എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

ഉയര്‍ന്ന ശേഷിയുള്ള സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യയില്‍ വിജയിച്ച് ശീലമില്ല. കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം ഒന്നോ, രണ്ടോ സ്‌കൂട്ടറുകള്‍ വീമ്പിളക്കി വന്നെങ്കിലും വിപണിയില്‍ നിലംതൊടാതെ മടങ്ങി. പക്ഷെ ഇതൊന്നും തായ്‌വാനീസ് നിര്‍മ്മാതാക്കളായ 22 കിംകോയെ അലട്ടുന്നില്ല. ഇന്ത്യയിലെ ഏറ്റവും കരുത്തുകൂടിയ മാക്‌സി സ്‌കൂട്ടറുമായി 22 കിംകോ രംഗപ്രവേശം ചെയ്തിരിക്കുകയാണ്.

എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

276 സിസി എഞ്ചിനുമായി പുതിയ എക്‌സ്-ടൗണ്‍ 300i എബിഎസ് മാക്‌സി സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് അവതരിച്ചു. രാജ്യത്തെ വാഹന വിപണി മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ത്തന്നെ സ്‌കൂട്ടര്‍ നിരയുമായി കടന്നുവരാനുള്ള കിംകോയുടെ തീരുമാനം നിരീക്ഷകരെപോലും അത്ഭുതപ്പെടുത്തുന്നു. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത മാക്‌സി സ്‌കൂട്ടറെന്നാണ് എക്‌സ്-ടൗണിനെ കിംകോ വിശേഷിപ്പിക്കുന്നത്.

എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും സങ്കരയിനമാണോ എക്‌സ്-ടൗണെന്ന് കാഴ്ച്ചക്കാര്‍ക്ക് സംശയം തോന്നാം. മോഡലിന്റെ മുന്‍ഭാഗം ബൈക്കിനെ അനുസ്മരിപ്പിക്കും. ഉയര്‍ന്ന വിന്‍ഡ്ഷീല്‍ഡും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഹെഡ്‌ലാമ്പ് ഘടനയും ഡിസൈനിലെ മുഖ്യാകര്‍ഷണമാണ്. പാര്‍ശ്വങ്ങളിലും പിന്നഴകിലും സമകാലിക സ്‌കൂട്ടര്‍ തനിമതന്നെ എക്‌സ്-ടൗണ്‍ പാലിക്കുന്നു.

എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

തുകല്‍ സീറ്റാണ് എക്‌സ്-ടൗണിന് ലഭിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് സ്‌കൂട്ടര്‍ ഏറെ അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത്, ടൂറിങ് ബൈക്കുകളുടെ വിപണിയില്‍ സ്‌കൂട്ടറുകളുടെ നുഴഞ്ഞുകയറ്റം വിദൂരമല്ല. സ്‌പോര്‍ടി രൂപഭാവമാണ് എക്‌സ്-ടൗണിന്. മോഡലിന്റെ ആകാരവടിവ് കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചിരുത്തും.

എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

ഇരട്ട ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, X മാതൃകയിലുള്ള എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയ വിശേഷങ്ങള്‍ ഒരുപാട് കിംകോ എക്‌സ്-ടൗണ്‍ 300i എബിഎസില്‍ കാണാം. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് വീതി കൂടുതലാണ്. ഓയില്‍ മര്‍ദ്ദം, എബിഎസ് ഇന്‍ഡിക്കേറ്റര്‍, ഓയില്‍ സര്‍വീസ്, എഞ്ചിന്‍ ചെക്ക്, ഹൈ ബീം, മുന്നറിയിപ്പ് ലൈറ്റുകള്‍ മുതലായവ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുണ്ട്.

എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

മുന്നില്‍ ഫ്‌ളോര്‍ബോര്‍ഡിലും സീറ്റിനടിയിലും സാധനങ്ങള്‍ സൂക്ഷിക്കാന്‍ ധാരാളം ഇടമൊരുങ്ങുന്നു. മുന്നിലെ ഇടതു ഗ്ലോവ് ബോക്‌സില്‍ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും കമ്പനി നല്‍കിയിട്ടുണ്ട്. ലിക്വിഡ് കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുള്ള 276 സിസി ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എക്‌സ്-ടൗണ്‍ മാക്‌സി സ്‌കൂട്ടറിന്റെ ഹൃദയം.

Most Read: ഒരൊറ്റ ഫോണ്‍ കോളില്‍ ഹാര്‍ലി ബൈക്കുകളുടെ നികുതി ഇന്ത്യ കുറച്ചു, പക്ഷെ പോരെന്ന് ട്രംപ്

എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

എഞ്ചിന്‍ 7,250 rpm -ല്‍ 24 bhp കരുത്തും 6,250 rpm -ല്‍ 25 Nm torque ഉം പരമാവധി സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സാണ് സ്‌കൂട്ടറില്‍. ദൃഢത കൂടിയ സ്റ്റീല്‍ ഫ്രെയിം എല്ലാവിധ റോഡ് സാഹചര്യങ്ങളിലും എക്‌സ്-ടൗണിനെ തുണയ്ക്കും. വളവുകളില്‍ 37 ഡിഗ്രി വരെ സ്‌കൂട്ടറിന് ചെരിയാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.

Most Read: ഇന്ത്യയിലെ ആദ്യ ബിഎസ് VI ബൈക്കായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട്

എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

2,250 mm നീളവും 800 mm വീതിയും 1,385 mm ഉയരവും എക്‌സ്-ടൗണിനുണ്ട്. 181 കിലോയാണ് മോഡലിന്റെ ഭാരം. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന ഇരട്ട സ്വിങ് യൂണിറ്റ് പിന്നിലും സസ്‌പെന്‍ഷന്‍ നിറവേറ്റും. 260 mm ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിങ് നടത്തുക. പിന്‍ ടയറില്‍ 240 mm ഡിസ്‌ക്ക് വേഗത്തിന് കഴിഞ്ഞാണിടും.

Most Read: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍

എക്‌സ്-ടൗണ്‍ 300i എബിഎസ് വിപണിയില്‍, ഇത് ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ മാക്‌സി സ്‌കൂട്ടര്‍

ബോഷ് നിര്‍മ്മിത 9.1 M എബിഎസ് സ്‌കൂട്ടറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 2.35 ലക്ഷം രൂപയാണ് 22 കിംകോ എക്‌സ്-ടൗണ്‍ 300i മാക്‌സി സ്‌കൂട്ടറിന് വില (ദില്ലി ഓണ്‍റോഡ്). നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ നേരിട്ടൊരു എതിരാളി എക്‌സ്-ടൗണിനില്ല. എന്നാല്‍ എക്‌സ്-ടൗണ്‍ വാങ്ങാന്‍ ആളുകളുണ്ടെന്ന് കണ്ടാല്‍ മറ്റു നിര്‍മ്മാതാക്കളും ഇതേ നിരയിലേക്ക് കടന്നുവരും.

More from DriveSpark

Article Published On: Thursday, June 13, 2019, 12:05 [IST]
English summary
22 KYMCO Debuts In India With Three New Scooters. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X