പുത്തന്‍ റിഡ്ജ് പ്ലസുമായി ഒഖീനാവ വീണ്ടും — വില 64,988 രൂപ

ഇന്ത്യയില്‍ രണ്ടുംകല്‍പ്പിച്ചാണ് ഒഖീനാവ. വൈദ്യുത സ്‌കൂട്ടര്‍ ലോകത്ത് പുത്തന്‍ അളവുകോലുകള്‍ ക്രമപ്പെടുത്താനുള്ള ഒരുക്കം ഒഖീനാവ തുടങ്ങിക്കഴിഞ്ഞു. റിഡ്ജ്, പ്രെയിസ് സ്‌കൂട്ടറുകളിലൂടെ കടന്നുവന്ന ഒഖീനാവ, തങ്ങളുടെ പുതിയ റിഡ്ജ് പ്ലസ് മോഡലിനെ വിപണിയില്‍ പുറത്തിറക്കി. വില 64,988 രൂപ.

പുത്തന്‍ റിഡ്ജ് പ്ലസുമായി ഒഖീനാവ വീണ്ടും — വില 64,988 രൂപ

ബാറ്ററി അഴിച്ചുമാറ്റാമെന്നതടക്കം ഒട്ടനവധി സവിശേഷതകള്‍ പുതിയ ഒഖീനാവ സ്‌കൂട്ടറിലുണ്ട്. വെള്ളം കയറാത്ത 800W BLDC മോട്ടോര്‍ ഉപയോഗിക്കുന്ന റിഡ്ജ് പ്ലസിന് ലിഥിയം അയോണ്‍ ബാറ്ററിയാണ് ഊര്‍ജ്ജം പകരുന്നത്.

പുത്തന്‍ റിഡ്ജ് പ്ലസുമായി ഒഖീനാവ വീണ്ടും — വില 64,988 രൂപ

ല്യൂസെന്റ് ഓറഞ്ച്/മാഗ്ന ഗ്രെയ്, മൈല്‍ഡ് നൈറ്റ് ബ്ലൂ എന്നീ രണ്ടു നിറഭേദങ്ങള്‍ സ്‌കൂട്ടറില്‍ തെരഞ്ഞെടുക്കാം. ഒറ്റച്ചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം സ്‌കൂട്ടറോടും. മണിക്കൂറില്‍ 55 കിലോമീറ്ററാണ് ഒഖീനാവ റിഡ്ജ് പ്ലസിന്റെ പരമാവധി വേഗം.

പുത്തന്‍ റിഡ്ജ് പ്ലസുമായി ഒഖീനാവ വീണ്ടും — വില 64,988 രൂപ

150 കിലോ ഭാരം വഹിക്കാനുള്ള സ്‌കൂട്ടറിന്റെ ശേഷിയും ഇവിടെ എടുത്തുപറയണം. സെന്‍ട്രല്‍ ലോക്കിംഗ്, ആന്റി - തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി തുടങ്ങിയ സംവിധാനങ്ങള്‍ സുരക്ഷയ്ക്കായി റിഡ്ജ് പ്ലസിലുണ്ട്.

Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി മാരുതി സ്വിഫ്റ്റ് — ഇനിയും വര്‍ധിക്കാനുണ്ട് സുരക്ഷ

പുത്തന്‍ റിഡ്ജ് പ്ലസുമായി ഒഖീനാവ വീണ്ടും — വില 64,988 രൂപ

ഇരു ടയറുകളിലുമുള്ള ഡിസ്‌ക്കുകള്‍ ബ്രേക്കിംഗ് നിറവേറ്റും. ബ്രേക്കു പ്രയോഗിക്കുമ്പോള്‍ വൈദ്യുത ഊര്‍ജ്ജം സൃഷ്ടിക്കുന്ന ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സംവിധാനം ഒഖീനാവ റിഡ്ജ് പ്ലസിന്റെ പ്രത്യേകതയാണ്.

പുത്തന്‍ റിഡ്ജ് പ്ലസുമായി ഒഖീനാവ വീണ്ടും — വില 64,988 രൂപ

സ്‌കൂട്ടര്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫങ്ഷനും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും. എല്‍ഇഡി ഹെഡ്‌ലാമ്പും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും റിഡ്ജ് പ്ലസിന് പ്രീമിയം പരിവേഷമാണ് സമര്‍പ്പിക്കും.

Most Read: പുതുമയോടെ ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ്, കഴിയുമോ ഡിസൈറിനെ പിടിക്കാന്‍?

പുത്തന്‍ റിഡ്ജ് പ്ലസുമായി ഒഖീനാവ വീണ്ടും — വില 64,988 രൂപ

കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് റിഡ്ജ് സ്‌കൂട്ടറിനെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ശേഷം ഡിസംബറില്‍ പ്രെയിസിനെയും ഒഖീനാവ വിപണിയില്‍ കൊണ്ടുവന്നു. കിലോമീറ്ററിന് പത്തുപൈസ മാത്രമാണ് പ്രെയിസിന്റെ പ്രവര്‍ത്തനചിലവ്.

പുത്തന്‍ റിഡ്ജ് പ്ലസുമായി ഒഖീനാവ വീണ്ടും — വില 64,988 രൂപ

പ്രെയിസിലൂടെ വിപണിയില്‍ ശ്രദ്ധനേടിയ ഒഖീനാവയുടെ മൂന്നാമത്തെ മോഡലാണ് പുതിയ റിഡ്ജ് പ്ലസ്. നിലവില്‍ ഇന്ത്യയിലുടനീളം 106 ഡീലര്‍ഷിപ്പുകള്‍ ഒഖീനാവ സ്ഥാപിച്ചുകഴിഞ്ഞു.

Article Published On: Friday, October 12, 2018, 14:54 [IST]
English summary
Okinawa Ridge+ Electric Scooter Launched In India; Priced At Rs 64,988. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X