സുരക്ഷ കൂട്ടി ടിവിഎസ് സ്‌പോര്‍ട് സ്‌പെഷ്യല്‍ എഡിഷന്‍ — വില 40,088 രൂപ മുതല്‍
ടിവിഎസ് സ്‌പോര്‍ട് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. ഉത്സവകാലം മുന്‍നിര്‍ത്തി വില്‍പനയ്‌ക്കെത്തുന്ന പുതിയ ടിവിഎസ് സ്‌പോര്‍ട് സ്‌പെഷ്യല്‍ എഡിഷന് 40,088 രൂപ മുതലാണ് വില. ഇലക്ട്രിക് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് - അലോയ് വീല്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌പോര്‍ടില്‍ ലഭ്യമാണ്.

റെഡ് - സില്‍വര്‍, ബ്ലൂ - സില്‍വര്‍ ഗ്രാഫിക്‌സ് ഓപ്ഷനുകളുള്ള കറുപ്പു നിറശൈലിയാണ് ബൈക്കിന്. പുറംമോടിയില്‍ സംഭവിച്ച ചെറിയ മാറ്റങ്ങളൊഴിച്ചാല്‍ സാധാരണ ടിവിഎസ് സ്‌പോര്‍ട് തന്നെ പുതിയ സ്‌പെഷ്യല്‍ എഡിഷനും.

ഓടിക്കുന്നയാള്‍ക്കും പിന്നിലിരിക്കുന്നയാള്‍ക്കും ഒരുപോലെ യാത്രാസുഖം ഉറപ്പുവരുത്താന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ടിവിഎസ് സ്‌പോര്‍ടിലുണ്ട്. നീണ്ട സീറ്റും വീതികൂടിയ പില്യണ്‍ ഹാന്‍ഡിലുകളും ബൈക്കിലെ പ്രത്യേകതകളാണ്.
Most Read: പറഞ്ഞവാക്കു ടാറ്റ പാലിച്ചു - വേഗവും കരുത്തും സമന്വയിച്ച് ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകള്‍

പുതിയ ഗ്രാഫിക്‌സ് മോഡലിന് പുതുമ സമര്‍പ്പിക്കും. കൂടുതല്‍ ആധുനികമെന്നു തോന്നിക്കാന്‍ മിററുകളുടെ ആകാരം കമ്പനി ചെറുതായി പരിഷ്‌കരിച്ചു. ത്രിമാന ലോഗോ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌പോര്‍ടിന്റെ ആകര്‍ഷണീയത കൂട്ടും.

നൂറു സിസി ശ്രേണിയില്‍ സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി അവതരിപ്പിക്കുന്ന ആദ്യ ബൈക്കെന്ന ബഹുമതി ടിവിഎസ് സ്‌പോര്‍ട് സ്‌പെഷ്യല്‍ എഡിഷന്‍ വരവില്‍ കരസ്ഥമാക്കി. എയര്‍ കൂളിംഗ് സംവിധാനമുള്ള 99.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് സ്‌പെഷ്യല്‍ എഡിഷന്‍ സ്‌പോര്‍ടില്‍ തുടിക്കുന്നത്.

എഞ്ചിന്‍ 7.3 bhp കരുത്തും 7.5 Nm torque ഉം പരമാവധി സൃഷ്ടിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ അഞ്ചു വിധത്തില്‍ ക്രമീകരിക്കാന്‍ സാധിക്കുന്ന ഷോക്ക് അബ്‌സോര്‍ബറുകളും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും.
Most Read: അറിഞ്ഞോ, 650 സിസി ബുള്ളറ്റുകളുടെ ബുക്കിംഗ് തുടങ്ങി — ഡീലര്‍ഷിപ്പുകളില്‍ വന്‍പിടിവലി

എല്ലാ ഗിയറിലും പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ട്, അലൂമിനിയം ഗ്രാബ് റെയില്‍, ക്രോം മഫ്‌ളര്‍ ഗാര്‍ഡ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ബൈക്കിലെ വിശേഷങ്ങളില്‍പ്പെടും. രാജ്യത്തുടനീളമുള്ള ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌പോര്‍ട് വില്‍പനയ്ക്കു ലഭ്യമാണ്.


Click it and Unblock the Notifications








