എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

വീണ്ടും ക്യാമറയ്ക്ക് മുമ്പില്‍ വന്നുപെടുകയാണ് ഹ്യുണ്ടായി i30. പുതിയ ഹാച്ച്ബാക്കിനെ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൊണ്ടുവരുമോ? വിപണിയില്‍ i20 യുഗം അവസാനിക്കാറായി. പുതിയ മോഡല്‍ വരണം. രാജ്യാന്തര നിരയിലുള്ള i30 ഹാച്ച്ബാക്കിനാണ് അടുത്ത ഊഴം. i30 ഹാച്ച്ബാക്കിന്റെ ഇന്ത്യന്‍ വരവു സംബന്ധിച്ചു ഹ്യുണ്ടായി ഇതുവരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

എന്നാല്‍ തുടരെ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന i30 ഹാച്ച്ബാക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുകയാണ്. ഈ അവസരത്തില്‍ പുതിയ ഹ്യുണ്ടായി i30 ഹാച്ച്ബാക്കിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ പരിശോധിക്കാം —

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ച

എലാന്‍ട്രയുടെ ഭാവപകര്‍ച്ചയാണ് ഹ്യുണ്ടായി i30 ഹാച്ച്ബാക്കിന്. രണ്ടുവര്‍ഷം മുമ്പ് പാരിസ് മോട്ടോര്‍ ഷോയില്‍ പിറന്ന i30 ഹാച്ച്ബാക്ക് കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലി പിന്തുടരുന്നു.

Most Read: നിസാന്‍ മൈക്ര വളര്‍ന്നു, വലുതായി — കഴിയുമോ മാരുതി ബലെനോയ്ക്ക് ഭീഷണി മുഴുക്കാന്‍?

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

രാജ്യാന്തര വിപണിയില്‍ ഹോണ്ട സിവിക്, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് തുടങ്ങിയ ഹാച്ച്ബാക്ക് മോഡലുകളുമായാണ് ഹ്യുണ്ടായി i30 മത്സരിക്കുന്നത്. കൂപ്പെ, സെഡാന്‍ പരിവേഷങ്ങളിലും ഹ്യുണ്ടായി i30 വിപണിയില്‍ എത്തുന്നുണ്ട്.

Most Read Articles

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

എഞ്ചിനും കരുത്തുത്പാദനവും

i30 ഹാച്ച്ബാക്കിനുള്ള ഒട്ടുമിക്ക ഘടകങ്ങളും എലാന്‍ട്രയില്‍ നിന്നാണ് ഹ്യുണ്ടായി കണ്ടെത്തുന്നത്. എന്നാല്‍ വിപണികളെ അടിസ്ഥാനപ്പെടുത്തി പവര്‍ട്രെയിനില്‍ മാറ്റമുണ്ടെന്ന് മാത്രം. ഇന്ത്യയില്‍ 2.0 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് എലാന്‍ട്രയ്ക്കുള്ളത്.

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

ഇതേ എഞ്ചിന്‍ ഓപ്ഷനുകള്‍ ഇങ്ങോട്ടുവരുന്ന i30 ഹാച്ച്ബാക്കിലും പ്രതീക്ഷിക്കാം. പെട്രോള്‍ എഞ്ചിന്‍ 152 bhp കരുത്തും ഡീസല്‍ എഞ്ചിന്‍ 128 bhp കരുത്തും പരമാവധിയേകും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കില്‍ ഒരുങ്ങും. ഇതിനോടകം 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള ഹ്യുണ്ടായി i30 ഹാച്ച്ബാക്കിനെ ക്യാമറ പലകുറി പകര്‍ത്തിക്കഴിഞ്ഞു.

