സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

വാഹന വിപണിയിലെ മാന്ദ്യം തുടരുന്നതിനിടെയാണ് വിവിധ നിര്‍മ്മാതാക്കള്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി വിപണിയില്‍ എത്തുന്നത്. മാരുതിയും ഹ്യുണ്ടായിയും ഓഫറുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഹോണ്ടയും ആകര്‍ഷമായ ഓഫറുകളുമായി എത്തിയിരിക്കുന്നത്.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

തെരഞ്ഞെടുത്ത മോഡലുകളില്‍ നാലു ലക്ഷം വരെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. CR-V മുതല്‍ ജാസ് വരെ നീളുന്ന വിവിധ മോഡലുകളിലാണ് 4 ലക്ഷം രൂപ വരെയുള്ള ഓഫറുകള്‍ കമ്പനി നല്‍കുന്നത്.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

വിവിധ സ്ഥലങ്ങളേയും ഡീലര്‍ഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകള്‍ നല്‍കി വരുന്നത്. ഈ മാസം അവസാനം വരെ ഓഫര്‍ നിലവിലുള്ളതെന്ന് കമ്പനി അറിയിച്ചു. ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന മോഡലുകള്‍ ഏതൊക്കെ എന്ന് നോക്കാം.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട CR-V

ഹോണ്ടയുടെ പ്രീമിയം എസ്‌യുവി CR-V -ക്ക് വിവിധ മോഡലുകളിലായി നാലു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടാണ് കമ്പനി നല്‍കുന്നത്. എന്നാല്‍ വിവിധ സ്ഥലങ്ങളേയും ഡീലര്‍ഷിപ്പിനേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഓഫര്‍ ലഭിക്കുകയുള്ളു.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

കഴിഞ്ഞ വര്‍ഷമാണ് ഹോണ്ട പുതിയ CR-V -യെ വിപണിയിലെത്തിച്ചത്. 120 bhp കരുത്തുള്ള 1.6 ലീറ്റര്‍ i-DTEC ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും 154 bhp കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട BR-V

ഹോണ്ടയുടെ കോംപാക്ട എസ്‌യുവിയാണ് BR-V. 1.20 ലക്ഷം രൂപ വരെ ഓഫറാണ് മോഡലില്‍ കമ്പനി നല്‍കുന്നത്. വിവിധ വകഭേദങ്ങളിലായി ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ആക്സറീസും അടക്കമാണ് 1.20 ലക്ഷം രൂപയുടെ ഓഫര്‍ നല്‍കുന്നത്.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

വലിയൊരു വാഹനത്തിന്റെ രൂപ ഭാവമുള്ള മിനി എസ്‌യുവിയാണ് BR-V. പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 1.5ലിറ്റര്‍ iVTEC പ്രെട്രേള്‍ എഞ്ചിനും 1.5 ലിറ്റര്‍ iDTEC ഡീസല്‍ എഞ്ചിനുമാണ് കാറിന് കരുത്തു പകരുന്നത്.

Most Read:മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട സിവിക്ക്

പത്താം തലമുറ സിവിക്കിനെ അടുത്തിടെയാണ് വിപണിയില്‍ എത്തിച്ചത്. പ്രീമിയം സെഡാനായ സിവിക്കിന് 2.5 ലക്ഷം രൂപയുടെ ഓഫറാണ് ഹോണ്ട നല്‍കുന്നത്. VCVT ഒഴികയുള്ള പെട്രോള്‍ വകഭേദത്തിന് 25,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.

Most Read:ലെക്‌സസിന്റെ ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

എല്ലാ ഡീസല്‍ മോഡലുകള്‍ക്ക് 2.5 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോള്‍ VCVT -യ്ക്ക് ക്യാഷ് ഡിസ്‌കൗണ്ടും, 2 ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ബോണസുമാണ് കമ്പനി നല്‍കുന്നത്. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read: ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെ ഡീസല്‍ പതിപ്പിലുള്ളൂ. 1.8 ലിറ്റര്‍ i-VTEC എഞ്ചിന്‍ പെട്രോള്‍ പതിപ്പിന് 138 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് തന്നെ പെട്രോള്‍ പതിപ്പിലും ലഭിക്കും.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട സിറ്റി

സെഡാന്‍ ശ്രേണിയിലെ ഹോണ്ടായുടെ ജനപ്രീയ വാഹനമാണ് സിറ്റി. സിറ്റിയുടെ എല്ലാ വകഭേദങ്ങള്‍ക്കും ക്യാഷ് ഡിസ്‌കൗണ്ടും, എക്സ്ചേഞ്ച് ബോണസും അടക്കം 70,000 രൂപയുടെ ഓഫറാണ് കമ്പനി നല്‍കുന്നത്.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ 117 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ 100 bhp കരുത്തും 200 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട WR-V

ഹോണ്ട നിരയില്‍ ഏറ്റവും വില്‍പ്പനയുള്ളൊരു വാഹനമാണ് WR-V. WR-V -യുടെ എല്ലാ വകഭേദങ്ങള്‍ക്കും ക്യാഷ് ഡിസ്‌കൗണ്ടും, എക്സ്ചേഞ്ച് ബോണസും അടക്കം 55,000 രൂപയുടെ ഓഫറാണ് ലഭിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട ജാസ്

ഹാച്ച്ബാക്ക് കാറുകളുടെ നിരയില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന കാറാണ് ഹോണ്ടയുടെ ജാസ്. ജാസിന് 60,000 രൂപയുടെ ഓഫറാണ് ഈ മാസം കമ്പനി നല്‍കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട അമേസ്

രൂപത്തില്‍ പൂര്‍ണമായും അഴിച്ചുപണി നടത്തി പുത്തന്‍ ഭാവത്തിലാണ് രണ്ടാം തലമുറ അമേസ് അടുത്തിടെ വിപണിയില്‍ എത്തുന്നത്. കോംപാക്ട് സെഡാനായ അമേസിന്റെ വിവിധ മോഡലുകള്‍ക്ക് 53,000 രൂപയുടെ ഓഫറാണ് കമ്പനി നല്‍കുന്നത്.

സെപ്തംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുമായി ഹോണ്ട

ചില മോഡലുകള്‍ക്ക് 30,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12,000 രൂപ വിലയുള്ള രണ്ടു വര്‍ഷത്തെ അഡീഷണല്‍ വാറന്റിയും നല്‍കുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് അമേസില്‍. പെട്രോള്‍ എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും. 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Up to Rs 4 lakh discounts available on Honda cars. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X