നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവാസാക്കി

കവാസാക്കിയുടെ സ്പോര്‍ട്സ് ബൈക്കായ നിഞ്ച 400 രണ്ട് ലിമിറ്റഡ് എഡിഷന്‍ നിറങ്ങളില്‍ അവതരിപ്പിച്ചു. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക്, ലൈം ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളില്‍ ബൈക്കുകള്‍ ലഭിക്കും.

നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

അതേസമയം വിലയില്‍ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു. 4.99 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെയും വില. പുതിയ രണ്ട് നിറങ്ങളിലുള്ള ബൈക്കുകളുടെ 10 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുകയുള്ളു.

നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

പുതിയ നിറങ്ങള്‍ നല്‍കി എന്നതൊഴിച്ചാല്‍ റഗുലര്‍ പതിപ്പില്‍ നിന്നും മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍ഗാമിയായ നിഞ്ച 300 -ന്റെ അതേ രൂപകല്‍പ്പന തന്നെയാണ് നിഞ്ച 400-നും നല്‍കിയിരിക്കുന്നത്.

നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

സ്പ്‌ളിറ്റ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ അനലോഗ് ടാക്കോമീറ്റര്‍ എന്നിവയാണ് ബൈക്കിന്റെ മുന്‍ഭാഗത്തെ സവിശേഷതകള്‍. നിഞ്ച 400 -നെ വിപണിയില്‍ എത്തിക്കുമ്പോള്‍ 300 -നെ നിരത്തില്‍ നിന്ന് പിന്‍വലിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, രണ്ട് മോഡലുകളും വില്പനയുണ്ടാവുമെന്ന് കമ്പനി വ്യക്തമാക്കി.

നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

മുന്നില്‍ 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. നിഞ്ച 400 സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് മാനേജിങ്ങ് ഡയറക്ടര്‍ യുതാക്ക യമാഷിത പറഞ്ഞു. 168 കിലോഗ്രാമാണ് നിഞ്ച 400 -ന്റെ ഭാരം.

നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

മുന്‍ഗാമിയില്‍ നിന്നും ആറുകിലോ കുറവാണ് പുതിയ ബൈക്കില്‍ വരുത്തിയിരിക്കുന്നത്. പുതിയ ഫ്രെയിം ഉപയോഗിച്ചതുകൊണ്ടാണ് വാഹനത്തിന്റെ ഭാരം കുറക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനടാങ്കിന്റെ വലിപ്പവും കുറച്ചിട്ടുണ്ട്. പുതിയതില്‍ 13.6 ലിറ്റർ ഇന്ധനം ഉൾക്കൊള്ളും.

നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

സുരക്ഷയൊരുക്കാന്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് ഈ ബൈക്കില്‍ നല്‍കുന്നുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പിനൊപ്പം തന്നെ പിന്നിലെ ടെയ്‌ലാമ്പും എല്‍ഇഡിയിലാണ് അലങ്കരിച്ചിരിക്കുന്നത്. പുതിയ എക്‌സ്‌ഹോസ്റ്റ് ഘടനയും നിഞ്ച 400 -ന്റെ സവിശേഷതയാണ്.

Most Read: സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

പില്യണ്‍ സീറ്റ് കൗണ്‍, ഹെല്‍മറ്റ് ലോക്ക്, റേഡിയേറ്റര്‍ സ്‌ക്രീന്‍, ടാങ്ക് ബാഗ്, ടാങ്ക് പാഡ് പോലുള്ള ആക്സസറികള്‍ ബൈക്കിനൊപ്പം ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ലിക്വിഡ് കൂള്‍ഡ് 399 സിസി പാരലല്‍ ട്വിന്‍ എന്‍ജിന്‍ തന്നെയാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിനും കരുത്തേകുന്നത്.

Most Read: ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

ഈ എഞ്ചിന്‍ 45 bhp പവറും 38 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ട്രാന്‍സ്മിഷനും സ്‌ളിപ്പര്‍ ക്‌ളച്ചും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ശ്രേണിയിലെ ഏറ്റവും വലിയ മുന്‍ഡിസ്‌ക് ബ്രേക്കാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്. 310 mm ഡിസ്‌ക് ബ്രേക്ക് മുന്നിലും, 22 mm ഡിസ്‌ക് ബ്രേക്ക് പിന്നിലും നല്‍കിയിട്ടുണ്ട്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

നിഞ്ച 400 ന്റെ ലിമിറ്റഡ് എഡിഷന്‍ നിറങ്ങള്‍ അവതരിപ്പിച്ച് കവസാക്കി

യമഹ YZ F-R3, ബെന്നലി 302R, കെടിഎം RC390 എന്നിവരാണ് നിഞ്ച 400 -ന്റെ എതിരാളികള്‍. അടുത്തിടെ ക്ലാസിക്ക് ലുക്കുള്ള കവസാക്കി W800 സ്ട്രീറ്റിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 1967 മുതല്‍ 1975 വരെ കവസാക്കി പുറത്തിറക്കിയ W സീരിസ് ബൈക്കുകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് W800 നിര്‍മിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, September 13, 2019, 14:57 [IST]
English summary
New Kawasaki Ninja 400 colours launched. Read more in Malayalam.
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X