പുതുതലമുറ D-മാക്സ് പിക്ക്-അപ്പ് ട്രക്കിനെ തായ് മോട്ടോർ എക്സ്പോയിൽ പുറത്തിറക്കി ഇസൂസു
പരിഷ്കരിച്ച D-മാക്സ് പിക്ക്-അപ്പ് ട്രക്കിനെ ഇസൂസു പുറത്തിറക്കി. ആദ്യമായി ഒക്ടോബറിൽ തായ്‌ലൻഡിലാണ് പുതുതലമുറ വാഹനത്തെ നിർമ്മാതാക്കൾ അവതരിപ്പിച്ചത്. ഇപ്പോൾ നടക്കുന്ന 2019 തായ് മോട്ടോർ എക്‌സ്‌പോയിലാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കൾ 2020 മോഡലിനെ പുറത്തിറക്കിയത്.

ബാഹ്യമായി, 2020 D-മാക്സ് നിർമ്മാതാക്കളുടെ ‘ഇൻഫിനിറ്റ് പൊട്ടൻഷ്യൽ' തീം ഉൾക്കൊള്ളുന്നു, ഇത് വാഹനത്തിന് കൂടുതൽ അഗ്രസ്സീവായ മസ്കുലാർ രൂപവും നൽകുന്നു. അതോടൊപ്പം പ്രീമിയം ഘടകങ്ങളും വാഹനത്തിന് ലഭിക്കുന്നു.

മുൻവശത്ത്, ഇരട്ട-ക്രോം സ്ലാറ്റ് ഗ്രില്ലും പ്രൊജക്ടറുകളും ഡേ ടൈം റണ്ണിങ് ലൈറ്റുകളും അടങ്ങിയ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

ലംബമായി ഘടിപ്പിച്ചിരിക്കുന്ന ഇരട്ട ഫോഗ് ലാമ്പുകളുള്ള ഒരു പുതിയ ബമ്പറും മുമ്പത്തേതിനേക്കാൾ കൂടുതൽ പരുക്കൻ രൂപത്തിൽ കാണപ്പെടുന്ന ഒരു പുതിയ സ്‌കിഡ് പ്ലേറ്റും പുതു തലമുറ മോഡലിന് ലഭിക്കുന്നു.

ചടങ്ങിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഉയർന്ന പതിപ്പായ V-ക്രോസ് വകഭേദത്തിന് അതിന്റെ വലിയ ഫെൻഡർ ഫ്ളേറുകൾ, ഡോർ ഹാൻഡിലുകൾ, ഒആർവിഎമ്മുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ ഗ്രേ നിറം നൽകിയിരിക്കുന്നു.

ടെയിൽ ലാമ്പുകൾക്ക് ഇരട്ട ചതുരാകൃതിയിലുള്ള എൽഇഡി ഘടകങ്ങൾ ലഭിക്കുന്നു, ഇതോടൊപ്പം ടെയിൽഗേറ്റും കമ്പനി പരിഷ്കരിച്ചു. പിക്കപ്പിന് ഇപ്പോൾ 18 ഇഞ്ച് ബീഫി ബ്ലാക്ക് അലോയ്-വീലുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ആകർഷണീയത വർദ്ധിപ്പിക്കുന്നു.

ക്യാബിനകത്ത്, 2020 D-മാക്‌സിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സംയോജിപ്പിച്ച 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുള്ള പുതിയ ഡാഷ്‌ബോർഡ് ഡിസൈനാണ്.

ഇതിനൊപ്പം ത്രികോണാകൃതിയിലുള്ള എസി വെന്റുകളും വാഹനത്തിന് ലഭിക്കുന്നു. കൂടാതെ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ 4.2 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നു.

തായ് മോട്ടോർ എക്സ്പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന D-മാക്സ് V-ക്രോസിന് കറുത്ത നിറത്തിലുള്ള ഇന്റീരിയറുകളും ക്രോം ഘടകങ്ങളും തവിട്ടു നിറത്തിലുള്ള അപ്ഹോൾസ്റ്ററിയും ലഭിക്കും.

ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, പിൻ ക്രോസ്-ട്രാഫിക് അലേർട്ട്, വാക്ക്-എവേ ഓട്ടോമാറ്റിക് ലോക്കിംഗ്, വെൽക്കം & ഫോളോ-മി-ഹോം ലൈറ്റിംഗ്, വോയ്‌സ് കൺട്രോൾ എന്നിവ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ലഭ്യമാണ്.
Most Read: ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

തായ്-സ്പെക്ക് 2020 D-മാക്സിന് പുതിയ 3.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ലഭിക്കുന്നു, ഇത് 188 bhp കരുത്തും 450 Nm torque ഉം പുറപ്പെടുവിക്കുന്നു.
Most Read: ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

ഇത് പിൻ തലമുറ മോഡലിനേക്കാൾ 13 bhp / 70 Nm കൂടുതലാണ്. 1.9 ലിറ്റർ ചെറിയ ഡീസൽ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു, ഇത് 148 bhp കരുത്തും 350 Nm torque എന്നിവയാണ് നൽകുന്നത്.
Most Read: QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്ന് കിയ

ഇസൂസു D-മാക്സ് V-ക്രോസ് അടുത്ത വർഷം ആദ്യ പകുതിയിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ബിഎസ് VI സമയപരിധിക്ക് മുമ്പായി പിക്കപ്പിന്റെ നിലവിലെ ബിഎസ് IV-കംപ്ലയിന്റ് എഞ്ചിന്റെ ഉത്പാദനം ഈ വർഷാവസാനത്തോടെ നിർത്തുമെന്ന് ഇസൂസു ഇന്ത്യയുടെ വക്താവ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Source: IndianAutosBlog


Click it and Unblock the Notifications








