2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

'2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ' (ICOTY) പുരസ്കാരം ഹ്യുണ്ടായി വെന്യു കരസ്ഥമാക്കിയിരിക്കുകയാണ്. 2019 മെയ് മാസത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ വെന്യുവിനെ പുറത്തിറക്കിയത്, അതിനുശേഷം ഇന്ത്യൻ വിപണിയിൽ വാഹനം ഒരു മികച്ച വിജയമായി മാറുകയായിരുന്നു.

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

കഴിഞ്ഞ വർഷം ICOTY അവാർഡ് ജേതാവായ മാരുതി സുസുക്കി സ്വിഫ്റ്റിൽ നിന്ന് ഹ്യുണ്ടായിയിൽ നിന്നുള്ള കോമ്പാക്ട്-എസ്‌യുവി കിരീടം നേടിയെടുത്തു.

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

എന്നിരുന്നാലും, ഹ്യുണ്ടായി വെന്യുവിന് ഈ വിഭാഗത്തിൽ കടുത്ത മത്സരമുണ്ടായിരുന്നു. നാലു മീറ്ററിൽ താഴെയുള്ള കോമ്പാക്ട് എസ്‌യുവി ഇന്ത്യൻ വിപണിയിൽ പുതുതായി പുറത്തിറങ്ങിയ മറ്റ് 10 കാറുകളുമായിട്ട് ഏറ്റുമുട്ടി.

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

കിയ സെൽറ്റോസ്, റെനോ ട്രൈബർ, ഹോണ്ട സിവിക്, മാരുതി സുസുക്കി എസ്-പ്രസ്സോ, എംജി ഹെക്ടർ, മാരുതി സുസുക്കി വാഗൺ ആർ, മഹീന്ദ്ര XUV300, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ്, നിസാൻ കിക്ക്സ്, ടാറ്റ ഹാരിയർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

ഏറ്റവും പുതിയ വിൽപ്പന റിപ്പോർട്ടിൽ, ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ എസ്‌യുവിയാണ് ഹ്യുണ്ടായി വെന്യു.

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

ICOTY 2020 അവാർഡ് ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ ഡോ. രഘുപതി സിങ്കാനിയ ഹ്യുണ്ടായി ഇന്ത്യ സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രയാൻ ഡോങ് ഹുവി പാർക്കിന് കൈമാറി.

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

ICOTY 2020 അവാർഡ് ജൂറിയിൽ 16 അംഗങ്ങൾ ഉൾക്കൊള്ളുന്നു, അവരിൽ ഓരോരുത്തരും ഇന്ത്യൻ വാഹന വ്യവസായത്തെക്കുറിച്ച് ധാരാളം പരിചയവും അറിവും ഉള്ളവരാണ്.

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

നിരവധി വ്യത്യസ്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ICOTY അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. പണത്തിനു നൽകുന്ന മൂല്യം, ബിൽഡ് ക്വാളിറ്റി, വില, ഇന്ധനക്ഷമത, സുരക്ഷ, പ്രകടനം, പ്രായോഗികത, ഇന്ത്യൻ റോഡുകളിൽ വാഹനമോടിക്കുന്നതിനുള്ള അനുയോജ്യത എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

2020 ലെ ഇന്ത്യൻ കാർ ഓഫ് ദി ഇയറിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഹ്യുണ്ടായി വെന്യു 2019 മെയ് മാസത്തിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കോമ്പാക്ട്-എസ്‌യുവി 6.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ഏറ്റവും ഉയർന്ന പതിപ്പിന് 11.10 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ട്.

Most Read: എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

രണ്ട് പെട്രോൾ, ഒരു ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുള്ള ഹ്യുണ്ടായി വെന്യു വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 82 bhp കരുത്ത് ഉത്പാദിപ്പിക്കും, അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് പതിപ്പിൽ നിർമ്മാതാക്കൾ നൽകുന്നത്.

Most Read: ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

രണ്ടാമത്തെ പെട്രോൾ എഞ്ചിൻ 120 bhp ശേഷിയുള്ള പുതിയ 1.0 ലിറ്റർ ടർബോ യൂണിറ്റാണ്. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഗിയർബോക്സുമായിഘടിപ്പിച്ചിരിക്കുന്നു.

Most Read: 2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

2020 ഇന്ത്യൻ കാർ ഓഫ് ദി ഇയർ പുരസ്കാരം നേടി ഹ്യുണ്ടായി വെന്യു

ഹ്യുണ്ടായി വെന്യുയിലെ 1.4 ലിറ്റർ ഡീസൽ യൂണിറ്റ് 90 bhp ഉത്പാദിപ്പിക്കുകയും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുകയും ചെയ്യുന്നു. 1.0 ലിറ്റർ ടർബോ-പെട്രോൾ മാത്രമാണ് പുതിയ എഞ്ചിൻ, 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എന്നിവ യഥാക്രമം എലൈറ്റ് i20, ക്രെറ്റ എന്നിവയിൽ നിന്ന് കടംകൊണ്ടവയാണ്.

More from DriveSpark

Article Published On: Thursday, December 19, 2019, 15:10 [IST]
English summary
ICOTY 2020: Hyundai Venue Wins The Prestigious Indian Car Of The Year Award. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X