ഒടുവില്‍ ഉറപ്പിച്ചു, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ടാറ്റ ഹാരിയര്‍ എസ്‌യുവി ജനുവരിയില്‍. ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹാരിയറിനെ 2019 ജനുവരിയില്‍ ടാറ്റ കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 20 -ന് നിശ്ചയിച്ചിട്ടുള്ള '2019 മുംബൈ മാരത്തണില്‍' ലീഡ് കാറായി ടാറ്റ ഹാരിയര്‍ അരങ്ങിലെത്തും.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ഹെക്‌സയ്ക്ക് മുകളില്‍ ടാറ്റ കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം അഞ്ചു സീറ്റര്‍ എസ്‌യുവിയാണ് ഹാരിയര്‍. മുംബൈ മാരണത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെ പുതിയ ഹാരിയറിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ഔദ്യോഗിക അവതരണവേളയില്‍ മാത്രമെ മോഡലിന്റെ വില ടാറ്റ പ്രഖ്യാപിക്കുകയുള്ളൂ. നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ മാരുതി സ്ഥാപിച്ചതുപോലെ ഹാരിയറിന് വേണ്ടി പ്രത്യേക വിപണനശൃഖല ടാറ്റയുടെ ആലോചനയിലുണ്ട്.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ഹാരിയര്‍ എസ്‌യുവി വിപണിയില്‍ വരാന്‍ ഇനി മൂന്നുമാസം ബാക്കിനില്‍ക്കെ പൂനെ നിര്‍മ്മാണശാലയുടെ ഉത്പാദനശേഷി കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ ഇപ്പോള്‍. 2018 ഓട്ടോ എക്സ്പോയില്‍ ടാറ്റ കാഴ്ചവെച്ച H5X കോണ്‍സെപ്റ്റ് എസ്‌യുവിയുടെ രൂപവും ഭാവവുമായിരിക്കും ഹാരിയറിന്.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

കമ്പനിയുടെ ഏറ്റവും പുതിയ ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്‍ ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ചറിലാണ് എസ്‌യുവി പുറത്തുവരിക. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട് ഒരുങ്ങുന്നതും ഇതേ അടിത്തറയില്‍ നിന്നാണ്.

Most Read: ഹമ്മറിന്റെ മാതൃകയില്‍ സൈന്യത്തിന് പുതിയ വാഹനം — ചിത്രങ്ങള്‍ പുറത്ത്

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ഹാരിയറിന്റെ രൂപകല്‍പനയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഹാരിയറിന് വേണ്ടി ലാന്‍ഡ് റോവര്‍ അടിത്തറയില്‍ ടാറ്റ തദ്ദേശീയമായി മാറ്റങ്ങള്‍ വരുത്തിയെന്നുമാത്രം.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിച്ച് ഹാരിയറിന്റെ വില നിയന്ത്രിച്ചു നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ജീപ് കോമ്പസില്‍ തുടിക്കുന്ന ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഹാരിയറില്‍ ടാറ്റ ഉപയോഗിക്കും.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്. ഇന്ത്യയില്‍ 2.0 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന രണ്ടാമത്തെ മോഡലായിരിക്കും ടാറ്റ ഹാരിയര്‍.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ ഹാരിയറിന് ലഭിക്കുമെന്നാണ് വിവരം. ലാന്‍ഡ് റോവറിന്റെ ടെറെയ്ന്‍ റെസ്പോണ്‍ സംവിധാനം ഒരുങ്ങുന്ന ഓള്‍ വീല്‍ ഡ്രൈവ് ടാറ്റ എസ്‌യുവിയില്‍ മുഖ്യാകര്‍ഷണമായി മാറും.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ഇതിനുപുറമെ ഡിസ്‌കവറിയില്‍ ഇടംപിടിക്കുന്ന ഓള്‍ ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷനും ഹാരിയര്‍ അവകാശപ്പെടും. എസ്യുവിയുടെ ഓട്ടോമാറ്റിക് പതിപ്പിനെ കുറിച്ചു പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ കമ്പനി ചിന്തിക്കുകയുള്ളൂ.

Most Read:എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയ്ക്കാണ് പുതിയ ഹാരിയര്‍ തുടക്കം കുറിക്കുക. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,740 mm.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ജീപ് കോമ്പസും മഹീന്ദ്ര XUV500 ഉം എതിരാളികളാണെന്നു തുടക്കത്തിലെ ഹാരിയര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവര്‍ക്കുപുറമെ ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ വകഭേദങ്ങളുമായും റെനോ ക്യാപ്ച്ചറുമായും അഞ്ചു സീറ്റര്‍ ടാറ്റ ഹാരിയര്‍ മത്സരിക്കും.

വരുന്നൂ, ടാറ്റ ഹാരിയര്‍ ജനുവരിയില്‍ — പ്രതീക്ഷ വാനോളം

ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ ടാറ്റ ഒരുക്കുന്നുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക് തുടങ്ങിയ വമ്പന്മാരുമായിട്ടാകും ഏഴു സീറ്റ് മോഡല്‍ കൊമ്പുകോര്‍ക്കുക.

More from DriveSpark

Article Published On: Friday, September 14, 2018, 15:36 [IST]
English summary
Tata Harrier SUV To Make Public Debut In January 2019 — Lead Car For The Mumbai Marathon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X