CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

ഇന്ത്യയിലെത്തിയ CBR 650R മോട്ടോർ സൈക്കിളിന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട മോട്ടോർസൈക്കിൾസ് ഇന്ത്യ. അതിനെ തുടർന്ന് മിഡ് കപ്പാസിറ്റി സ്‌പോർട്‌സ് ബൈക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് രാജ്യത്തെ ഡീലർമാർ നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍ വഴി എത്തുന്ന മിഡ് കപ്പാസിറ്റി മോട്ടോർസൈക്കിളിന് 7.7 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 2019 ഏപ്രിലിലിൽ ആണ് CBR 650R-നെ ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

രാജ്യത്ത് CBR 650R-ന്റെ പരിമിത യൂണിറ്റുകൾ മാത്രമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ ബൈക്ക് ഒരു ബിഎസ്-IV എഞ്ചിൻ സവിശേഷതയാണുള്ളത്. എന്നിരുന്നാലും, 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് വരാനിരിക്കുന്ന കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വാഹനത്തിന്റെ ബി‌എസ്-VI മോഡലിനെ ഹോണ്ട അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

എന്നാൽ 300 സിസി മുതൽ 500 സിസി വരെയുള്ള വിഭാഗത്തിൽ പുതിയ മോഡലുകളെ അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 85% വിപണി വിഹിതമുള്ള റോയൽ എൻഫീൽഡിന്റെ വിപണിയാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

11,500 rpm-ൽ പരമാവധി 87.1 bhp കരുത്തും 8,000 rpm-ൽ 60.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന ലിക്വിഡ് കൂൾഡ് ഇൻ-ലൈൻ നാല് സിലിണ്ടർ എഞ്ചിനാണ് CBR 650R-ൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. സ്ലിപ്പ് അസിസ്റ്റ് ക്ലച്ച് സുഗമമായ ഷിഫ്റ്റുകൾക്കും ഡൗണ്‍ ഷിഫ്റ്റുകൾക്കുമായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.

CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

മുൻവശത്ത് ഒരു ഷോവ സോഴ്‌സ്ഡ് 41 mm അപ്സൈഡ്-ഡൗണ്‍ ഫോർക്കുകളും പിൻവശത്ത് ക്രമീകരിക്കാവുന്ന മോണോ ഷോക്കുകളുമാണ് മോട്ടോർ സൈക്കിളിലെ സസ്‌പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം മുന്നിൽ 310 mm ഡ്യുവൽ ഡിസ്കുകളും പിന്നിൽ 240 mm സിംഗിൾ ഡിസ്ക്കുമായാണ് CBR 650R-ലെ ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്.

CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

ഇരട്ട ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുള്ള CBR 1000RR ഫയർബ്ലേഡിനോട് സാമ്യമുള്ളതാണ് ബൈക്കിന്റെ രൂപകൽപ്പന. ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയ്‌ക്കായി പൂർണ്ണ എൽഇഡി ലൈറ്റിംഗാണ് മോട്ടോർ സൈക്കിളുകളിൽ വാഗ്ദാനം ചെയ്യുന്നത്. ഏഴ് ഇഞ്ച് എൽസിഡി യൂണിറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഫീച്ചർ ചെയ്തുകൊണ്ട് CBR 650R റൈഡറിന് ധാരാളം വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Most Read: തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.8 ലക്ഷം രൂപ വരെ ഓഫറുകളുമായി ട്രയംഫ്

CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

അടുത്തുള്ള വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി പെട്ടെന്നുള്ള ബ്രേക്കിംഗ് ഉപയോഗിച്ച് സജീവമാക്കിയ എമർജൻസി സ്റ്റോപ്പ് സിഗ്നൽ മോട്ടോർസൈക്കിളിന്റെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു.

Most Read: പത്ത് ദിവസത്തിനുള്ളിൽ 41 യൂണിറ്റ് വിൽപ്പനയുമായി കെടിഎം 790 ഡ്യൂക്ക്

CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിനായുള്ള ഹോണ്ടയുടെ സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ഡ്യുവൽ ചാനൽ എബിഎസ് എന്നിവ മോട്ടോർ സൈക്കിളിന്റെ സുരക്ഷയെ വർധിപ്പിക്കുന്നു. വാഹനത്തിന് ഉയർന്ന വിലയുണ്ടെങ്കിലും രാജ്യത്ത് CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണ്ണമായും വിറ്റഴിക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞു.

Most Read: ആദ്യ ഇലക്ട്രിക്ക് ബൈക്ക് ലൈവ്‌വെയറിന്റെ ഉത്പാദനം വില്‍പ്പനയും നിര്‍ത്തിവെച്ച് ഹാര്‍ലി

CBR 650R-ന്റെ പരിമിത യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് ഹോണ്ട

രാജ്യത്ത് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പ്രാദേശികവൽക്കരണത്തോടെ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനുള്ള ഹോണ്ടയുടെ ഭാവി പദ്ധതി കമ്പനിയുടെ വരാനിരിക്കുന്ന മോഡലുകൾക്ക് ആക്രമണാത്മകമായി വില നിർണ്ണയിക്കാൻ സഹായിക്കും.

More from DriveSpark

Article Published On: Monday, October 21, 2019, 15:06 [IST]
English summary
Honda CBR 650R booking closed sold out in India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X