പുതിയ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400; വില 1.42 ലക്ഷം രൂപ മുതല്‍

By Dijo Jackson

Recommended Video

Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark

പുതിയ നിറപ്പകിട്ടില്‍ ബജാജ് ഡോമിനാറുകള്‍ ഇന്ത്യയില്‍. പുതിയ 2018 ഡോമിനാര്‍ 400 സ്‌പോര്‍ട്‌സ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. മൂന്ന് പുത്തന്‍ നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 ന്റെ പ്രധാന വിശേഷം.

പുതിയ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400; വില 1.42 ലക്ഷം രൂപ മുതല്‍

പുതിയ ഡോമിനാര്‍ പതിപ്പിന്റെ വിലയില്‍ കാര്യമായ മാറ്റങ്ങളില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. 1.42 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രൈസ്ടാഗിലാണ് എബിഎസ് ഇല്ലാത്ത ഡോമിനാര്‍ 400 ന്റെ വരവ്. അതേസമയം 1.56 ലക്ഷം രൂപയാണ് എബിഎസോട് കൂടിയ ഡോമിനാര്‍ 400 ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

പുതിയ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400; വില 1.42 ലക്ഷം രൂപ മുതല്‍

റോക്ക് മാറ്റ് ബ്ലാക്, കാന്യോണ്‍ റെഡ്, ഗ്ലേസിയര്‍ ബ്ലൂ എന്നീ പുതിയ മൂന്ന് നിറഭേദങ്ങളാണ് 2018 ഡോമിനാര്‍ 400 ന് മാറ്റുപകരുന്നത്. പുതുതായി ഒരുങ്ങിയിരിക്കുന്ന ഗോള്‍ഡന്‍ അലോയ് വീലുകള്‍ സ്‌പോര്‍ട്‌സ് ക്രൂയിസറിന്റെ പ്രീമിയം പരിവേഷത്തിന് കരുത്ത് പകരുന്നുണ്ട്.

പുതിയ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400; വില 1.42 ലക്ഷം രൂപ മുതല്‍

പുതിയ ഡോമിനാര്‍ 400 ന്റെ മെക്കാനിക്കല്‍ മുഖത്ത് ബജാജ് ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കെടിഎമ്മില്‍ നിന്നുള്ള 373.3 സിസി സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ബാജാജ് ഡോമിനാര്‍ 400 ന്റെ വരവ്.

പുതിയ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400; വില 1.42 ലക്ഷം രൂപ മുതല്‍

34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും ബജാജ് ഡോമിനാര്‍ 400 നുണ്ട്.

പുതിയ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400; വില 1.42 ലക്ഷം രൂപ മുതല്‍

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെക്കന്‍ഡറി ഫ്യൂവല്‍ ടാങ്ക് ഡിസ്പ്ല, എല്‍ഇഡി ലൈറ്റുകളോടുള്ള ആകര്‍ഷകമായ ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് 2018 ബജാജ് ഡോമിനാര്‍ 400 ന്റെ പ്രീമിയം മുഖം.

Trending On DriveSpark Malayalam:

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

പുതിയ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400; വില 1.42 ലക്ഷം രൂപ മുതല്‍

13 ലിറ്ററാണ് ഡോമിനാര്‍ 400 ന്റെ ഇന്ധനശേഷി. 182 കിലോഗ്രാമാണ് ബജാജ് ഡോമിനാര്‍ 400 ന്റെ ഭാരവും. മണിക്കൂറില്‍ 145 കിലോമീറ്ററിന് മേലെ വേഗത കൈവരിക്കാന്‍ ബജാജിന്റെ സ്‌പോര്‍ട്‌സ് ക്രൂയിസറിന് സാധിക്കും.

പുതിയ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400; വില 1.42 ലക്ഷം രൂപ മുതല്‍

കമ്പനിയുടെ ചകാന്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് ഡോമിനാര്‍ 400 പുറത്ത് വരുന്നത്. ഇന്ത്യയ്ക്ക് പുറമെ ഒട്ടനവധി വിദേശ രാജ്യങ്ങളിലേക്കും ഡോമിനാര്‍ 400 നെ ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്.

പുതിയ നിറപ്പകിട്ടില്‍ 2018 ബജാജ് ഡോമിനാര്‍ 400; വില 1.42 ലക്ഷം രൂപ മുതല്‍

പുതിയ വര്‍ണപ്പകിട്ടിലുള്ള പുത്തന്‍ ഡോമിനാറിന്റെ വരവ് മോഡലിന്റെ പ്രചാരം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ബജാജ്. നിലവിൽ ഇന്ത്യൻ വിപണിയിൽ നിന്നും കാര്യമായ വിൽപന നേട്ടങ്ങൾ കൈവരിക്കാൻ ഡോമിനാറിന് സാധിച്ചിട്ടില്ല. അതേസമയം രാജ്യാന്തര വിപണികളിൽ ഡോമിനാർ 400 ന് പ്രചാരമേറുന്നുണ്ട് എന്നതും ശ്രദ്ധേയം.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Thursday, January 11, 2018, 18:32 [IST]
English summary
2018 Bajaj Dominar 400 Launched In India. Read in Malayalam.
കൂടുതല്‍... #bajaj auto #ബജാജ് #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X