യമഹ FZ25, ഫേസര്‍ 25 മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

By Dijo Jackson

ഹെഡ് കവറിന്റെ നിര്‍മ്മാണപ്പിഴവിന്റെ പേരില്‍ ഇന്ത്യ യമഹ മോട്ടോര്‍ അടുത്തിടെ അവതരിപ്പിച്ച FZ25, ഫേസര്‍ 25 മോഡലുകളെ തിരിച്ചുവിളിക്കുന്നു. 2017 ജനുവരി മുതല്‍ നിര്‍മ്മിച്ച 21,640 FZ25 മോട്ടോര്‍സൈക്കിളുകളെ അടിയന്തരമായി തിരികെവിളിച്ചു പ്രശ്‌നം പരിഹരിക്കാനാണ് യമഹയുടെ തീരുമാനം.

യമഹ FZ25, ഫേസര്‍ 25 മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

ഇതേകാലയളവില്‍ നിര്‍മ്മിച്ച 2,257 ഫേസര്‍ 25 മോട്ടോര്‍സൈക്കിളുകളിലും കമ്പനി പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിര്‍മ്മാണപ്പിഴവിന്റെ പേരില്‍ FZ25, ഫേസര്‍ 25 മോട്ടോര്‍സൈക്കിളുകള്‍ അപകടത്തില്‍പ്പെട്ടതായി അറിവില്ലെന്ന് യമഹ വ്യക്തമാക്കി.

Recommended Video

Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark
യമഹ FZ25, ഫേസര്‍ 25 മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

മുന്‍കരുതല്‍ നടപടിയായാണ് മോട്ടോര്‍സൈക്കിളുകളെ ഇപ്പോൾ തിരിച്ചുവിളിക്കുന്നതെന്നും യമഹ കൂട്ടിച്ചേർത്തു. അംഗീകൃത ഡീലര്‍ഷിപ്പുകള്‍ മുഖേന നിര്‍മ്മാണപ്പിഴവുള്ള ഹെഡ്കവറുകള്‍ കമ്പനി സൗജന്യമായി മാറ്റി നല്‍കും.

യമഹ FZ25, ഫേസര്‍ 25 മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ വരും ദിവസങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ നേരിട്ട് വിവരം അറിയിക്കും. ഡീലര്‍ഷിപ്പുകള്‍ നേരിട്ടു ബന്ധപ്പെടുന്നമെന്നിരിക്കെ ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് വാഹനത്തില്‍ നിര്‍മ്മാണപ്പിഴവുണ്ടോ എന്ന് പരിശോധിക്കാനും FZ25, ഫേസര്‍ 25 ഉടമസ്ഥര്‍ക്ക് അവസരമുണ്ട്.

യമഹ FZ25, ഫേസര്‍ 25 മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

2017 ജനുവരി മാസമാണ് FZ25 നെ യമഹ ഇന്ത്യയില്‍ അവതരിപ്പിച്ചത്. സിറ്റി റൈഡുകളില്‍ മികവാര്‍ന്ന ഹാന്‍ഡ്‌ലിംഗ് കാഴ്ചവെക്കുന്ന FZ25 ല്‍ 250 സിസി എഞ്ചിന്‍ കരുത്താണ് ഒരുങ്ങുന്നത്.

യമഹ FZ25, ഫേസര്‍ 25 മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

FZ25 ന് സമാനമായ ഘടകങ്ങളിലാണ് ഫേസര്‍ 25 ന്റെയും വരവ്. FZ25 ന്റെ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ടൂറര്‍ പതിപ്പാണ് ഫേസര്‍ 25.

Trending On DriveSpark Malayalam:

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതർ!

യമഹ FZ25, ഫേസര്‍ 25 മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

249 സിസി, ഓയില്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഇരു മോട്ടോര്‍സൈക്കിളുകളുടെയും പവര്‍ഹൗസ്. 20.6 bhp കരുത്തും 20 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

യമഹ FZ25, ഫേസര്‍ 25 മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

ഇരു മോഡലുകളിലും സസ്‌പെന്‍ഷന് വേണ്ടി ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, മോണോഷോക്ക് സെറ്റപ്പ് പിന്നിലും ഒരുങ്ങുന്നുണ്ട്. 282 mm ഡിസ്‌കുകള്‍ മുന്‍ടയറില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍, 220 mm ഡിസ്‌കുകളാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് നല്‍കുന്നത്.

യമഹ FZ25, ഫേസര്‍ 25 മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

അതേസമയം എബിഎസ് ഇല്ലാതെയാണ് ഇരു മോഡലുകളും വിപണിയില്‍ എത്തുന്നത്. 1.19 ലക്ഷം രൂപ, 1.22 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം FZ25, ഫേസര്‍ 25 മോഡലുകളുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

Trending On DriveSpark Malayalam:

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #yamaha #auto news #യമഹ
English summary
Yamaha FZ25 & Fazer 25 Recalled In India. Read in Malayalam.
Story first published: Monday, January 8, 2018, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X