2020 വി-സ്ട്രോം 1100-ന്റെ ടീസർ വീഡിയോ പുറത്തുവിട്ട് സുസുക്കി
നവംബർ അഞ്ച് മുതൽ നടക്കാനിരിക്കുന്ന 2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ നിരവധി മോഡലുകളെയാണ് നിർമ്മാതാക്കൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്. അതിന്റെ ഭാഗമായി പുതിയ മോട്ടോർ സൈക്കിളുകളുടെ ടീസർ വീഡിയോകളും ചിത്രങ്ങളും കമ്പനികൾ പുറത്തുവിട്ട് തുടങ്ങി.

ഇതുവരെ, 2020 കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R, അപ്രീലിയ RS660 എന്നിവയുടെ ടീസർ വീഡിയോകൾ പുറത്തുവന്നു. എന്നാൽ 2019 EICMA ഷോയിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി തങ്ങളുടെ പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർ സൈക്കിളായ വി-സ്ട്രോം 1100-ന്റെ ടീസർ വീഡിയോയും വെളിപ്പെടുത്തി.

പഴയ മോഡലായ വി-സ്ട്രോം 1000 പിൻഗാമിയാണ് വി-സ്ട്രോം 1100. നിലവിലെ യൂറോ- IV കംപ്ലയിന്റ് പതിപ്പായ 1,037 സിസി ബൈക്കിൽ നിന്നെടുത്ത് പരിഷ്ക്കരിച്ച എഞ്ചിനാകും നവീകരിച്ചെത്തുന്ന വാഹനത്തിലുണ്ടാവുക. മലിനീകരണ മാനദണ്ഡം പാലിക്കുന്നതിനായി ഉയർന്ന എഞ്ചിനിലേക്കുള്ള മാറ്റം തെരഞ്ഞെടുക്കുന്ന ആദ്യത്തെ നിർമ്മാതാവല്ല സുസുക്കി. പുതിയ ആഫ്രിക്ക ട്വിന്നിനും മുൻതലമുറ മോഡലിനെ അപേക്ഷിച്ച് ഉയർന്ന ശേഷി എഞ്ചിൻ ഹോണ്ട അവതരിപ്പിക്കുകയുണ്ടായി.
കൂടാതെ ട്രയംഫ് മോട്ടോർസൈക്കിളുകളും മിഡിൽവെയിറ്റ് ടൈഗർ മോഡലുകളുടെ എഞ്ചിൻ ശേഷി നിലവിലെ പതിപ്പിന്റെ 800 സിസിയിൽ നിന്ന് യൂറോ-V കംപ്ലയിന്റ് വകഭേദത്തിൽ അത് 900 സിസിയായി ഉയർത്തും.

യൂറോ- IV കംപ്ലയിന്റ് സുസുക്കി വി-സ്ട്രോം 1000-ൽ 1,037 സിസി വി-ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 99 bhp കരുത്തും 103 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി നവീകരിച്ച മോഡൽ താരതമ്യേന കൂടുതൽ പവർ കണക്കുകൾ വാഗ്ദാനം ചെയ്യും.
മെക്കാനിക്കൽ പരിഷ്ക്കരണത്തിനുപുറമെ, പുതിയ സുസുക്കി വി-സ്ട്രോം 1100-ന് കൂടുതൽ സൈറ്റലിംഗ് നവീകരണങ്ങളും ലഭിക്കും. മോട്ടോർസൈക്കിളിന് കൂടുതൽ ആക്രമണാത്മക രൂപം നൽകാനായി സുസുക്കി കറ്റാന സ്റ്റൈൽ എൽഇഡി ഹെഡ്‌ലൈറ്റാണ് മുൻവശത്ത് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പുതിയ ടീസർ വീഡിയോയിലൂടെ വ്യക്തമാകുന്നു.
പുതുക്കിയ ഹെഡ്‌ലൈറ്റ് സജ്ജീകരണത്തിനൊപ്പം പുനർരൂപകൽപ്പന ചെയ്ത വിൻഡ്‌സ്ക്രീനും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഫ്രണ്ട് ഫാസിയയിൽ ഡ്യുവൽ-ടോൺ ഫിനിഷുള്ള കൊക്ക്-സ്റ്റൈൽ ഡിസൈൻ നിലനിർത്തിയിട്ടുണ്ട്. ഫെയറിംഗിനും പരിഷ്ക്കരണം ലഭിച്ചു. പുതുക്കിയ രൂപത്തിനായി റേഡിയേറ്ററിന്റെ വശങ്ങളിൽ കൂടുതൽ വ്യക്തമായ കവർ നൽകിയിട്ടുണ്ട്. അതോടൊപ്പം വശങ്ങളിലും പിൻ പാനലുകളും മാറ്റങ്ങൾക്ക് വിധേയമായി.
Most Read: 2020 യമഹ R3 ബിഎസ്-VI ഡിസംബറിൽ വിപണിയിലെത്തും

കാലഹരണപ്പെട്ട, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ മാറ്റിസ്ഥാപിച്ച കമ്പനി വരാനിരിക്കുന്ന സുസുക്കി വി-സ്ട്രോം 1100-ൽ പൂർണ ഡിജിറ്റൽ ഡിസ്പ്ലേ ഉൾപ്പെടുത്തും. കൂടാതെ നവീകരിച്ച ഡിസ്‌പ്ലേയിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സംവിധാനവും വാഗ്ദാനം ചെയ്തേക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതിനെക്കുറിച്ച് സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല.
Most Read: ബജാജ് ഇലക്ട്രിക്ക് ചേതക് VS ഏഥർ 450; ഒരു താരതമ്യം

വി-സ്ട്രോം ശ്രേണിയിലെ XT പതിപ്പാണ് ടീസർ വീഡിയോയിലെ മോട്ടോർസൈക്കിൾ. അതിനാൽ ട്യൂബ്‌ലെസ്സ് ടയറിന് അനുയോജ്യമായ വയർ-സ്‌പോക്ക് വീലുകളാണ് വാഹനത്തിൽ അവതരിപ്പിക്കുന്നത്. വി-സ്ട്രോം 650 XT-യിലും സമാനമായ വയർ-സ്‌പോക്ക് ലേഔട്ട് ലഭ്യമാണ്.
Most Read: പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, രണ്ട് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, അതിൽ മുൻവശത്ത് ഇരട്ട റോട്ടറുകൾ, പിൻവശത്ത് സിംഗിൾ റോട്ടർ എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്. സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവ മറ്റ് ഹാർഡ്‌വെയർ സവിശേഷതകളിൽ ഉൾപ്പെടും. ഇന്ത്യൻ വിപണിയിൽ എത്തുന്നതിനുമുമ്പ് സുസുക്കി വി-സ്ട്രോം 1100 2019 EICMA മോട്ടോർ സൈക്കിൾ ഷോയിൽ അരങ്ങേറും. 2020-ന്റെ ആദ്യപാദത്തിലായിരിക്കാം വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുക.


Click it and Unblock the Notifications








