TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ പുതിയ മിത്സുബിഷി പജേറോ സ്പോര്‍ട്
ആറുവര്‍ഷം. കഴിഞ്ഞ ആറുവര്‍ഷം മിത്സുബിഷി ഇന്ത്യയില്‍ അലസരായി നിലകൊണ്ടു. പേരിനുപോലും പുതിയ മോഡലിനെ കൊണ്ടുവരാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ മുതിര്‍ന്നില്ല. ഫലമോ, കാല്ച്ചുവട്ടില് നിന്നും ഉണ്ടായിരുന്ന പ്രചാരംകൂടി ഒലിച്ചിറങ്ങാന്‍ തുടങ്ങി. ലാന്‍സര്‍, ലാന്‍സര്‍ സീഡിയ, പജേറോ SFX, മൊണ്ടേറോ മോഡലുകള്‍ പടുത്തുയര്‍ത്തിയ വിജയപരമ്പര തുടരാന്‍ പില്ക്കാലത്ത് കമ്പനിക്ക് കഴിഞ്ഞില്ല.
അതുകൊണ്ടാകണം ഇനി ഇന്ത്യയില്‍ പജേറോ സ്പോര്‍ട് മാത്രം മതിയെന്ന് മിത്സുബിഷി തീരുമാനിച്ചത്. എന്നാല്‍ വൈകിവന്ന ബോധോദയമെന്നവണ്ണം ഔട്ട്ലാന്‍ഡര്‍ എസ്യുവിയെ മിത്സുബിഷി ഇന്ത്യയില്‍ കൊണ്ടുവന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ 31.95 ലക്ഷം രൂപ വിലയില്‍ മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ ഇവിടെ വില്പനയ്ക്കെത്തി. ആറുവര്‍ഷത്തെ ക്ഷീണം ഒറ്റയടിക്ക് തീര്‍ക്കാനാണ് ഇപ്പോള്‍ കമ്പനിയുടെ നീക്കം. ഒൗട്ട്ലാന്ഡറിന് പിന്നാലെ പജേറോ സ്പോര്‍ടിനെ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍.
നിലവില്‍ മൂന്നുവര്‍ഷത്തെ പഴക്കമുണ്ട് വിപണിയിലുള്ള പജേറോ സ്പോര്‍ടിന്. മോഡല്‍ നിരയില്‍ പുതുമ അനുഭവപ്പെടണമെങ്കില്‍ പജേറോയെ പുതുക്കിയേ തീരൂ. ഇക്കാര്യം കമ്പനിക്കറിയാം.
Most Read: ഒടുവില്‍ ഉറപ്പിച്ചു, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം
മൂന്നാംതലമുറ പജേറോ സ്പോര്‍ട് മിത്സുബിഷിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കും, പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ കമ്പനി വക്താവ് പറയുന്നു. കേട്ടത് ശരിയാണ്, പുതുതലമുറ പജേറോ സ്പോര്‍ട് ഇന്ത്യയിലേക്ക് വരുന്നു.
അടുത്തവര്‍ഷം ആദ്യപാദം എസ്യുവിയെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. ആദ്യഘട്ടത്തില്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാകും പജേറോ സ്പോര്‍ട് വിപണിയില്‍ എത്തുക. അതേസമയം എസ്യുവി ഘടകങ്ങള്‍ ഇന്ത്യയില്‍ നിന്നും സംയോജിപ്പിച്ചു അവതരിപ്പിക്കാനുള്ള സാധ്യത കമ്പനി തേടും.
കരുതുന്നതുപോലെ അത്ര പുത്തനല്ല മൂന്നാംതലമുറ പജേറോ. 2015 -ലാണ് പജേറോയുടെ മൂന്നാംതലമുറ രാജ്യാന്തര വിപണിയില്‍ പിറന്നത്; എന്നാല്‍ എസ്യുവി ഇന്ത്യയില്‍ വന്നില്ലെന്നുമാത്രം.
എന്തായാലും രാജ്യാന്തര നിരയില്‍ വരാന്‍പോകുന്ന പജേറോ സ്പോര്‍ട് ഫെയ്സ്ലിഫ്റ്റായിരിക്കും ഇനി ഇന്ത്യയിലും വരിക. നാലു വീല്‍ ഡ്രൈവും പ്രത്യേക ഓഫ്റോഡ് മോഡും പുതിയ പജേറോ സ്പോര്‍ടിന്റെ പ്രധാന വിശേഷങ്ങളാണ്.
Most Read: എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍
രൂപത്തിലും ആകാരത്തിലും എസ്യുവി കൂടുതല്‍ പക്വത പ്രകടമാക്കും. വലിയ ഗ്രില്ലും മൂര്‍ച്ച അനുഭവപ്പെടുന്ന ഹെഡ്ലാമ്പുകളും പുതിയ പജേറോ സ്പോര്‍ടിന്റെ മുഖഭാവത്തെ കാര്യമായി സ്വാധീനിക്കും. ഗ്രില്ലിലും, ബമ്പറിലും പടര്‍ന്നൊഴുകുന്ന ക്രോം അലങ്കാരം എസ്യുവിയുടെ ഡിസൈന്‍ സവിശേഷതയാണ്.
എസ്യുവിയുടെ അകത്തളത്തില്‍ നൂതന സംവിധാനങ്ങളാകും ഒരുങ്ങുക. ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്ട്രോള്, തുകല്‍ സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവ ഉള്ളില്‍ പ്രതീക്ഷിക്കാം.
Most Read: തലയെടുപ്പോടെ ഇന്ത്യയിലെ ഏറ്റവും കരുത്തന് എസ്യുവി — ആദ്യ ഉറൂസ് കൈമാറി ലംബോര്‍ഗിനി
യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി ഏഴു എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, വൈദ്യുത ഹാന്‍ഡ്ബ്രേക്ക് തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ പുതിയ പജേറോ സ്പോര്‍ടില്‍ ഒരുങ്ങും. പൂര്‍ണ്ണ എസ്യുവി നിരയിലേക്കായതുകൊണ്ടു ആഢംബരത്തില്‍ യാതൊരു പിശുക്കും മിത്സുബിഷി കാട്ടില്ല.
2.4 ലിറ്റര്‍ MIVEC ഡീസല്‍ എഞ്ചിന് പജേറോ സ്പോര്‍ടില്‍ തുടിക്കുമെന്നാണ് വിവരം. എഞ്ചിന് 178 bhp കരുത്തും 430 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്. ഭാരത് സ്റ്റേജ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും എഞ്ചിന് ഒരുങ്ങുക.
വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഇസൂസു MU-X മോഡലുകളോടു പുതിയ മിത്സുബിഷി പജേറോ സ്പോര്‍ട് മത്സരിക്കും.