇതേ ക്രാഷ് ടെസ്റ്റില്‍ തന്നെ മഹീന്ദ്ര മറാസോയും നാലു സ്റ്റാര്‍ നേട്ടം കുറിക്കുകയുണ്ടായി. പുതുതലമുറ ഇന്ത്യന്‍ കാറുകള്‍ സുരക്ഷ ഗൗരവ്വമായി എടുത്തു തുടങ്ങിയെന്നു ഇനി തറപ്പിച്ചു പറയാം.

ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

ഇന്ത്യന്‍ കാറുകളുടെ ക്രാഷ് ടെസ്റ്റ് ഫലം ഇതുവരെ:

ടാറ്റ നെക്‌സോണ്‍ അഞ്ചു സ്റ്റാര്‍
ടാറ്റ നെക്‌സോണ്‍ നാലു സ്റ്റാര്‍
മഹീന്ദ്ര മറാസോ നാലു സ്റ്റാര്‍
ടൊയോട്ട എത്തിയോസ് നാലു സ്റ്റാര്‍
ടാറ്റ സെസ്റ്റ് നാലു സ്റ്റാര്‍
മാരുതി ബ്രെസ്സ നാലു സ്റ്റാര്‍
ഫോക്‌സ്‌വാഗണ്‍ പോളോ നാലു സ്റ്റാര്‍
ഫോര്‍ഡ് ആസ്‌പൈര്‍ മൂന്നു സ്റ്റാര്‍
ഹോണ്ട മൊബീലിയോ മൂന്നു സ്റ്റാര്‍
റെനോ ഡസ്റ്റര്‍ മൂന്നു സ്റ്റാര്‍
മാരുതി സ്വിഫ്റ്റ് രണ്ടു സ്റ്റാര്‍
റെനോ ക്വിഡ് ഒരു സ്റ്റാര്‍
ഫോര്‍ഡ് ഫിഗൊ പൂജ്യം സ്റ്റാര്‍
മാരുതി ഈക്കോ പൂജ്യം സ്റ്റാര്‍
ഹ്യുണ്ടായി ഇയോണ്‍ പൂജ്യം സ്റ്റാര്‍
മാരുതി ആള്‍ട്ടോ പൂജ്യം സ്റ്റാര്‍
മഹീന്ദ്ര സ്‌കോര്‍പിയോ പൂജ്യം സ്റ്റാര്‍
റെനോ ലോഡ്ജി പൂജ്യം സ്റ്റാര്‍
ഡാറ്റ്‌സന്‍ ഗോ പൂജ്യം സ്റ്റാര്‍
മാരുതി സെലറിയോ പൂജ്യം സ്റ്റാര്‍
ടാറ്റ നാനോ പൂജ്യം സ്റ്റാര്‍

Most Read Articles

Malayalam
English summary
Indian Cars Crash Test Result. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X