എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

2020 ജനുവരി മുതൽ എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ എന്നീ എല്ലാ വിഭാഗങ്ങളുടെയും വില വർധിപ്പിക്കാനാണ് കമ്പനി തയ്യാറാകുന്നത്.

എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

നിർമ്മാണ ചെവലുകളുടെ വർധനവാണ് മോഡലുകളുടെ വില വർധനവിന്റെ പ്രധാന കാരണമായി ഹ്യുണ്ടായി ചൂണ്ടിക്കാണിക്കുന്നത്. നിര്‍മ്മാണ ചെലവുകളുടെ ഉയര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാഹനങ്ങളുടെ വിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും വാഹന നിർമ്മാതാക്കൾ പറയുന്നു.

എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

എന്നാൽ ഹ്യുണ്ടായി മോഡലുകളുടെ വിലയിൽ എത്ര ശഥമാനത്തോളം വർധനവ് ഉണ്ടാകുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമായും നടപ്പാക്കിയതിനാൽ കഴിഞ്ഞ വർഷം നിരവധി വാഹനങ്ങളുടെ വില ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ പ്രഖ്യാപനം.

എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

എ‌ബി‌എസ്, ഡ്രൈവർ സൈഡ് എയർബാഗ്, പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റങ്ങൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ക്രാഷ് ടെസ്റ്റ് ചട്ടങ്ങൾ പാലിക്കൽ എന്നിവ ഈ സുരക്ഷാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.

എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

2020 ഏപ്രിൽ ഒന്നിനു മുമ്പായി ബി‌എസ്-VI വാഹനങ്ങളെല്ലാം പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകളും പുതിയ വില വർധനവിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

വില വർധനവിന് പുറമെ നിരവധി പുതിയ മോഡലുകളും വിപണിയിലെത്തിക്കാൻ ഹ്യുണ്ടായി തയ്യാറെടുക്കുകയാണ്. അടിമുടി മാറ്റവുമായി എത്തുന്ന രണ്ടാം തലമുറ എസ്‌യുവി ക്രെറ്റ, കോംപാക്ട് സെഡാൻ ഓറ, മൂന്നാം തലമുറ മോഡലായ എലൈറ്റ് i20, പുതിയ ഫ്യുവൽ സെൽ ഇലക്ട്രിക്ക് മോഡൽ (FCEV) എന്നിവയെല്ലാം 2020-ൽ ഹ്യുണ്ടായി നിരയിൽ ഇടംപിടിക്കും.

എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

പുതിയ കലണ്ടർ വർഷത്തിൽ വില വർധിപ്പിക്കാൻ ഒരുങ്ങുന്ന ആദ്യത്തെ നിർമ്മാതാക്കളല്ല ഹ്യുണ്ടായി. ഇതിനോടകം ജനുവരി മുതൽ തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിക്കുമെന്ന് മറ്റ് പ്രധാന വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയും കിയ മോട്ടോർസും പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിൽ മറ്റ് കാർ ബ്രാൻഡുകളും വില വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: പുതുതലമുറ D-മാക്സ് പിക്ക്-അപ്പ് ട്രക്കിനെ തായ് മോട്ടോർ എക്സ്പോയിൽ പുറത്തിറക്കി ഇസൂസു

എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

നിര്‍മ്മാണ ചെലവ് വര്‍ധിക്കുന്നതിനാലാണ് തങ്ങളുടെ ശ്രേണിയിലെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് മാരുതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ധനയിലൂടെ കമ്പനിയുടെ അധിക ചെലവ് ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും, വില വർധനവ് വിവിധ മോഡലുകള്‍ അനുസരിച്ച് വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു.

Most Read: ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസും ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഏക മോഡലായ സെൽറ്റോസിന്റെ വിലകളും 2020 ജനുവരി ഒന്നു മുതൽ ഉയരുമെന്ന് അറിയിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് ശേഷം വിതരണം ചെയ്യുന്ന എല്ലാ യൂണിറ്റുകളും വർധിച്ച വിലയ്ക്ക് കീഴിലായിരിക്കും വിപണിയിലെത്തുക.

Most Read: QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്ന് കിയ

എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായിയും

വില നിർണ്ണയത്തിലെ വ്യത്യാസം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും സെൽറ്റോസിന്റെ എല്ലാ വകഭേദത്തിലും വില വർധനവ് ഉണ്ടാകുമെന്ന് കിയ വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai announced a mark-up in prices of models. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X