ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

അടുത്തിടെയാണ് ബജാജ് ഇലക്ട്രിക്ക് നിരയിലേക്ക് തങ്കളുടെ ആദ്യ സ്‌കൂട്ടര്‍ ചേതകിനെ അവതരിപ്പിച്ചത്. ഇതിന് പിന്നാലൊയാണ് ഇപ്പോള്‍ പുതിയൊരു ഇലക്ട്രിക്ക് വാഹനത്തെ കൂടി കമ്പനി വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്.

ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ബജാജിന്റെ കുഞ്ഞന്‍ ക്വാഡ്രിസൈക്കിള്‍ ക്യൂട്ടിന്റെ ഇലക്ട്രിക്ക് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പുനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന് പിന്നാലെ ഇലക്ട്രിക്ക് പരിവേഷത്തില്‍ ബജാജില്‍ നിന്നും വിപണിയില്‍ എത്തുന്ന അടുത്ത വാഹനമായിരിക്കും ക്യൂട്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പിന്നില്‍ ക്യൂട്ട് എന്ന് എഴുതിയിരിക്കുന്നതിന് താഴെയായി ഇലക്ട്രിക്ക് വെഹിക്കിള്‍ (EV) എന്ന് എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും.

ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക്ക് ക്യൂട്ടിന് നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും ഡിസൈനില്‍ മാറ്റം ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല. അതേസമയം അലോയി വീലുകളിലെ ഡിസൈനുകള്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

2020 -ഓടെ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ വാഹനത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭ്യമല്ല. 2020 ജനുവരി ആദ്യം ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ചേതക്കിനെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

വാഹനത്തിന്റെ മറ്റ് വിവരങ്ങളും കമ്പനി വ്യക്തമാക്കിയിട്ടില്ല. 2012 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ബജാജിന്റെ കുഞ്ഞന്‍ ക്വാഡ്രിസൈക്കിള്‍ ക്യൂട്ട് നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് അടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള തടസ്സങ്ങളെല്ലാം തരണം ചെയ്താണ് ക്യൂട്ട് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. കുഞ്ഞന്‍ ക്യൂട്ടിന്റെ രൂപം കാറിനോട് സാമ്യമുണ്ടെങ്കിലും കാര്‍ ഗണത്തിലല്ല ഇതിന്റെ സ്ഥാനം. ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം എത്തുന്ന ഫോര്‍ വീല്‍ വാഹനമാണ് ക്യൂട്ട്.

Most Read: ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില വെളിപ്പെടുത്താതെ ബജാജ്

ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

നിലവില്‍ റഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, പോളണ്ട്, തുര്‍ക്കി ഉള്‍പ്പെടെ പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ക്യൂട്ടുകളെ ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്. നാലുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ക്വാഡ്രിസൈക്കിള്‍ ക്യൂട്ടിന് വിലയും താരതമ്യേന കുറവാണ്.

Most Read: തലസ്ഥാനത്ത് 32 ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കെഎസ്ഇബി

ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

216 സി.സി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പരമാവധി 13 bhp കരുത്തും 20 Nm torque ഉം ഈ എന്‍ജിന്‍ സൃഷ്ടിക്കും. സിഎന്‍ജി വകഭേദത്തിലും ക്യൂട്ട് ലഭ്യമാകും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം.

Most Read: ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട; ലക്ഷ്യം റോയൽ എൻഫീൽഡിന്റെ വിപണി

ചേതകിന് പിന്നാലെ ക്യൂട്ട് ഇലക്ട്രിക്കിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

36 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 5 സ്പീഡ് സ്വീക്ഷ്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 2752 mm ആണ് വാഹനത്തിന്റെ ആകെ നീളം. 1312 mm വീതിയും 1652 mm ഉയരവും 1925 mm വീല്‍ബേസും ക്യൂട്ടിനുണ്ട്. 400 കിലോഗ്രാമാണ് ഭാരം.

Source: Rushlane

More from DriveSpark

Article Published On: Thursday, October 24, 2019, 14:28 [IST]
English summary
All-electric Bajaj Qute was spotted testing near Pune. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X