മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ പുതിയ 2020 GLC ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചു. 52.75 ലക്ഷം രൂപയാണ് GLC മോഡലിന്റെ പ്രാരംഭ വില.

മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇതോടൊപ്പം മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉയർന്ന പതിപ്പുകളായ GLC 200, GLC 220d 4 മാറ്റിക് എന്നിവയും കമ്പനി പുറത്തിറക്കി. ഇതിന് 57.75 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ മെർസിഡീസ് ബെൻസ് GLC പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമാണ്. എന്നിരുന്നാലും, പുതിയ മോഡലിന് ഒരു പുതിയ ഫ്രണ്ട് ഗ്രിൽ ലഭിക്കുന്നു. ഇതോടൊപ്പം പുതുക്കിയ സെറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ഡിആർഎൽ (ഡേടൈം റണ്ണിംഗ് ലൈറ്റ്സ്), നവീകരിച്ച എൽഇഡി ടെയിൽ‌ലൈറ്റുകൾ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

മുൻ-പിൻ ബമ്പറുകളും ചെറുതായി ട്വീക്ക് ചെയ്തിട്ടുണ്ട്. മുൻവശത്ത് ഇപ്പോൾ സെൻട്രൽ എയർ ഉപഭോഗത്തിൽ ക്രോം ഉൾപ്പെടുത്തലുകൾ ലഭിക്കുന്നു. പിന്നിൽ പരിഷ്ക്കരിച്ച ഡിഫ്യൂസറുമായാണ് GLC ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. സ്റ്റാൻഡേർഡ് 19 ഇഞ്ച് വീലുകളിൽ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ എസ്‌യുവിയുടെ ശ്രദ്ധാ കേന്ദ്രമാണ്.

മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

എന്നിരുന്നാലും, പുതിയ മെർസിഡീസ് ബെൻസ് GLC എസ്‌യുവിയുടെ പ്രധാന പരിഷ്ക്കരിണങ്ങളിൽ MBUX (Mercedes-Benz User Experience)സാങ്കേതികവിദ്യയാണ് എടുത്തുപറയാനുള്ളത്. ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളിൽ നിന്ന് ഇന്ത്യൻ വപിണിയിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യത്തെ MBUX ഉൽപ്പന്നമാണ് 2020 GLC എസ്‌യുവി.

മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെയും ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലെയും മറ്റ് ഡിജിറ്റൽ ഡിസ്പ്ലേകൾക്കൊപ്പം ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു. സ്റ്റിയറിംഗ് വീൽ, വോയിസ് ആൻഡ് ജെസ്റ്റർ കൺട്രോൾ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ആംബിയന്റ്-ലൈറ്റിംഗ്, മൂഡ്-ലൈറ്റിംഗ്, കൂടാതെ മറ്റ് നിരവധി ഓപ്ഷനുകളും ടച്ച് കൺട്രോൾ സവിശേഷതകളോടെയാണ് പുതിയ എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

സുരക്ഷാ സവിശേഷതകളുടെ കാര്യത്തിൽ, പുതിയ മെർസിഡീസ് ബെൻസ് GLC-ക്ക് എല്ലാ ഉപകരണങ്ങളും സ്റ്റാൻഡേർഡായി ലഭിക്കും. ആറ് എയർബാഗുകൾ, ഡൈനാമിക് ബോഡി കൺട്രോൾ, അഡ്ജസ്റ്റ് ചെയ്യാവുന്ന ഡാംപറുകൾ എന്നിവ ഈ ഉപകരണങ്ങളിൽ ഉൾപ്പെടുന്നു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

വിവിധ ആക്സസറി പാക്കേജുകൾക്കൊപ്പം വിവിധ ഡ്രൈവിംഗ് മോഡുകളും ഡ്രൈവർ-അസിസ്റ്റ് സവിശേഷതകളും പുതിയ GLC ഫെയ്‌സ്‌ലിഫ്റ്റിൽ വാഗ്ദാനം ചെയ്യുന്നു. അതായത് ഓഫ്-റോഡ് എഞ്ചിനീയറിംഗ് പാക്കേജ്, ഡ്രൈവർ അസിസ്റ്റൻസ് പാക്കേജ് ഉൾപ്പടെയുള്ള അധിക സവിശേഷതകളും ലഭ്യാമാകുന്നു.

Most Read: നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

2020 മെർസിഡീസ് ബെൻസ് GLC എസ്‌യുവിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. ഇതിൽ പുതിയ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 255 bhp കരുത്തും 370 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

Most Read: ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 വാഹനങ്ങളുടെ പട്ടികയിൽ കിയ സെൽറ്റോസും

മെർസിഡീസ് ബെൻസ് GLC ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

2.0 ലിറ്റർ ഡീസൽ യൂണിറ്റ് 192 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. രണ്ട് എഞ്ചിൻ ഓപ്ഷനുകളും ഒരു സ്റ്റാൻഡേർഡ് 9 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക്ക് ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

Most Read Articles

Malayalam
English summary
2020 Mercedes-Benz GLC Launched In India. Read more Malayalam
Story first published: Tuesday, December 3, 2019, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X