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

വേറെയുണ്ട് പെര്‍ഫോര്‍മന്‍സ് പതിപ്പ്

രാജ്യാന്തര വിപണിയില്‍ അക്രമണോത്സുകത നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു ഹാച്ച്ബാക്ക് കൂടിയുണ്ട് ഹ്യുണ്ടായിക്ക്; പേര് i30 N. വേഗത്തിനും പ്രകടനക്ഷമതയ്ക്കും ഊന്നല്‍ നല്‍കി കമ്പനിയുടെ പെര്‍ഫോര്‍മന്‍സ് വിഭാഗം രൂപംനല്‍കിയ i30 ഹാച്ച്ബാക്കാണിത്.

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

വീതിയേറിയ ഇന്‍ടെയ്ക്കുകള്‍, പിന്‍ ഡിഫ്യൂസര്‍, ഇരട്ട പുകക്കുഴല്‍, N ലേബലുള്ള ബ്രേക്ക് കാലിപ്പറുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയെല്ലാം N പതിപ്പിനെ സാധാരണ i30 ഹാച്ച്ബാക്കില്‍ നിന്നും മാറ്റിനിര്‍ത്തും.

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി i30 N മോഡലില്‍. 250 bhp, 275 bhp എന്നിങ്ങനെ രണ്ടു വ്യത്യസ്ത ട്യൂണിംഗ് നിലകള്‍ എഞ്ചിന്‍ പതിപ്പുകള്‍ കാഴ്ച്ചവെക്കും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 6.4 സെക്കന്‍ഡുകള്‍ മാത്രം മതി.

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

പഞ്ഞമില്ലാത്ത ഫീച്ചറുകളും സുരക്ഷയും

ആഢംബരം, സുരക്ഷ, ആധുനിക ഫീച്ചറുകള്‍; ഈ മൂന്നുകാര്യത്തിലും ഹ്യുണ്ടായി i30 ഹാച്ച്ബാക്ക് രാജ്യാന്തര തലത്തില്‍ പേരുനേടിക്കഴിഞ്ഞു. എലാന്‍ട്രയിലുള്ള ഫീച്ചറുകളാണ് ഹ്യുണ്ടായി i30 ഹാച്ച്ബാക്കിന് ഏറിയപങ്കും.

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍ തുടങ്ങിയവയെല്ലാം കാറില്‍ സുരക്ഷ ഉറപ്പുവരുത്തും. അപകടസാധ്യത കണ്ടാല്‍ സ്വയം ബ്രേക്കിടുന്ന ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് സംവിധാനം ഹാച്ച്ബാക്കിന്റെ മുഖ്യാകര്‍ഷണമാണ്.

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

ഡ്രൈവര്‍ അറ്റന്‍ഷന്‍ അലര്‍ട്ട്, ലെയ്ന്‍ കീപ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ് എന്നിവയെല്ലാം ഡ്രൈവര്‍ അസിസ്റ്റ് ഫീച്ചറുകളുടെ ഭാഗമായി ഹ്യുണ്ടായി i30 ഹാച്ച്ബാക്കില്‍ ഒരുങ്ങും.

Most Read: തലയെടുപ്പോടെ ഇന്ത്യയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവി — ആദ്യ ഉറൂസ് കൈമാറി ലംബോര്‍ഗിനി

എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 — അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

വരുമോ ഇന്ത്യയില്‍

i30 ഹാച്ച്ബാക്ക് ഇന്ത്യയില്‍ വരുമോയെന്ന കാര്യത്തില്‍ ഹ്യുണ്ടായി സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍ നിരത്തില്‍ മോഡല്‍ തുടരെ പ്രത്യക്ഷപ്പെടുന്നുണ്ടുതാനും. ഇന്ത്യന്‍ വരവു യാഥാര്‍ത്ഥ്യമായാല്‍ തന്നെ ശ്രേണിയില്‍ ഉയര്‍ന്ന വിലയായിരിക്കും ഹാച്ച്ബാക്ക് കുറിക്കുക.

Malayalam
കൂടുതല്‍... #ഹ്യുണ്ടായി
English summary
2018 Hyundai i30: Things To Know. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X