2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

2020 നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചതായി ജാപ്പനീസ് നിര്‍മ്മാതാക്കളായ കവാസാക്കി അറിയിച്ചു. പരിമിത പതിപ്പിന്റെ കുറച്ച് വാഹനങ്ങള്‍ മാത്രമേ ലഭ്യമാവുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

എന്നാല്‍ എത്ര വാഹനങ്ങളാണ് ഇന്ത്യയില്‍ ലഭ്യമാകുക എന്ന കാര്യത്തില്‍ ഔദ്യോഗികമായി ഒന്നും തന്നെ കമ്പനി പറഞ്ഞിട്ടില്ല. 19.70 ലക്ഷം രൂപയായിരിക്കും ഈ പരിമിത പതിപ്പുകളുടെ വില. 2019 ഒക്ടോബര്‍ 19 -വരെ മാത്രമേ ബൈക്കിനായുള്ള ബുക്കിങ് സ്വീകരിക്കുകയുള്ളുവെന്ന് കുറച്ച് ഡീലര്‍മാര്‍ വ്യക്തമാക്കി.

2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

2020 ഏപ്രില്‍ 1 മുതല്‍ വരാനിരിക്കുന്ന, ബിഎസ് VI മാനദണ്ഡങ്ങള്‍ മുന്‍പായി വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. ബിഎസ് IV എഞ്ചിന്‍ നിലവാരത്തിലുള്ള വാഹനമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

പുതിയ കളര്‍ നല്‍കുമെന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ പച്ച നിറത്തില്‍ മാത്രമാണ് ലഭ്യമാകുന്നത്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

1,441 സിസി നാലു സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാകും വാഹനത്തിന് കരുത്ത് പകരുക. ഈ എഞ്ചിന്‍ 210 bhp പവറും 158.2 Nm torque ഉം ഉത്പാദിപ്പിക്കും. 2012 -ലാണ് ZX-14R -നെ കവസാക്കി വിപണിയില്‍ അവതരിപ്പിക്കുന്നത്. 2020 നിഞ്ച ZX-14R ഈ നിരയിലെ അവസാന പതിപ്പായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

അടുത്തിടെയാണ് കവാസാക്കിയുടെ സ്‌പോര്‍ട്‌സ് ബൈക്കായ നിഞ്ച 400 -നെ രണ്ട് ലിമിറ്റഡ് എഡിഷന്‍ നിറങ്ങളില്‍ കമ്പനി അവതരിപ്പിച്ചത്. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക്, ലൈം ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലും ബൈക്കുകള്‍ ലഭ്യമാകും. 4.99 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ വിപണിയിലെ വില.

2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

പുതിയ രണ്ട് നിറങ്ങളിലുള്ള ബൈക്കുകളുടെ 10 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുള്ളു. പുതിയ നിറങ്ങള്‍ നല്‍കി എന്നതൊഴിച്ചാല്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

Most Read: നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവാസാക്കി

2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

മുന്‍ഗാമിയായ നിഞ്ച 300 -ന്റെ അതേ രൂപകല്‍പ്പന തന്നെയാണ് നിഞ്ച 400-നും നല്‍കിയിരിക്കുന്നത്. സ്പ്ളിറ്റ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ അനലോഗ് ടാക്കോമീറ്റര്‍ എന്നിവയാണ് ബൈക്കിന്റെ മുന്‍ഭാഗത്തെ സവിശേഷതകള്‍.

Most Read: ബജാജിന്റെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ചു

2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

നിഞ്ച 400 -നെ വിപണിയില്‍ എത്തിക്കുമ്പോള്‍ 300 -നെ നിരത്തില്‍ നിന്ന് പിന്‍വലിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, രണ്ട് മോഡലുകളും വില്പനയുണ്ടാവുമെന്ന് കമ്പനി വ്യക്തമാക്കി. മുന്നില്‍ 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ നിര്‍വഹിക്കുന്നത്.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

2020 കവാസാക്കി നിഞ്ച ZX-14R -ന്റെ ബുക്കിങ് ആരംഭിച്ചു

നിഞ്ച 400 സ്പോര്‍ട്സ് ബൈക്ക് പ്രേമികള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് മാനേജിങ്ങ് ഡയറക്ടര്‍ യുതാക്ക യമാഷിത പറഞ്ഞു. യമഹ YZ F-R3, ബെന്നലി 302R, കെടിഎം RC390 എന്നിവരാണ് നിഞ്ച 400 -ന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Thursday, October 17, 2019, 18:02 [IST]
English summary
2020 Kawasaki Ninja ZX-14R bookings open. Read more in Malayalam.
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X