ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

പുതിയ കോംപാക്ട് എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതക്കളായ ഫോക്‌സ്‌വാഗണ്‍. നിവോസ് എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ ടീസര്‍ വീഡിയോയും കമ്പനി പങ്കുവെച്ചു.

ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ സൂപ്പര്‍ ഹിറ്റായ ഓടുന്ന പോളോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് പുതിയ കോംപാക്ട് എസ്‌യുവിയെ കമ്പനി വിപണിയില്‍ എത്തിക്കുക. നേരത്തെ T-സ്‌പോര്‍ട്ട് എന്ന പേരില്‍ ഈ ക്രോസ് ഓവര്‍ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

ഫോക്‌സവാഗണ്‍ ഗ്ലോബല്‍ നിരയില്‍ T-ക്രോസിന് താഴെയാകും പുതിയ കോംപാക്ട് എസ്‌യുവി നിവോസ് സ്ഥാനം പിടിക്കുക. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം പകുതിയോടെ ബ്രസീലിയന്‍ വിപണിയിലിലാകും നിവോസ് ആദ്യം എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

പിന്നാലെ യൂറോപ്യന്‍ വിപണികളിലും വാഹനം സാന്നിധ്യം അറിയിക്കും. വളര്‍ന്നു വരുന്ന വിപണിക്ക് അനുയോജ്യമായ MQB A0 പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. പുതിയ പോളോയും ഇതേ പ്ലാറ്റ്‌ഫോമിലാണ് നിരത്തിലെത്തുക.

ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

കൂപ്പെയ്ക്ക് സമാനമായ ചെരിഞ്ഞ റൂഫ് ലൈനും, റൂഫ് റെയില്‍സ്, പിന്നിലെ ചെറിയ വിന്‍ഡ് സ്‌ക്രീന്‍, ചെറിയ ബോണറ്റ് എന്നിവയുമാണ് ടീസര്‍ വീഡിയോയില്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ഗിയര്‍ബോക്‌സ്.

ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

അതേസമയം ഇന്ത്യന്‍ വിപണിയില്‍ നിവോസിനെ അവതരിപ്പിക്കുമോ എന്ന കാര്യത്തില്‍ ഫോക്‌സ്‌വാഗണ്‍ ഔദ്യോഗികമായി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. വിപണിയില്‍ പുതിയ കുറച്ച് മോഡലുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യത്തെ രണ്ട് എസ്‌യുവികകളാണ് ഫോക്‌സ്‌വാഗണ്‍ T-റോക്കും, ഫോക്‌സ്‌വാഗണ്‍ T-ക്രോസും. രണ്ട് വാഹനങ്ങളും അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന T-റോക്കിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

Most Read: മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് T-റോക്കിനെ അവതരിപ്പിക്കുക. ജീപ്പ് കോമ്പസ്, കിയ സെല്‍റ്റോസ്, ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന സ്‌കോഡ കരോക്ക് എന്നീ മോഡലുകളുമായി പുതിയ എസ്‌യുവി മത്സരിക്കുക. 2020 ഓട്ടോഎക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിക്കും.

Most Read: അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ

ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

അതിനൊപ്പം തന്നെ തങ്കളുടെ നിരയിലെ കാറുകളെ ഭരത് സ്റ്റേജ് 6 (ബിഎസ് VI) എഞ്ചിന്‍ കരുത്തില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പോളോ, വെന്റോ മോഡലുകളെയാകും കമ്പനി ആദ്യം ഇത്തരത്തില്‍ നിരത്തിലെത്തിക്കുക.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഫോക്‌സ്‌വാഗണ്‍ നിവോസ്; കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ വീഡിയോ പുറത്ത്

അടുത്തിടെ പുറത്ത് വന്ന ചിത്രങ്ങളില്‍ കാഴ്ചയിലോ, ഡിസൈനിലോ നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ എഞ്ചിനില്‍ മാത്രം മാറ്റം വരുത്തിയാകും പുതിയ പതിപ്പുകളെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുക. അടുത്തിടെയാണ് ഇരുമോഡലുകളുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

Most Read Articles

Malayalam
English summary
Volkswagen Teased Nivus Compact SUV. Read more in Malayalam.
Story first published: Saturday, December 7, 2019, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X