തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

തെരഞ്ഞെടുത്ത മോഡലുകൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ്. ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് പുതിയ ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചിരുക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

അധിക വാറണ്ടിയോടൊപ്പം ആക്‌സസറികൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളിൽ ഉൾപ്പെടുന്നു. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS, ടൈഗർ 800 XR, ടൈഗർ 1200, ബോണവില്ലെ T100 എന്നീ മോഡലുകൾക്കാണ് പുതിയ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

ആനുകൂല്യങ്ങൾ പരിമിതമായ സ്റ്റോക്കുകൾക്ക് മാത്രമാണ്. ക്യാഷ് ആനുകൂല്യങ്ങൾക്കായി ഓഫറുകൾ കൈമാറാൻ കഴിയില്ലെന്നും 2019 ഒക്ടോബർ 27 വരെ മാത്രമേ സാധുതയുള്ളൂവെന്നും ട്രയംഫ് അറിയിച്ചു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

രാജ്യത്തെ പ്രമുഖ പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാൻഡുകളിലൊന്നാണ് ട്രയംഫ് എന്നും ഉത്സവ സീസണിൽ തങ്ങൾ വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് സന്തോഷം പകരുമെന്ന് പുതിയ ഓഫറുകളെക്കുറിച്ച് സംസാരിച്ച ജി‌എം ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ മേധാവി ഷോയബ് ഫറൂഖ് പറഞ്ഞു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

കൂടാതെ ഒന്നിലധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഉപഭോക്താവിന് തന്റെ ആവശ്യകതയ്ക്ക് അടിസ്ഥാനമായി ഓപ്ഷനുകൾ‌ തെരഞ്ഞെടുക്കാനുള്ള അവസരവും ഇതിലൂടെ ഒരുങ്ങുന്നു. ഈ ഓഫറുകളിൽ യു.കെയിലേക്ക് ഒരു യാത്രയും അതോടൊപ്പം അഡ്വഞ്ചർ റൈഡർ ട്രെയിനിംഗ്, എക്സ്ചേഞ്ച്, അപ്ഗ്രേഡ് ഓഫറുകൾ, വളരെ ആകർഷകമായ ഫിനാൻസ് ഓഫറുകൾ എന്നിവയും ഉൾപ്പെടുന്നു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

ഓഫറുകളുടെ ഭാഗമായി, ഉത്സവ കാലയളവിൽ ട്രയംഫ് ടൈഗർ 1200 അഡ്വഞ്ചർ ടൂറർ സ്വന്തമാക്കുന്ന ഓരോ ഉപഭോക്താവിനും യു.കെയിലെ ട്രയംഫ് അഡ്വഞ്ചർ എക്സ്പീരിയൻസ് സെന്ററിൽ പരിശീലനം ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ഹിങ്ക്ലിയിലെ ട്രയംഫ് ഫാക്ടറി സന്ദർശിക്കാനുള്ള അവസരവും ഇതിലൂടെ ലഭ്യമാകുന്നു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

ട്രയംഫ് ടൈഗർ 800 XR വാങ്ങുന്നവർക്ക് 2.8 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഒരു ലക്ഷം ഡോളർ വിലവരുന്ന പന്നീയർ സെറ്റും രണ്ട് വർഷത്തെ വിപുലീകൃത വാറണ്ടിയും, 1.5 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റോർ വൌച്ചറും ഓഫറിൽ ഉൾപ്പെടുന്നു.

Most Read: ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS, 2020 ജനുവരിയിൽ പരിഷ്ക്കരിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. അതിനാൽ നിലവിലെ മോഡലിന് കൂടുതൽ വിൽപ്പന നേടാൻ ചില ഓഫറുകളും ട്രയംഫ് നൽകുന്നു. ഇതിൽ 1.59 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉൾപ്പെടുന്നത്.

Most Read: ഔദ്യോഗിക അവതരണത്തിന് മുമ്പ് കവസാക്കി Z H2-ന്റെ ചിത്രങ്ങൾ പുറത്ത്

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

അതിൽ 59,000 രൂപ വിലമതിക്കുന്ന ഒരു Arrow സൈലൻസറും, 70,000 രൂപയുടെ പരിഷ്ക്കരണ ബോണസും അല്ലെങ്കിൽ ഒരു Arrow സൈലൻസറും ഒരു ലക്ഷം രൂപ വിലയുള്ള സ്റ്റോർ വൗച്ചറുമാണ് ആനുകൂല്യത്തിൽ ഉൾപ്പെടുന്നത്.

Most Read: ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച് യുണൈറ്റഡ് മോട്ടോർസ്

തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

ട്രയംഫ് ബോണവില്ലെ T100-ന് 1.75 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അതിൽ 11,608 രൂപയുടെ EMI സ്കീം ഉൾപ്പെടുന്നു. ഇത് പലിശയില്ലാതെ അഞ്ച് വർഷത്തേക്കും വാഗ്ദാനം ചെയ്യുന്നു. അടുത്ത വർഷം ആദ്യം ബി‌എസ്-VI കംപ്ലയിന്റ് വാഹനങ്ങൾ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതിനാൽ ട്രയംഫ് ഇന്ത്യയുടെ ബിഎസ്-IV വാഹനങ്ങളെ വിറ്റഴിക്കാൻ ഈ ഓഫറുകൾ സഹായിക്കും.

More from DriveSpark

Article Published On: Friday, October 18, 2019, 18:50 [IST]
English summary
Triumph Announces Offers For Diwali. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X