2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

സാപോർട്സ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഡ്യുക്കാട്ടി തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന സ്ക്രാമ്പ്ളർ മോഡലായ ഐക്കണിന്റെ ഡാർക്ക് എഡിഷൻ പുറത്തിറക്കി. ഇറ്റലിയിലെ റിമിനിയിൽ നടന്ന ലോക ഡ്യുക്കാട്ടി പ്രീമിയറിലാണ് സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്കിന്റെ അവതരണം കമ്പനി നടത്തിയത്.

2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

2020-ൽ ഡ്യുക്കാട്ടി സ്ക്രാമ്പ്ളർ ഐക്കണിന് 'ഡാർക്ക്' എഡിഷൻ വിപൺയിലെത്തും. അടിസ്ഥാനപരമായി 2019-ൽ വിപണിയിലെത്തിയ സ്ക്രാമ്പ്ളർ ഐക്കണിന്റെ അതേ മോട്ടോർസൈക്കിൾ തന്നെയാണ് ഇതും. എന്നാൽ കോസ്മെറ്റിക് പരിഷ്ക്കരങ്ങളുള്ള ഒരു പുതിയ വകഭേദം മാത്രമാണ് സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക്.

2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഡ്യുക്കാട്ടി സ്ക്രാമ്പ്ളർ നിരയിലെ ഏറ്റവും താങ്ങാവുന്ന മോഡലായി ഇത് മാറുന്നു. സ്‌ക്രാംബ്ലർ ഫുൾ ത്രോട്ടിൽ, കഫെ റേസർ, ഡെസേർട്ട് സ്ലെഡ് എന്നിവയിലും ഐക്കൺ ഡാർക്ക് കളർ പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഐക്കൺ ബ്ലാക്കിനെ ഏറ്റവും താങ്ങാനാവുന്ന സ്ക്രാമ്പ്ളറാക്കുന്നതിനായി സ്റ്റാൻഡേർഡ് ഐക്കൺ മോഡലിന്റെ റിയർ വ്യൂ മിററുകളും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ഡ്യുക്കാട്ടി മാറ്റിസ്ഥാപിച്ച് പരമ്പരാഗത വൃത്താകൃതിയിലുള്ള മിററുകളും പരമ്പരാഗത ബൾബ് സൂചകങ്ങളും ഡ്യുക്കാട്ടി നൽകി.

2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

ബ്ലാക്ക്-ഔട്ട് മെക്കാനിക്കലുകൾ, കോൺട്രാസ്റ്റിംഗ് ബ്രഷ് മെറ്റൽ ഫിനിഷ്ഡ് അലുമിനിയം ടാങ്ക് പാനലുകൾ, സ്റ്റബ്ബി എക്‌സ്‌ഹോസ്റ്റ് എന്നിവ സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്കിന്റെ ഓൾ-ബ്ലാക്ക് കളർ തീമിൽ ഉൾപ്പെടുന്നു. ഇത് ബൈക്കിന് സവിശേഷമായ പുതിയ രൂപം നൽകുന്നു.

2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

മെക്കാനിക്കലുകളുടെ കാര്യത്തിൽ 2020 ഡ്യുക്കാട്ടി സ്ക്രാമ്പ്ളറിൽ മാറ്റങ്ങളൊന്നുമില്ല. അതേ 803 സിസി L-ട്വിൻ, എയർ-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ഇത് 73 bhp പവറും 67 Nm torque ഉം ഉത്പാദിപ്പിക്കും.

2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

മുന്നിൽ 41 mm കയാബ ഇൻവേർട്ടഡ് ഫോർക്കുകളും പിൻഭാഗത്ത് ക്രമീകരിക്കാവുന്ന സിംഗിൾ മോണോഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്.

Most Read: ഇന്ത്യയിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ബെനലി

2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

അതുപോലെ ബ്രേക്കിംഗിനായി മുൻവശത്ത് നാല് പിസ്റ്റൺ ബ്രേക്ക് കാലിപ്പറുള്ള 330 mm ഡിസ്ക്കും , പിൻ ചക്രത്തിൽ 245 mm ഡിസ്കുള്ള സിംഗിൾ പിസ്റ്റൺ കാലിപ്പറുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

സ്‌ക്രാംബ്ലർ ഐക്കൺ ഡാർക്കിന്റെ എല്ലാ ഘടകങ്ങളും കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു.

Most Read: സൂപ്പർചാർജ്ഡ് നേക്കഡ് റോഡ്സ്റ്റർ Z H2 അവതരിപ്പിച്ച് കവസാക്കി

2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ സ്റ്റെയിൻ‌ലെസ് സ്റ്റീലിൽ നിർമ്മിച്ചപ്പോൾ അലുമിനിയം ഫിനിഷിംഗ് എക്‌സ്‌ഹോസ്റ്റ് എന്റിലേക്ക് മികച്ച രൂപം നൽകി. 2020-ൽ പുതിയ സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്കിനെ ഡ്യുക്കാട്ടി ഇന്ത്യ അവതരിപ്പിക്കും.

Most Read: CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

2020 സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്ക് അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഇന്ത്യൻ വിപണിയിൽ എത്തിക്കഴിഞ്ഞാൽ ഹോണ്ട CBR650R, കവസാക്കി Z900, സുസുക്കി GSX-S750, കെടിഎം ഡ്യൂക്ക് 790 എന്നിവയാണ് ഇറ്റാലിയൻ വാഹന നിർമ്മാതാക്കളുടെ പുതിയ 2020 ഡ്യുക്കാട്ടി സ്ക്രാമ്പ്ളർ ഐക്കൺ ഡാർക്കിന്റെ ശ്രേണിയിലെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Unveiled 2020 Scrambler Icon Dark. Read more Malayalam
Story first published: Monday, October 28, 2019, 18:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X