അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ അപ്രീലിയ തങ്ങളുടെ പുതിയ മിഡിൽ‌വെയിറ്റ് മോട്ടോർ‌സൈക്കിളായ‌ RS 660-ന്റെ ടീസർ ചിത്രം പുറത്തുവിട്ടു. 2018 EICMA മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച RS 660 ആശയത്തെ പ്രെഡക്ഷൻ രൂപത്തിൽ 2019 EICMA ഷോയിൽ കമ്പനി അവതരിപ്പിക്കും.

അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

ടീസർ ചിത്രം നിരവധി വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, വാഹനത്തിന് ചെറിയ എൽഇഡി ഹെഡ്‌ലൈറ്റ്, ഇരട്ട ബബിൾ വിൻഡ്‌സ്ക്രീൻ, റൈഡർ സീറ്റിനായി ചുവന്ന കവർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. 2019 മെയ് മാസത്തിൽ അപ്രീലിയ RS 660-ന്റെ പ്രൊഡക്ഷൻ പതിപ്പ് വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തെത്തിയിരുന്നു.

അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

അപ്രീലിയ RS 660 ആശയത്തിന് സമാനമായിരിക്കും മോട്ടോർസൈക്കിൾ. അതിനാൽ ഫെയറിംഗിൽ മോട്ടോ ജിപി സ്റ്റൈൽ വിംഗ്‌ലെറ്റുകൾ കാണാൻ സാധിക്കും. അത് ആക്‌സിലറേഷൻ സമയത്ത് കൂടുതൽ ഡൗൺഫോഴ്‌സും മികച്ച സ്ഥിരതയും നൽകും. ടീസർ ചിത്രത്തിലെ എക്‌സ്‌പോഷർ ലെവലുകൾ പുതുക്കുന്നത് വിംഗ്‌ലെറ്റ് രൂപകൽപ്പനയെക്കുറിച്ച് കൂടുതൽ സൂചന നൽകുന്നു.

അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

ഇതിന് മുന്നോടിയായി വന്ന ചിത്രങ്ങളിൽ കണ്ടതിന് സമാനമായി, മോട്ടോർ സൈക്കിളിൽ ഒരു പില്യൺ സീറ്റോ ഫുട്ട്റെസ്റ്റുകളോ ഇല്ല. ടീസർ ചിത്രം റിയർ നമ്പർ പ്ലേറ്റും ബ്ലിങ്കറുകളും വെളിപ്പെടുത്തുന്നു.

അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

മോട്ടോർസൈക്കിളിന് സ്റ്റാൻഡേർഡായി പരമ്പരാഗത ബ്ലിങ്കറുകളുമായാണ് വരുന്നത്. ഓപ്ഷണൽ ആക്‌സസറികളിൽ എൽഇഡി യൂണിറ്റുകൾ ഉൾപ്പെടുത്തിയേക്കും. ടീസർ ചിത്രം ഇന്ധന ടാങ്കിന്റെ മുൻവശത്തെ വൈരുദ്ധ്യത്തെ എടുത്തുകാണിക്കുന്നു.

അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

ഹാർഡ്‌വെയറിന്റെ കാര്യത്തിൽ, വരാനിരിക്കുന്ന അപ്രീലിയ RS 660-ന്റെ പിന്നിൽ ഒരു മോണോ ഷോക്ക് സസ്പെൻഷനും, മുൻവശത്ത് അപ്സൈഡ് ഡൗണ്‍ ടെലിസ്ക്കോപ്പിക്ക് ഫോർക്കുകളും വാഗ്ദാനം ചെയ്യും.2018-ലെ അടിസ്ഥാന മോട്ടോർസൈക്കിളിൽ ഒഹ്ലിൻസ് സോഴ്‌സ്ഡ് സസ്‌പെൻഷൻ സജ്ജീകരണമാണ് നൽകിയിരുന്നത്.

Most Read: ചലഞ്ചറിനെ അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

പ്രൊഡക്ഷൻ പതിപ്പ് മോഡലിൽ സമാന ഹാർഡ്‌വെയർ കാണുമെന്ന് പ്രതീക്ഷിക്കുന്നു. അപ്രീലിയയുടെ ഉയർന്ന മോഡലുകളായ ടുവാനോ, RSV4 എന്നിവയ്‌ക്ക് സമാനമായി RS 660 രണ്ട് വകഭേദങ്ങളിൽ എത്തിയേക്കാം. അങ്ങനെയെങ്കിൽ താഴ്ന്ന പതിപ്പിൽ സാച്ച്സ് സോഴ്‌സ്ഡ് ഷോക്ക് അബ്സോർബറുകൾ സജ്ജമാക്കും. RS 660 RF (റേസ് ഫാക്ടറി) എന്ന് വിളിക്കാവുന്ന പ്രീമിയം വകഭേദത്തിന് ഓഹ്‌ലിൻസ് സോഴ്‌സ്ഡ് ഹാർഡ്‌വെയറിൽ നിന്ന് പ്രയോജനം ലഭിക്കും.

Most Read: ലൈഫ്‌ടൈം ക്വാളിറ്റി കെയര്‍ പദ്ധതിയുമായി യമഹ

അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

മുൻവശത്ത് ഇരട്ട ഡിസ്കുകളും പിന്നിൽ ഒരു ഡിസ്കും ബ്രേക്കിംഗ് വിഭാഗത്തിൽ ഉൾപ്പെടും. റോട്ടറുകൾ പിടിച്ചെടുക്കാൻ ബ്രെംബോ സോഴ്‌സ്ഡ് കോളിപ്പറുകൾ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോർണറിംഗ് എ‌ബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ എന്നിവ പോലുള്ള പ്രവർത്തനങ്ങൾക്കായി ഒരു സമഗ്രമായ ഇലക്ട്രോണിക്ക് പാക്കേജിനൊപ്പം ബോഷ് സോഴ്‌സ്ഡ് IMU-വും അപ്രീലിയ ചേർത്തേക്കാം.

Most Read: 2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

അപ്രീലിയ RS660-യുടെ ടീസർ ചിത്രങ്ങൾ പുറത്ത്

യമഹ YZF-R6, കവാസാക്കി നിഞ്ച ZX-6R, നെക്സ്റ്റ്-ജെൻ ട്രയംഫ് ഡേറ്റോണ 765 എന്നിവയായിരിക്കും അപ്രീലിയ RS 660-ന്റെ വിപണി എതിരാളികൾ. പുതിയ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ രാജ്യത്ത് ഉടൻ വിൽപ്പനക്കെത്തില്ല.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia RS 660 teased ahead of debut at 2019 EICMA
Story first published: Thursday, October 31, 2019, 17:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X