റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

റോയൽ‌ എൻ‌ഫീൽ‌ഡ് അവരുടെ ശ്രേണിയിലെ ഉൽപ്പന്നങ്ങളെല്ലാം പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ അനുസരിച്ച് പരിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി 2020 ക്ലാസിക്, തണ്ടർ‌ബേർഡ് എന്നീ മോഡലുകളെല്ലാം ഇന്ത്യൻ നിരത്തുകളിൽ‌ പരീക്ഷണം നടത്തിവരികയാണ്. തണ്ടർബേർഡ് 2020 പതിപ്പിന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നു.

റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ ബിഎസ്-VI തണ്ടർബേർഡ് X പൂർണമായും ബ്ലാക്ക് കളർ ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു. പെയിന്റ് ഗുണനിലവാരം മുൻഗാമിയേക്കാൾ പ്രീമിയമാണെന്ന് പുറത്തുവരുന്ന ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കും.

റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സൂക്ഷ്മമായി പരിശോധിച്ചാൽ മോട്ടോർ സൈക്കിളുകളിൽ പരിഷ്ക്കരിച്ച എഞ്ചിനും പുതിയ ഫ്രെയിമും ഉണ്ടെന്ന് മനസിലാക്കാം. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഹാൻഡിൽ ബാറുകൾ അല്പം ഉയർത്തിയാണ് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ധന ടാങ്ക് അൽപ്പം നീളവും മികച്ചതുമായി കാണാൻ സാധിക്കും

റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ ജെ മോഡുലാർ രൂപകല്‌പന അടിസ്ഥാനമാക്കിയാണ് പുതിയ തണ്ടർബേർഡ് എത്തുന്നത്. അതേടൊപ്പം പുതിയ സുതാര്യമായ വിൻഡ്‌സ്ക്രീൻ, ബ്ലാക്ക് ഔട്ട് ക്രാഷ് ഗാർഡ്, സാഡിൽ സ്റ്റേ, ഹാൻഡിൽബാർ എൻഡ് വെയ്റ്റുകൾ എന്നിവ ക്രോമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പഴയ തലമുറ മോഡലിന്റെ ഡ്യുവൽ-പോഡ് യൂണിറ്റിന് പകരമായി സിംഗിൾ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വരാനിരിക്കുന്ന ക്രൂയിസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ തണ്ടർബേർഡിൽ കാണുന്ന സിംഗിൾ പീസ് സീറ്റിന് പകരമായി പാഡ് ചെയ്ത സ്പ്ലിറ്റ് സീറ്റ് സജ്ജീകരണമാണ് റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നത്.

റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹാൻഡിൽബാറിലെ സ്വിച്ച് ഗിയർ ദൃശ്യമല്ലെങ്കിലും വരാനിരിക്കുന്ന തണ്ടർബേഡ്, ക്ലാസിക് മോഡലുകൾക്ക് റെട്രോ-തീം റോട്ടറി സ്വിച്ച് ഗിയർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണ്ടർബേർഡ് X ക്രൂയിസറിന് പുതിയ വൃത്താകൃതിയിലുള്ള എൽഇഡി ടൈലാമ്പ് യൂണിറ്റും ലഭിക്കുന്നു.

റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതേസമയം നമ്പർ പ്ലേറ്റും സൈഡ് ടേൺ ഇൻഡിക്കേറ്ററുകളും മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തിന് മുകളിൽ ഒരു പുതിയ സംരക്ഷണ കവറും സ്ഥാപിച്ചിട്ടുണ്ട്.

Most Read: ലിയോൺസിനോ 250 ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബെനലി

റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന തണ്ടർബേഡ് ക്രൂയിസറിൽ പുതിയ ഇരട്ട-ക്രാഡിൽ ചേസിസും പരിഷ്ക്കരിച്ച ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2020 മോഡലിന്റെ എഞ്ചിൻ ഹെഡിനും കവറിനും ഒരു പുതിയ മാറ്റ് ബ്ലാക്ക് നിറമാണ് നൽകിയിരിക്കുന്നത്.

Most Read: പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിലെ തണ്ടർബേർഡ് X-ന് കരുത്തു പകരുന്ന അതേ 346 സിസി, 499 സിസി എഞ്ചിനുകൾ തന്നെയാണ് 2020 മോഡലിലും റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും 346 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനിലെ കാർബ്യൂറേറ്റഡ് യൂണിറ്റിന് പകരം ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയാണ് മോട്ടോർസൈക്കിളിന് നൽകിയിരിക്കുന്നത്.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

റോയൽ‌ എൻ‌ഫീൽ‌ഡ് തണ്ടർബേർഡ് X-ന്റെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

499 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് യൂണിറ്റ് (തണ്ടർബേർഡ് X 500) ഇതിനകം തന്നെ സ്റ്റാൻഡേർഡായി ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമാണ് അവതരിപ്പിക്കുന്നത്. നിലവിലെ മോഡലിൽ നിന്ന് 10,000 രൂപ മുതൽ 12,000 രൂപ വരെ വർധനവ് പ്രതീക്ഷിക്കാം 2020 പതിപ്പിന്.

Source: Gaadiwaadi

Most Read Articles

Malayalam
English summary
2020 Royal Enfield Thunderbird X Spied On Test Again. Read more Malayalam
Story first published: Monday, September 23, 2019, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X