പരിഷ്‌കാരങ്ങളോടെ 2019 അപ്രീലിയ SR 150 — വില 70,031 രൂപ മുതല്‍
പരിഷ്‌കാരങ്ങളോടെ 2019 അപ്രീലിയ SR 150. പുതിയ നിറങ്ങളും നവീന ഫീച്ചറുകളും ഒരുങ്ങുന്ന അപ്രീലിയ SR 150 സ്‌കൂട്ടറിനെ പിയാജിയോ വിപണിയില്‍ പുറത്തിറക്കി. 70,031 രൂപ മുതലാണ് മോഡലിന് വില. മൂന്നുവകഭേദങ്ങളുണ്ട് പുതിയ അപ്രീലിയ SR 150 -യ്ക്ക്. പ്രാരംഭ മോഡല്‍ 70,031 രൂപയ്ക്ക് അണിനിരക്കുമ്പോള്‍ പുതിയ SR 150 കാര്‍ബണ്‍, SR 150 റേസ് മോഡലുകള്‍ക്ക് യഥാക്രമം 73,500 രൂപയും 80,211 രൂപയുമാണ് വില.

ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍, അനലോഗ് - ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വലിയ വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ 2019 അപ്രീലിയ SR 150 -യുടെ മാറ്റങ്ങളില്‍പ്പെടും. പുതിയ നീല നിറശൈലിയാണ് മോഡലിന്റെ മുഖ്യാകര്‍ഷണം.

ഇറ്റലിയുടെ ദേശീയ പാതകയില്‍ നിന്നും പ്രചോദനം ലഭിച്ച നിറശൈലിയാണ് അപ്രീലിയ SR 150 റേസ് പതിപ്പിന്. ചുവപ്പ്, വെള്ള, പച്ച എന്നീ നിറങ്ങള്‍ മോഡലിന് പുതുമ സമര്‍പ്പിക്കുന്നു. ചുവപ്പ് നിറത്തിലാണ് റേസ് പതിപ്പിന്റെ അലോയ് വീലുകള്‍.

അതേസമയം സ്റ്റാന്‍ഡേര്‍ഡ് SR 150 -യ്ക്ക് കറുത്ത അലോയ് വീലുകളാണ്. നിലവിലുള്ള 154.8 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് 2019 അപ്രീലിയ SR 150 -യിലും. എഞ്ചിന്‍ 10.4 bhp കരുത്തും 11.4 Nm torque ഉം പരമാവധി സൃഷ്ടിക്കും.
Most Read: ലാന്‍ഡ് റോവര്‍ തനിമയില്‍ ഹാരിയര്‍ എസ്‌യുവി —ആദ്യ വീഡിയോ പുറത്തുവിട്ട് ടാറ്റ

സിവിടി ഗിയര്‍ബോക്‌സാണ് സ്‌കൂട്ടറില്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും മോഡലില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.

മുന്‍ ടയറില്‍ ഡിസ്‌ക് ബ്രേക്ക് ഇടംപിടിക്കുമ്പോള്‍ പിന്‍ ടയറില്‍ ഡ്രം ബ്രേക്കുകളാണ് കമ്പനി നല്‍കുന്നത്. എബിഎസോ, കോമ്പി ബ്രേക്ക് സംവിധാനമോ പുതിയ അപ്രീലിയ SR 150 -യ്ക്ക് ഇല്ലെന്നത് ശ്രദ്ധേയം.
Most Read: നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട്

എന്തായാലും 2019 ഏപ്രിലിന് ശേഷം 125 സിസിയില്‍ കൂടുതലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങളിലും എബിഎസ് സുരക്ഷ നിര്‍ബന്ധമാകും. വിപണിയില്‍ വെസ്പ SXL 150, ടിവിഎസ് എന്‍ടോര്‍ഖ് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്ട്രീറ്റ് എന്നിവരുമായാണ് അപ്രീലിയ SR 150 -യുടെ മത്സരം.


Click it and Unblock the Notifications