ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ ഇന്ത്യ വിപണിയിലെ തങ്ങളുടെ ഉൽപ്പന്നങ്ങൾ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം നവംബറോടെ തങ്ങളുടെ ശ്രേണിയിലെ വാഹനങ്ങളെല്ലാം ബി‌എസ്-VI അനുസൃതമായി പ്രവർത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

ഇതിന് മുന്നോടിയായി, വരാനിരിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് യമഹ 2020 YZF-R15 V3 മോട്ടോർ സൈക്കിളിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്തുവന്നു. അതേ 155 സിസി എഞ്ചിൻ ബിഎസ്-VI എഞ്ചിനിലേക്ക് പരിഷ്ക്കരിച്ചത് മാറ്റിനിർത്തിയാൽ വാഹനത്തിന്റെ എഞ്ചിനിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. ഇപ്പോൾ 18.3 bhp കരുത്താണ് ബിഎസ്-VI R15 V3 ഉത്പാദിപ്പിക്കുന്നത്.

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

19 bhp ഉത്പാദിപ്പിച്ചിരുന്ന ബിഎസ്-IV കംപ്ലയിന്റ് എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ 0.7 bhp കരുത്ത് നവീകരിച്ച പുതിയ ബിഎസ്-VI എഞ്ചിന് കുറവാണ്. വരാനിരിക്കുന്ന മോട്ടോർ സൈക്കിളിന്റെ ടോർക്കിനെക്കുറിച്ച് വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല.

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

എങ്കിലും നിലവിലെ മോഡൽ സൃഷ്ടിക്കുന്ന അതേ കണക്കുകൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്ക് ബി‌എസ്-VI എഞ്ചിൻ ജോടിയാക്കും. ബൈക്കിൽ ഇതിനകം തന്നെ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമുണ്ട്. ഇത് ബിഎസ്-VI മോട്ടോർസൈക്കിളുകൾക്ക് നിർബന്ധമാക്കിയിട്ടുള്ള ഘടകമാണ്.

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

മൊത്തത്തിലുള്ള അളവുകൾ അതേപടി മുന്നോട്ട് കൊണ്ടുപോകും നവീകരിച്ച R15 V3. 1990 mm നീളവും 725 mm വീതിയും 1135 mm ഉയരവുമാണ് ബൈക്കിന് കമ്പനി നൽകിയിരിക്കുന്നത്. അതോടൊപ്പം 1325 mm വീൽബേസും മോട്ടോർ സൈക്കിളിന് ഉണ്ടാകും. മൊത്തത്തിലുള്ള അളവ് മാറ്റമില്ലാതെ തുടരുന്നതിനാൽ ബൈക്കിന് അതേ 815 mm സീറ്റ് ഉയരവും 170 mm ഗ്രൌണ്ട് ക്ലിയറൻസും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

ഇതിനുപുറമെ, പരമ്പരാഗത ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള പൂർണ്ണ ഡിജിറ്റൽ എൽസിഡി, സ്പ്ലിറ്റ് സ്റ്റൈൽ സ്റ്റെപ്പ്-അപ്പ് സീറ്റുകളും ബിഎസ്-VI മോഡലിൽ തുടരും. എന്നിരുന്നാലും, വരാനിരിക്കുന്ന R15-ന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും ഉൾപ്പെടുത്തുമെന്നാണ് സൂചന. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല.

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

ബി‌എസ്-IV R15 V3 മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്ന സസ്പെൻഷനും ബ്രേക്കിംഗ് സജ്ജീകരണവും ബിഎസ്-VI പതിപ്പും മുന്നോട്ട് കൊണ്ടുപോകും.

Most Read: ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

മുന്നിൽ പരമ്പരാഗത ടെലിസ്‌കോപ്പിക്ക് ഫോർക്കുകളും പിൻവശത്ത് സജ്ജീകരിച്ച മോണോ ഷോക്കുമാണ് നിലവിലെ YZF-R15 V3-യിലെ സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. മുൻവശത്ത് 282 mm ഡിസ്കും പിൻവശത്ത് 220 mm റോട്ടറുമാണ് മോട്ടോർ സൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സുരക്ഷക്കായി ഇരട്ട-ചാനൽ എബിഎസ് സഹായവും യമഹ വാഗ്ദാനം ചെയ്യുന്നു.

Most Read: ജാവ വാർഷിക പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി വീഡിയോ

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

യമഹയുടെ ബി‌എസ്-VI മോഡലുകൾക്ക് 10% മുതൽ 15% വരെ വില വർധനവ് ലഭിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ തലമുറയിൽപെട്ട YZF R15 V3.0 ന്റെ വില കമ്പനി കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു.

Most Read: റിവോള്‍ട്ട് ബൈക്കുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി വോഡഫോണ്‍ ഐഡിയ

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

മോട്ടോർസൈക്കിളിന് 600 രൂപയുടെ നേരിയ വില വർധനവാണ് യമഹ നടപ്പിലാക്കിയിരുന്നത്. സ്റ്റാൻഡേർഡ് പതിപ്പിന് 1.40 ലക്ഷം രൂപയും ഡാര്‍ക്ക്‌നൈറ്റ്‌ പതിപ്പിന് 1.42 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ബിഎസ്-VI യമഹ YZF-R15 V3-യുടെ വിവരങ്ങൾ പുറത്ത്

കെടിഎം ആർ‌സി 125, സുസുക്കി ജിക്സർ SF 155, ടിവി‌എസ് അപ്പാച്ചെ RTR 160 4V, ബജാജ് പൾസർ NS 160 എന്നിവയാണ് പുതിയ യമഹ YZF-R15 V3-യുടെ വിപണിയിലെ എതിരാളികൾ.

More from DriveSpark

Article Published On: Thursday, October 17, 2019, 15:40 [IST]
English summary
Yamaha YZF-R15 BS-VI Engine Specs Leaked. Read more Malayalam
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X