125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎമ്മിന്റെ എൻട്രി ലെവൽ മോട്ടോർ സൈക്കിളുകളായ ഡ്യൂക്ക് 125, ആർസി 125 എന്നിവയുടെ സെപ്റ്റംബർ മാസത്തെ വിൽപ്പനയിൽ മികച്ച നേട്ടം കൊയ്ത് കമ്പനി. കെടിഎം നിരയിൽ കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ മോഡലുകളായ ഇവ രണ്ടും മാറി.

125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

കഴിഞ്ഞ വർഷം കമ്പനിയുടെ സെപ്റ്റംബർ മാസത്തെ 4,168 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് ഇത്തവണ 5,805 യൂണിറ്റുകൾ വിറ്റഴിച്ച് വിൽപ്പനയിൽ 39.28 ശതമാനം ഉയർച്ച കൈവരിക്കാനും കെടിഎമ്മിനായി. 2019 സെപ്റ്റംബറിൽ 125 സിസി മോഡലുകളുടെ 26,48 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്.

125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

125 സിസി എൻട്രി ലെവൽ ബൈക്കുകൾ ഇന്ത്യയിൽ ആരംഭിച്ചതു മുതൽ ഇന്ത്യയിലെ കെടിഎമ്മിന്റെ വിൽപ്പനയിൽ വലിയ വർധനവാണുണ്ടായത്. 2018 നവംബറിൽ ഡ്യൂക്ക് 125 ഈ ശ്രേണിയിലേക്ക് ആദ്യം എത്തിയപ്പോൾ ഈ വർഷം ആദ്യം ആർ‌സി 125-നെയും കമ്പനി വിപണിയിലെത്തിച്ചു.

125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

ഈ രണ്ട് മോഡലുകളുടെയും വിൽപ്പന ഉയർന്നപ്പോൾ കെടിഎം ഡ്യൂക്ക് 200, 250, 390 എന്നിവയുടെ വിൽപ്പന ഇടിഞ്ഞു. 2019 സെപ്റ്റംബറിൽ ഡ്യൂക്ക് 200 വിൽപ്പന 26.85 ശതമാനം ഇടിഞ്ഞ് 2,095 യൂണിറ്റായി. 2018 സെപ്റ്റംബറിൽ ഇത് 2,864 യൂണിറ്റുകളായിരുന്നു. കൂടാതെ 2019 ഓഗസ്റ്റ് മാസത്തെ 2,134 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 39 യൂണിറ്റിന്റെ കുറവുമാണ് രേഖപ്പെടുത്തിയത്.

125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

ഡ്യൂക്ക് 250 വിൽപ്പനയിലും നേരിയ ഇടിവ് കെടിഎമ്മിന് ഉണ്ടായി. 2018 സെപ്റ്റംബറിൽ 629 യൂണിറ്റായിരുന്നത് 2019 ഓഗസ്റ്റിൽ 592 യൂണിറ്റായി കുറഞ്ഞെങ്കിലും ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഇത് 623 യൂണിറ്റായി ഉയർന്നു.

125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

2018 സെപ്റ്റംബറിൽ വിറ്റ 675 യൂണിറ്റുകളെ അപേക്ഷിച്ച് കെടിഎം 390-യുടെ വിൽപ്പന 2019 സെപ്റ്റംബറിൽ 41 ശതമാനം കുറഞ്ഞ് 398 യൂണിറ്റായി. 2019 ഓഗസ്റ്റിൽ വിറ്റ 409 യൂണിറ്റുകളെ അപേക്ഷിച്ച് 11 ശതമാനം ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്.

Models Sep-19 Sep-18 Diff %
KTM 125 Duke 2,648 0 -
KTM 200 Duke 2,095 2,864 -26.85
KTM 250 Duke 623 629 -0.95
KTM 390 Duke 398 675 -14.04
KTM 790 Duke 41 0 -
125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

സെപ്റ്റംബർ 23 ന് കെടിഎം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച 790 ഡ്യൂക്കിന് 10 ദിവസത്തിനുള്ളിൽ 41 യൂണിറ്റുകൾ വിൽക്കാൻ സാധിച്ചു. 8.64 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഈ നേക്കഡ് മോട്ടോർസൈക്കിൾ ഒരു കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണായാണ് (CKD) ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

Most Read: ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

സുസുക്കി GSX-S750,ഡ്യുക്കാട്ടി മോൺസ്റ്റർ 797, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ, യമഹ MT-09, കവാസാക്കി Z900 എന്നിവയായാണ് ഇന്ത്യൻ വിപണിയിലെ 790 ഡ്യൂക്കിന്റെ എതിരാളികൾ.

Most Read: ട്രയംഫ് 2020 സ്ട്രീറ്റ് ട്രിപ്പിൾ RS ജനുവരിയിൽ ഇന്ത്യയിലെത്തും

125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

799 സിസി ലിക്വിഡ് കൂൾഡ്, പാരലൽ ഇരട്ട എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇത് 104 bhp കരുത്തിൽ 87 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ഡ്യൂക്ക് 125-ന് പുതിയ ഫിനാൻസ് ഓപ്ഷനുമായി കെടിഎം

125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

മുൻവശത്ത് 43 mm അപ്സൈഡ് ഡൗണ്‍ ഫോർക്ക് വഴിയും പിൻഭാഗത്ത് പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോഷോക്ക് വഴിയുമാണ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്ത് ഇരട്ട 300 mm ഡിസ്കുകളും പിന്നിൽ 240 mm ഡിസ്ക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

125 ഡ്യൂക്ക്, ആർസി എന്നിവയുടെ വിൽപ്പനയിൽ നേട്ടവുമായി കെടിഎം

പുതിയ 390 അഡ്വഞ്ചറിന്റെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കാനും കെടിഎം പദ്ധതിയിട്ടിട്ടുണ്ട്. ഇതിന് ശേഷം കെടിഎം അഡ്വഞ്ചർ 250-യും അവതരിപ്പിക്കും. അഡ്വഞ്ചർ ടൂറർ വിഭാഗത്തിലെ ഈ രണ്ട് പുതിയ മോട്ടോർ സൈക്കിളുകളും കെടിഎമ്മിന്റെ ഇന്ത്യയിലെ വിൽപ്പന കൂടുതൽ വർധിപ്പിക്കാൻ സഹായിക്കും.

More from DriveSpark

Article Published On: Monday, October 21, 2019, 11:06 [IST]
English summary
KTM September 2019 sales. Read more Malayalam
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X