റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും കിട്ടി എബിഎസ്

By Staff

2019 ഏപ്രില്‍ ഒന്നിനു ശേഷം എബിഎസില്ലാതെ ഒരു ബൈക്കുപോലും (സ്‌കൂട്ടറും) വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല. 125 സിസിയില്‍ താഴെയാണ് മോഡലെങ്കില്‍ സിബിഎസ് (കമ്പൈന്‍ഡ് ബ്രേക്കിംഗ്) സംവിധാനം നിര്‍ബന്ധമായും നല്‍കണം. രാജ്യത്തു സുരക്ഷാ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി കഴിഞ്ഞു. പുതിയ മോഡലുകള്‍ക്ക് എബിഎസ് കൂടിയേ തീരൂ.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും കിട്ടി എബിഎസ്

നിലവിലെ മോഡലുകള്‍ക്ക് അടുത്തവര്‍ഷം ഏപ്രിലിന് മുമ്പ് നിര്‍മ്മാതാക്കള്‍ എബിഎസ് സുരക്ഷ ഉറപ്പുവരുത്തണം. എന്തായാലും ഇതുവരെ ഇന്ത്യന്‍ മോഡലുകള്‍ക്ക് എബിഎസ് നല്‍കാന്‍ കൂട്ടാക്കാതിരുന്ന റോയല്‍ എന്‍ഫീല്‍ഡ് സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ചു എബിഎസ് സുരക്ഷ നല്‍കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും കിട്ടി എബിഎസ്

ആദ്യം ക്ലാസിക് 500 -ല്‍ എബിഎസ് സുരക്ഷ ഒരുങ്ങി. പിന്നെ പുതിയ ക്ലാസിക് സിഗ്നല്‍സ് 350 എഡിഷന് കമ്പനി എബിഎസ് നല്‍കി. തൊട്ടുപിന്നാലെ ഹിമാലയനും കിട്ടി കാലങ്ങളായി ആഗ്രഹിച്ച എബിഎസ് സുരക്ഷ.

Most Read: അറിഞ്ഞോ, 650 സിസി ബുള്ളറ്റുകളുടെ ബുക്കിംഗ് തുടങ്ങി — ഡീലര്‍ഷിപ്പുകളില്‍ വന്‍പിടിവലി

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും കിട്ടി എബിഎസ്

ഇവര്‍ക്കു ശേഷം ഇപ്പോള്‍ ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും ഇരട്ട ചാനല്‍ എബിഎസ് അവതരിപ്പിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 1.80 ലക്ഷം രൂപയാണ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എബിഎസ് പതിപ്പിന്റെ ഓണ്‍റോഡ് വില. ഷോറൂമുകളില്‍ പുതിയ എബിഎസ് മോഡല്‍ വില്‍പനയ്ക്കു വന്നുതുടങ്ങി.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും കിട്ടി എബിഎസ്

എബിഎസ് സുരക്ഷ ലഭിച്ചതൊഴിച്ചാല്‍ മറ്റു കാര്യമായ മാറ്റങ്ങളേതും പുതിയ ബൈക്കിലില്ല. നാലു സ്‌ട്രോക്കുള്ള 346 സിസി ഒറ്റ സിലിണ്ടര്‍ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിന്‍ തന്നെ ക്ലാസിക് 350 എബിഎസിലും തുടരുന്നു. ഇരട്ട സ്പാര്‍ക്കും എയര്‍ കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും കിട്ടി എബിഎസ്

19.8 bhp കരുത്തും 28 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളമാണ് ക്ലാസിക് 350 -യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുക.

Most Read: ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും കിട്ടി എബിഎസ്

നിലവില്‍ ക്ലാസിക് 500 നിരയിലെ എല്ലാ മോഡലുകള്‍ക്കും എബിഎസ് സുരക്ഷ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. ക്ലാസിക് 500, ക്ലാസിക് 500 ഡെസേര്‍ട്ട് സ്‌റ്റോം, ക്ലാസിക് 500 സ്‌റ്റെല്‍ത്ത് ബ്ലാക്, ക്ലാസിക് 500 ക്രോം എന്നീ മോഡലുകള്‍ 500 ക്ലാസിക്കില്‍ ഉള്‍പ്പെടും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും കിട്ടി എബിഎസ്

വരാന്‍പോകുന്ന ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളിലും ഇതേ ഇരട്ട ചാനല്‍ എബിഎസ് തന്നെയാകും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുക. നവംബര്‍ പകുതിയോടെ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തും.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും കിട്ടി എബിഎസ്

ഇതിനോടകം പലയിടത്തും ഡീലര്‍ഷിപ്പുകള്‍ ഇന്റര്‍സെറ്ററിന്റെയും കോണ്‍ടിനന്റല്‍ ജിടിയുടെയും പ്രീബുക്കിംഗ് അനൗദ്യോഗികമായി തുടങ്ങി. ബൈക്കുകള്‍ വില്‍പനയ്‌ക്കെത്തുന്നപക്ഷം ഉടലെടുക്കാന്‍ സാധ്യതയുള്ള പിടിവലി മുന്‍നിര്‍ത്തിയാണ് ഡീലര്‍ഷിപ്പുകളുടെ നടപടി. ഏകദേശം മൂന്നുലക്ഷം രൂപ പുതിയ മോഡലുകള്‍ക്ക് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Royal Enfield Classic 350 Gun Metal Grey ABS Launched In India. Read in Malayalam.
Story first published: Saturday, October 27, 2018, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X