പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

തങ്ങളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറായ ചേതക് ഇലക്ട്രിക്കിനെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ സ്‌കൂട്ടര്‍ സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ കമ്പനി പങ്കുവെച്ചിട്ടുള്ളു.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

2020 തുടക്കത്തില്‍ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നും, ജനുവരി അവസാനത്തോടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അവസാനം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും സ്‌കൂട്ടറിന്റെ പരീക്ഷണ ഓട്ടം തകൃതിയായി നടക്കുന്നു എന്നുവേണം പറയാന്‍.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന സ്‌കൂട്ടറിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സാധാരണ മൂടിക്കെട്ടിയുള്ള പരീക്ഷണ ഓട്ടം ആയിരുന്നെങ്കിൽ ഇത്തവണ അത്തരം മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

മെറ്റാലിക് സില്‍വര്‍, റെഡ് കളറിലുള്ള മോഡലുകാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. നേരത്തെ സ്‌കൂട്ടറിന്റെ ലോഞ്ചിങ്ങിന് മുന്നോടിയായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ കമ്പനി 'ചേതക്ക് ഇലക്ട്രിക്ക് യാത്ര' എന്നൊരു പരിപാടി നടത്തിയിരുന്നു.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

വില്‍പ്പനയ്ക്ക് എത്തിയാലും തുടക്കത്തില്‍ പൂനെയിലും, ബംഗളൂരുവിലുമാണ് ആദ്യം എത്തുക. പിന്നീട് ഘട്ടംഘട്ടമായി മറ്റ് നഗരങ്ങളിലേക്കും മോഡലുകളെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

പ്രീമിയം മോഡലായതുകൊണ്ട് തന്നെ കെടിഎം ഡീലര്‍ഷിപ്പുകള്‍ വഴിയായും ആദ്യ നാളുകളില്‍ ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നും, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

സ്‌കൂട്ടറിന്റെ വില സംബന്ധിച്ച വിവരങ്ങളും ജനുവരിയില്‍ അറിയാം. 2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള ബജാജിന്റെ പുതിയ പുതിയ അര്‍ബണൈറ്റ് ബ്രാന്‍ഡിലാണ് ചേതക്ക് എത്തുന്നത്.

Most Read: അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

സ്‌കൂട്ടറിന് ഒന്നര ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാമെന്നാണ് വാഹനത്തിന്റെ അവതരണ വേളയില്‍ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് വ്യക്തമാക്കിയിരുന്നത്. പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം.

Most Read: 2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തി ബജാജ് ചേതക് ഇലക്ട്രിക്ക്

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. നിരവധി സവിശേഷതകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും. വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Friday, December 20, 2019, 14:57 [IST]
English summary
Bajaj Chetak Electric Scooter Spotted Testing Ahead Of January Launch. Read more in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X