ഹോണ്ട ആക്ടിവയെ പൂട്ടാന്‍ ടിവിഎസ്, പുതിയ ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍ വിപണിയില്‍
പുതിയ ജൂപിറ്റര്‍ ഗ്രാന്‍ഡെയുമായി ടിവിഎസ് വിപണിയില്‍. ഡ്രം, ഡിസ്‌ക് പതിപ്പുകള്‍ ഒരുങ്ങുന്ന ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെയ്ക്ക് 55,936 രൂപയും 59,648 രൂപയുമാണ് യഥാക്രമം വില. കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഒപ്പം പുറംമോടിയില്‍ സംഭവിച്ച മിനുക്കുപണികളും ഗ്രാന്‍ഡെയെ സാധാരണ ജൂപിറ്ററില്‍ നിന്നും വേറിട്ടുനിര്‍ത്തും.

ഉത്സവകാലം ലക്ഷ്യമിട്ടു സ്‌കൂട്ടര്‍ വില്‍പനയുയര്‍ത്താന്‍ ടിവിഎസ് കണ്ടെത്തിയ മാര്‍ഗ്ഗമാണ് പുതിയ ജൂപിറ്റര്‍ ഗ്രാന്‍ഡെ. പുത്തന്‍ സ്റ്റാര്‍ലൈറ്റ് ബ്ലൂ നിറപതിപ്പിലാണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ വില്‍പനയ്ക്ക് എത്തുന്നത്.

എല്‍ഇഡി ഹെഡലാമ്പ്, ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍, ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെ സ്‌കൂട്ടറില്‍ പുതുമ ഒരുപാടുണ്ട്. പ്രത്യേക ഗ്രാന്‍ഡെ എഡിഷന്‍ ബാഡ്ജും സ്കൂട്ടറിൽ കാണാം.

ആകര്‍ഷകമായ സീറ്റ് ശൈലിയും ഉള്ളില്‍ ബീജ് നിറമുള്ള പാനലുകളും ഗ്രാന്‍ഡെ എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും. ഡിസ്‌ക് ബ്രേക്ക് വകഭേദത്തിലാണ് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഇടംപിടിക്കുന്നത്.
Most Read: രണ്ടുലക്ഷം രൂപയ്ക്ക് ഹയബൂസയായി മാറിയ ഡോമിനാര്‍

പുറമെയുള്ള ഫ്യൂവല്‍ ക്യാപ്, റിസര്‍വ് ഫ്യൂവല്‍ ഇന്‍ഡിക്കേറ്റര്‍, സീറ്റനടിയിലുള്ള മൊബൈല്‍ ചാര്‍ജ്ജിംഗ് പോര്‍ട്ട്, പാര്‍ക്കിംഗ് ബ്രേക്ക്, പാസ് ലൈറ്റ് സ്വിഫ്റ്റ് എന്നിവ ജൂപിറ്ററില്‍ ടിവിഎസ് നല്‍കുന്ന പൊതു ഫീച്ചറുകളാണ്. ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനും ഇവയെല്ലാം ലഭിക്കുന്നു.

നിലവിലുള്ള 109 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ തന്നൊണ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനിലും. എഞ്ചിന്‍ 8 bhp കരുത്തും 8 Nm torque ഉം പരമാവധി സൃഷ്ടിക്കും. സ്‌കൂട്ടറിന് മുന്നിലും പിന്നിലും 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളാണ് ഒരുങ്ങുന്നത്.
Most Read: ഐതിഹാസിക തനിമയൊട്ടും ചോരാതെ സുസുക്കി കട്ടാന

30 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. 130 mm ഡ്രം ബ്രേക്ക് മുന്‍ പിന്‍ ടയറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ആവശ്യമെങ്കില്‍ 220 mm മുന്‍ ഡിസ്‌ക് ബ്രേക്ക് ഗ്രാന്‍ഡെ എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഗ്രാന്‍ഡെ എഡിഷന്റെ വരവോടെ ഇനി നാലു വകഭേദങ്ങളാണ് ജൂപിറ്റര്‍ നിരയില്‍ ലഭ്യമാവുക. ബേസ്, VX, ക്ലാസിക്, ഗ്രാന്‍ഡെ എന്നിങ്ങനെയാണ് പുതിയ ജൂപിറ്റര്‍ നിര. വിപണിയില്‍ ഹോണ്ട ആക്ടിവ 5G, ഹീറോ മയെസ്‌ട്രൊ, യമഹ റെയ്-Z മോഡലുകളുമായാണ് ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്റെ മത്സരം.


Click it and Unblock the Notifications