സുസുക്കിയുടെ പുതിയ ഓഫ്‌റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍
സുസുക്കിയുടെ പുതിയ ഓഫ്‌റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍. സുസുക്കി RM-Z250, RM-Z450 മോഡലുകള്‍ വിപണിയില്‍ പുറത്തിറങ്ങി. രാജ്യാന്തര തലത്തില്‍ സുസുക്കിയുടെ ഏറ്റവും പ്രശസ്തമായ ഓഫ്‌റോഡ് ബൈക്ക് ശ്രേണിയാണ് RM-Z.

7.10 ലക്ഷം രൂപ വിലയില്‍ RM-Z250 വില്‍പനയ്‌ക്കെത്തുമ്പോള്‍, 8.31 ലക്ഷം രൂപ വിലയില്‍ RM-Z450 കമ്പനി ഷോറൂമുകളില്‍ അണിനിരക്കും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

ലിക്വിഡ് കൂള്‍ഡ് സംവിധാനമുള്ള 249 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് DOHC എഞ്ചിനാണ് സുസുക്കി RM-Z250 -യില്‍. ബൈക്കിന്റെ ഭാരം ഗണ്യമായി കുറയ്ക്കാന്‍ അലൂമിനിയം റിമ്മുകളുടെ ഉപയോഗം സഹായിച്ചിട്ടുണ്ട്.
Most Read: രണ്ടുലക്ഷം രൂപയ്ക്ക് ഹയബൂസയായി മാറിയ ഡോമിനാര്‍

ഓഫ്‌റോഡ് സാഹസങ്ങള്‍ക്കും മോട്ടോക്രോസ് മത്സരങ്ങള്‍ക്കും ഏറെ അനുചിതമാണ് പുതിയ RM-Z250. 106 കിലോ മാത്രമെ RM-Z250 -യ്ക്ക് ഭാരമുള്ളൂ. നിരയില്‍ മുതിര്‍ന്ന RM-Z450 -യുടെ കാര്യമെടുത്താല്‍ 449 സിസി ലിക്വിഡ് കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് DOHC എഞ്ചിനാണ് ബൈക്കില്‍.

മൂന്നു റൈഡിംഗ് മോഡുകളുള്ള സുസുക്കി ഹോള്‍ഷോട്ട് അസിസ്റ്റ് കണ്‍ട്രോള്‍ RM-Z450 -യുടെ മികവു വര്‍ധിപ്പിക്കും. ബാലന്‍സ് ഫ്രീ റിയര്‍ കുഷ്യന്‍ ടെക്‌നോളജി ലഭിക്കുന്ന ആദ്യ മോട്ടോക്രോസ് ബൈക്ക് കൂടിയാണ് സുസുക്കി RM-Z450.

ചെളി, ചരല്‍, മണല്‍ തുടങ്ങിയ കഠിന പ്രതലങ്ങളില്‍ ഉയര്‍ന്ന ഘര്‍ഷണവും മികവുറ്റ സസ്‌പെന്‍ഷനും കാഴ്ച്ചവെക്കാന്‍ ബാലന്‍സ് ഫ്രീ റിയര്‍ കുഷ്യന്‍ ടെക്‌നോളജിക്ക് കഴിയും. സുസുക്കി RM-Z450 -യ്ക്ക് മുന്നില്‍ 21 ഇഞ്ച് ടയറും പിന്നില്‍ 18 ഇഞ്ച് ടയറുമാണ് ഒരുങ്ങുന്നത്.

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും മോണോഷോക്ക് അബര്‍സോര്‍ബറും സസ്‌പെന്‍ഷന്‍ നിറവേറ്റും. ഇരു ടയറുകളിലുമുള്ള ഡിസ്‌ക്കുകളാണ് ബൈക്കിന്റെ വേഗത്തിന് കടിഞ്ഞാണിടുക. 112 കിലോ ഭാരമുണ്ട് സുസുക്കി RM-Z450 -യ്ക്ക്.
Most Read: ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

ഓഫ്‌റോഡ് മോട്ടോക്രോസ് ബൈക്കായതിനാല്‍ ഇരു മോഡലുകള്‍ക്കും റോഡിലിറങ്ങാന്‍ അനുമതിയില്ല. അതായത് പൊതുനിരത്തില്‍ RM-Z250, RM-Z450 ബൈക്കുകള്‍ ഓടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Click it and Unblock the Notifications








