Just In
- 48 min ago വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- 1 hr ago മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- 4 hrs ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 5 hrs ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
Don't Miss
- Movies അച്ഛനെ പോലെ തന്നെയാണ് മകനും, യാതൊരു കഴിവുമില്ല! മുന്‍ഭര്‍ത്താവിനെ പറ്റിയും മകനെ കുറിച്ചും മലൈക അറോറ
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന കെടിഎം ഡീലര്‍ഷിപ്പ് വഴി
അടുത്തിടെയാണ് തങ്ങളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടറിനെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്. പഴയ ചേതക് സ്കൂട്ടറിനെ ഓര്‍മ്മപ്പെടുത്ത വിധത്തിലുള്ള ഡിസൈനാണ് പുതിയ ഇലക്ട്രിക്ക് ചേതകിന്റെയും സവിശേഷത.
2020 ജനുവരിയോടെ വാഹനത്തെ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് മാത്രമാണ് ആദ്യം കമ്പനി അറിയിച്ചിരുന്നത്. വാഹനത്തിന്റെ വില സംബന്ധിച്ചോ, മെക്കാനിക്കല്‍ ഫിച്ചറുകള്‍ സംബന്ധിച്ചോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയിയാരിക്കും ഇലക്ട്രിക്ക് സ്കൂട്ടറിനെ കമ്പനി നിരത്തിലെത്തിക്കുക. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തില്‍ നവീകരിക്കുമെന്നും കമ്പനി അറിയിച്ചു.
1.10 ലക്ഷം രൂപ മുതല്‍ 1.30 ലക്ഷം രൂപ വരെ സ്കൂട്ടറിന് വില പ്രതീക്ഷിക്കാം. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ ലഭിച്ചിട്ടില്ല.
2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. പഴയ ചേതക് സ്കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഇതേ പേരില്‍ അവതരിപ്പിക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റെട്രോ ഡിസൈന്‍ പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്പന. ആറ് നിറങ്ങളിലാണ് സ്കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.
സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.
Most Read: ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്
സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക്ക് ചേതകില്‍ ലഭിക്കുന്ന ഫീച്ചറുകള്‍.
Most Read: തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി
പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്കൂട്ടറില്‍ ഉള്‍പ്പെടുത്തിയേക്കാം. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്സും സ്കൂട്ടറിലുണ്ട്.
Most Read: ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി
വിപണിയില്‍ ഓകിനാവ സ്കൂട്ടറുകള്, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍. ബംഗളൂരു, പുനെ തുടങ്ങിയ സ്ഥലങ്ങളിലാകും ആദ്യം ഇലക്ട്രിക്ക് സ്കൂട്ടറിനെ അവതരിപ്പിക്കുക.