നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

പോർഷ 911 സൂപ്പർ കാറിന് 9.8 ലക്ഷം രൂപ പിഴ ചുമത്തി അഹമ്മദാബാദ് ട്രാഫിക്ക് പൊലീസ്. നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ലാത്ത കാരണത്താലാണ് ആഢംബര വാഹനത്തിന് ഇത്രയും വലിയ പിഴ ചുമത്തിയിയത്. ബുധനാഴ്ച ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാഹനം പിടിയിലായത്.

നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

ജർമ്മൻ വാഹന നിർമ്മാതാക്കളായ പോര്‍ഷയുടെ 1.82 കോടി രൂപ വിലയുള്ള പോർഷ 911 കരേര എസ് മോഡൽ കാറാണ് രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാതെ അധികൃതര്‍ക്ക് മുന്നില്‍ കുടുങ്ങിയത്. സാധുവായ വാഹന രേഖകളും ഹാജരാക്കുന്നതിൽ ഉടമ പരാജയപ്പെട്ടതിനാലാണ് ഇത്രയും വലിയ പിഴ ചുമത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

രേഖകള്‍ കൈവശം ഇല്ലാതിരുന്നതിനാല്‍ വാഹനം കസ്റ്റഡിയിലെടുക്കുകയും ആര്‍ടിഒ മുഖേന വാഹന ഉടമയ്ക്ക് മെമ്മോ അയയ്ക്കുകയുമായിരുന്നെന്ന് പൊലീസ് മേധാവി തേജസ് പട്ടേൽ അറിയിച്ചു.

നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

ഈ സൂപ്പർ കാറിന് വരുന്ന ടാക്‌സും പിഴയും മറ്റ് ചാര്‍ജുകളും കണക്കിലെടുത്താൻ് മോട്ടോര്‍ വാഹനവകുപ്പ് പിഴ 9.8 ലക്ഷം രൂപ പിഴ ചുമത്തിയത്. പിഴ ഒടുക്കിയാൽ മാത്രമേ വാഹനം വിട്ടുനൽകുകയൊള്ളൂവെന്നും തേജസ് പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്.

നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

അഹമ്മദാബാദിൽ പിടികൂടിയത് പഴയ തലമുറ പോർഷ 911 കരേര എസ് ആണ്. ഇന്ത്യയിലെ സൂപ്പർകാറിന്റെ ഏറ്റവും പുതിയ തലമുറ മോഡലിന് 1.82 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. 3.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഫ്ലാറ്റ്-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിനിന് കരുത്തേതുന്നത്.

നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമായി ജോടിയാക്കിയ യൂണിറ്റ് 6500 rpm-ൽ 444 bhp പവറും 2300 rpm-ൽ 530 Nm torque ഉം ഉത്പാദിപ്പിക്കുന്നു. റിയർ വീൽ ഡ്രൈവാണ് വാഹനം.

Most Read: പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 2020 ജൂണിൽ ഇന്ത്യയിലെത്തും

നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

മണിക്കൂറിൽ 307 കിലോമീറ്റർ വേഗത കൈവരിക്കുന്ന മികച്ച പെർഫോമൻസ് കണക്കുകളും കാർ വാഗ്ദാനം ചെയ്യുന്നു. 3.7 സെക്കൻഡിൽ 0 - 100 കിലോമീറ്റർ വേഗത അവകാശപ്പെടുമ്പോൾ 200 കിലോമീറ്റർ സ്പീഡ് 12.4 സെക്കൻഡിൽ കൈവരിക്കുമെന്നും പോർഷ അവകാശപ്പെടുന്നു.

Most Read: ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 വാഹനങ്ങളുടെ പട്ടികയിൽ കിയ സെൽറ്റോസും

നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

ജർമ്മൻ ബ്രാൻഡിന്റെ നിരയിലെ മികച്ച മോഡലാണ് പോർഷെ 911. ശ്രദ്ധേയമായ പെർഫോമൻസ് കണക്കുകൾക്കൊപ്പം, നിരവധി സവിശേഷതകളും ഉപകരണങ്ങളും കാറിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. സൂപ്പർകാറിന്റെ രണ്ടാം തലമുറ മോഡലിനെ കമ്പനി അടുത്തിടെയാണ് വിപണിയിൽ എത്തിച്ചത്.

Most Read: മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓർഡറുകള്‍

നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷന്‍ രേഖകളുമില്ല; ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴ

ഏറ്റവും പുതിയ തലമുറ പോർഷ 911 കരേര എസ്, കരേര കാബ്രിയോലെറ്റ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. പോർഷെ 911 കരേര കാബ്രിയോലെറ്റ് ഒരു കൺവേർട്ടിബിൾ പതിപ്പാണ് ഇതിന് 1.99 കോടി രൂപയാണ് വില.

Most Read Articles

Malayalam
English summary
Porsche 911 Owner Fined Rs 9.8 Lakh By Ahmadabad Traffic Police. Read more Malayalam
Story first published: Saturday, November 30, 2019, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X