ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

ചൈനീസ് വിപണിയിൽ പ്രത്യേകമായി GAC-യും ഫിയറ്റ് ക്രൈസ്‌ലറും സംയുക്ത സംരംഭമായി വിൽക്കുന്ന ഏഴ് സീറ്റർ മിഡ്-സൈസ് ക്രോസ്ഓവർ എസ്‌യുവിയാണ് ഗ്രാൻഡ് കമാൻഡർ.

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

കമാൻഡറിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പാണ് ഇപ്പോൾ നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. ജീപ്പിന്റെ ആദ്യത്തെ ഹൈബ്രിഡ് മോഡലാണിത്.

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഗ്രാൻഡ് കമാൻഡർ PHEV-ക്ക് കരുത്തേകുന്നത്. ഇത് 270 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു.

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

കൂടാതെ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. റാങ്‌ലറിന്റെ അതേ എഞ്ചിന്റെ ഡീ ട്യൂൺ ചെയ്ത പതിപ്പാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

13 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയും എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നു, ഇത് പൂർണ്ണമായും വൈദ്യുതി ശക്തി ഉപയോഗച്ച് 43 മൈൽ അല്ലെങ്കിൽ 70 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വാഹനത്തിന് കഴിയും.

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

എന്നാൽ ഇലക്ടിക് മോട്ടറുകൾ മാത്രം ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ ഉയർന്ന വേഗത 125 കിലോമീറ്ററായി ( 77 മൈൽ ) പരിമിതപ്പെടുത്തുന്നു. ഇലക്ട്രിക്കിനുപുറമെ, കമാൻഡർ PHEV യിലുള്ള മറ്റ് മോഡുകളിൽ ഹൈബ്രിഡ് ഉൾപ്പെടുന്നു.

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

ഇതാണ് വാഹനത്തിന്റെ അടിസ്ഥാന മോഡ്, അതിനൊപ്പം ബാറ്ററിയുടെ ചാർജ് വേഗം ചോരാതെ കാക്കുന്ന ഇ-സേവ് മോഡ്, പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്‌പോർട് മോഡ് എന്നിവയും വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നു.

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

220V 30A ചാർജിംഗ് സ്റ്റേഷന്റെ സഹായത്തോടെ 13 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് രണ്ട് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും, എന്നാൽ കാറിന്റെ സ്റ്റാൻഡേർഡ് ചാർജിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഏകദേശം എട്ട് മണിക്കൂർ എടുക്കും.

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

രൂപകൽപ്പനയുടെ കാര്യത്തിൽ, ജീപ്പ് ഗ്രാൻഡ് കമാൻഡർ അതിന്റെ ചെറിയ സഹോദരൻ കോമ്പസുമായി ധാരാളം സ്റ്റൈലിംഗ് ഘടകങ്ങൾ പങ്കിടുന്നു.

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

മുൻവശത്ത്, കോമ്പസിന് സമാനമായ ഏഴ് സ്ലോട്ട് ഗ്രില്ലും സമാനമായ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും വാഹനത്തിൽ കാണാം. വിപുലീകരിച്ച റിയർ ഓവർഹാംഗിന് പുറമെ സൈഡ് പ്രൊഫൈലും സമാനമാണ്.

Most Read: കോമ്പസ് ഏഴ് സീറ്റർ ഉടൻ പുറത്തിറക്കാനൊരുങ്ങി ജീപ്പ്

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

പിൻഭാഗത്ത്, കാറിന് U-ആകൃതിയിലുള്ള നേർത്ത എൽഇഡി ടെയിൽ ലാമ്പുകൾ ബൂട്ട് ലിഡിന് കുറുകെ നൽകിയിരിക്കുന്ന നേർത്ത ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. കാറിന് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ലഭിക്കുന്നു.

Most Read: പുതുതലമുറ XUV500-ന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

സ്റ്റാൻഡേർഡ് ജീപ്പ് ഗ്രാൻഡ് കമാൻഡറിന് ചൈനയിൽ 2,79,899 ചൈനീസ് യുവാനാണ് വില. ഇത് ഇന്ത്യൻ രൂപയിൽ 28.37 ലക്ഷം രൂപയായി മാറുന്നു.

Most Read: മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം

എന്നിരുന്നാലും, ഗ്രാൻഡ് കമാൻഡർ PHEV യുടെ ഉയർന്ന പതിപ്പിന്റെ വില 3,09,800 യുവാനാണ്, അതായത് ഏകദേശം 31.40 ലക്ഷം രൂപ. നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുതുപോലെ, ഇന്ത്യൻ വിപണിയിൽ കോമ്പസിന്റെ ഏഴ് സീറ്റ് പതിപ്പിലും ജീപ്പ് പ്രവർത്തിക്കുന്നു.

More from DriveSpark

Article Published On: Friday, December 6, 2019, 12:50 [IST]
English summary
Jeep Grand Commander PHEV variant launched in China. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X