പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന കെടിഎം 250 അഡ്വഞ്ചർ വീണ്ടും പരീക്ഷിണയോട്ടത്തിനിടയിൽ ക്യാമറയിൽ പെട്ടു. ഡ്യൂക്ക് 250 -ലെ ഹെഡ്ലൈറ്റുകൾ പോലെ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഹാലോജൻ ഹെഡ്ലൈറ്റാണ് മോട്ടോർസൈക്കിളിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത് എന്ന് പുതിയ പരീക്ഷണ ചിത്രം വെളിപ്പെടുത്തുന്നു.

പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുറത്തു വരുന്ന ചിത്രങ്ങളിൽ ഹെഡ്‌ലൈറ്റ് അസംബ്ലിയിൽ ഹെഡ്‌ലൈറ്റ് മാസ്‌ക് നൽകിയിരിക്കുന്നതായി കാണപ്പെടുന്നു. അതിനാൽ തന്നെ വാഹനത്തിന് ഒരു വിൻഡ്‌സ്ക്രീൻ ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നുണ്ടെന്നു പ്രതീക്ഷിക്കുന്നു. പരീക്ഷണയോട്ടം നടത്തുന്ന മോട്ടോർ സൈക്കിളിൽ വിൻഡ്‌സ്ക്രീൻ ഘടിപ്പിച്ചിട്ടില്ല.

പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹാലൊജെൻ ഹെഡ്ലൈറ്റുകൾക്ക് പുറമേ, കെടിഎം 250 അഡ്വഞ്ചർ കമ്പനിയുടെ 390 അഡ്വഞ്ചറിന്റെ കാർബൺ പകർപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോർ സൈക്കിളിന്റെ മുൻ വശത്ത് 19 ഇഞ്ച് വീലുകളും, പിന്നിൽ 17 ഇഞ്ച് വീലുകളുമാണ് നൽകിയിരിക്കുന്നത്. ഫർൾ ടാങ്ക് എക്സ്റ്റൻഷനുകൾ, സ്പ്ലിറ്റ് സീറ്റുകൾ, സിംഗിൾ പീസ് ഗ്രാബ് റെയിൽ എന്നിവ വാഹനത്തിൽ ഉൾപ്പെടും.

പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

250 അഡ്വഞ്ചർ 390 അഡ്വഞ്ചർ ഇരു മോഡലുകളും സാഡിൽബാഗ് സ്റ്റേ, പന്നിയർ മൗണ്ടുകൾ, ക്രാഷ് ഗാർഡുകൾ, മറ്റ് ലഗേജ് സ്പെയിസുകൾ എന്നിവ വാഹനങ്ങളിൽ ഉണ്ടാവും.

പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടിസ്ഥാനപരമായി ഓറഞ്ച് ബാക്ക് നിറത്തിലൊരുങ്ങുന്ന എൽസിഡി കൺസോളിനുപകരം മോട്ടോർസൈക്കിളിൽ TFT ഡിസ്പ്ലേ അവതരിപ്പിച്ചതായി 250 അഡ്വഞ്ചറിന്റെ അവസാന സ്പൈ ചിത്രം വെളിപ്പെടുത്തിയിരുന്നു.

പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഔദ്യോഗിക വിവരങ്ങളൊന്നും ഇല്ലെങ്കിലും, കെടിഎം ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷത പോലുള്ള ചില ഫീച്ചറുകൾ ഓപ്ഷണലായി വാഗ്ദാനം ചെയ്തേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ കെടിഎം 250 അഡ്വഞ്ചറും അതിന്റെ എഞ്ചിൻ ഡ്യൂക്ക് 250 -യുമായി പങ്കിടും. ക്വാർട്ടർ ലിറ്റർ അഡ്വഞ്ചർ ടൂററിൽ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാവും കമ്പനി നൽകുന്നത്.

Most Read: 125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

248.8 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 30 bhp കരുത്തും 24 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ഡ്യൂക്ക് 250 മോഡലിന് പുതിയ ഫിനാൻസ് ഓഫറുമായി കെടിഎം

പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മുൻവശത്ത് 300 എംഎം ഡിസ്കും പിന്നിൽ 230 എംഎം ഡിസ്കുമാണ് ബൈക്കിന്റെ ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ സവിശേഷതകളിൽ മിക്കവാറും ഇരട്ട-ചാനൽ ABS ഉൾപ്പെടും. 250 അഡ്വഞ്ചറിൽ മുൻവശത്ത് 43 എംഎം ഇൻവെർട്ടഡ് ഫോർക്കുകളും പിന്നിൽ പ്രീ-ലോഡ് അഡ്ജസ്റ്റബിൾ മോണോ ഷോക്ക് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.

Most Read: തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

പുറത്തിറങ്ങുന്നതിന് മുമ്പ് കെടിഎം 250 അഡ്വഞ്ചറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2.5 ലക്ഷം രൂപയ്ക്കും 2.9 ലക്ഷം രൂപയ്ക്കും ഇടയിലാവാം കെടിഎം 250 അഡ്വഞ്ചറിന്റെ എക്സ്-ഷോറൂം വില. ഈ വർഷം ഡിസംബറിൽ 390 അഡ്വഞ്ചറിനൊപ്പം 250 അഡ്വഞ്ചറും കെടിഎം പിുറത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Source: Bikedekho

More from DriveSpark

Article Published On: Thursday, October 24, 2019, 15:53 [IST]
English summary
KTM 250 Adventure Spied Testing Ahead Of December Launch: Spy Pics & Details. Read more Malayalam.
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X