Just In
- 5 hrs ago
M340i പെര്‍ഫോമന്‍സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- 5 hrs ago
ഗ്രാന്‍ഡ് വാഗനീന്റെ അവതരണ തീയതി വെളിപ്പെടുത്തി ജീപ്പ്; ടീസര്‍ കാണാം
- 6 hrs ago
ലെവൽ 3 ഓട്ടോണമസ് ടെക്കുമായി ലെജൻഡ് സെൽഫ് ഡ്രൈവിംഗ് കാർ അവതരിപ്പിച്ച് ഹോണ്ട
- 6 hrs ago
ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ
Don't Miss
- News
സിപിഎം അഴിമതി പ്രസ്ഥാനം, അഴിമതിയും തട്ടിപ്പും പിണറായി സർക്കാരിൻ്റെ മുഖമുദ്ര: അനുരാഗ് താക്കൂർ
- Movies
ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം, മിഴി മാർവ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി
- Sports
35 ബോളില്‍ 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Lifestyle
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് തടയിടും?
- Travel
ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 വാഹനങ്ങളുടെ പട്ടികയിൽ കിയ സെൽറ്റോസും
ഇന്ത്യയിൽ മാത്രമല്ല, പുറത്തിറങ്ങിയ എല്ലാ രാജ്യങ്ങളിലും കിയ സെൽറ്റോസിന് ആവശ്യക്കാർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കിയ ഗ്ലോബൽ എസ്‌യുവി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പുതിയ വിൽപ്പന റെക്കോർഡുകൾ സ്ഥാപിക്കുകയാണ്.

2019 ഒക്ടോബറിൽ ആഭ്യന്തര വിപണിയിൽ സെൽറ്റോസ് വിൽപ്പന 12,850 യൂണിറ്റ് കടന്നതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇത് കിയ സെൽറ്റോസിനെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച എസ്‌യുവിയാക്കി മാറ്റുകയും ചെയ്തു.

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന കാറുകളിൽ ഒന്നാണ് കിയ സെൽറ്റോസ് എന്ന് കയറ്റുമതി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2019 ഒക്ടോബറിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത മികച്ച 10 കാറുകളുടെ പട്ടികയിൽ, കിയ സെൽറ്റോസ് ഏഴാം സ്ഥാനത്താണുള്ളത്. 2019 ഒക്ടോബറിൽ 1,850 യൂണിറ്റ് സെൽറ്റേസാണ് നിർമ്മാതാക്കൾ കയറ്റുമതി ചെയ്തത്.

കയറ്റുമതി പട്ടികയിൽ ഒന്നാമത് നിസ്സാൻ സണ്ണി സെഡാനാണ്. ഇന്ത്യയിൽ വെറും 21 യൂണിറ്റ് വിൽപ്പന മാത്രം രേഖപ്പെടുത്തിയ കാറിന്റെ 6,025 യൂണിറ്റാണ് കയറ്റുമതി രേഖപ്പെടുത്തിയിരിക്കുന്നത്.

2018 ഒക്ടോബറിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സണ്ണിയുടെ കയറ്റുമതിയിൽ 65 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിസ്സാൻ ഇന്ത്യയിൽ എന്താണ് ചെയ്യുന്നതെന്ന് / അല്ലെങ്കിൽ അത് എങ്ങനെ നിലനിൽക്കുന്നുവെന്ന് ചിന്തിക്കുന്നവർക്ക് ഇതാണ് ഉത്തരം.

രണ്ടാം സ്ഥാനത്ത് ഇന്ത്യയിൽ നിലവിൽ വിൽപ്പനയ്ക്കു പോലുമില്ലാത്ത ഒരു കാറായ ഷെവർലെ ബീറ്റാണ്. 5,548 യൂണിറ്റാണ് രാജ്യത്ത് നിന്നുള്ള ബീറ്റിന്റെ കയറ്റുമതി.
Rank | Exports | Oct-19 | Oct-18 | Diff (%) |
1 | Nissan Sunny | 6,025 | 3,650 | 65.07 |
2 | Chevrolet Beat | 5,548 | 6,371 | -12.92 |
3 | Ford Ecosport | 5,176 | 6,454 | -19.80 |
4 | Hyundai Verna | 4,233 | 3,870 | 9.38 |
5 | Hyundai Grand i10 | 2,886 | 3,817 | -24.39 |
6 | Hyundai Creta | 2,416 | 2,474 | -2.34 |
7 | Kia Seltos | 1,850 | 0 | - |
8 | Maruti Baleno | 1,792 | 3,201 | -44.02 |
9 | Maruti Celerio | 1,692 | 653 | 159.11 |
10 | Volkswagen Vento | 1,648 | 2,141 | -23.03 |

താരതമ്യപ്പെടുത്തുമ്പോൾ ഷെവി ബീറ്റിന്റെ കയറ്റുമതി ഏകദേശം 13 ശതമാനം കുറഞ്ഞു. മൂന്നാമത്തെയും നാലാമത്തെയും സ്ഥാനങ്ങളിൽ യഥാക്രമം ഫോർഡ് ഇക്കോസ്പോർട്, ഹ്യുണ്ടായി വെർന എന്നിവയാണ് ഇടം പിടിച്ചിരിക്കുന്നത്. ഈ മാസത്തെ കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരു കാറുകളും ആഭ്യന്തര വിപണിയിൽ കുറവ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

അഞ്ചാം സ്ഥാനത്ത് 2,886 യൂണിറ്റുകളുമായി ഹ്യുണ്ടായി ഗ്രാൻഡ് i10 ആണ്. ആറാമത്തെയും ഏഴാമത്തെയും സ്ഥാനം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയാണ് കൈയ്യടക്കി.

അവസാന മൂന്ന് സ്ഥാനങ്ങളിൽ മാരുതി ബലേനോ, മാരുതി സെലെറിയോ, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയാണ്. മികച്ച 10 കാറുകളുടെ മൊത്തം കയറ്റുമതി 2018 ഒക്ടോബറിൽ 32,631 യൂണിറ്റായിരുന്ന സ്ഥാനത്തി 2019 ഒക്ടോബറിൽ 33,266 യൂണിറ്റായി മെച്ചപ്പെട്ടിട്ടുണ്ട്.

കിയ സെൽറ്റോസിനെക്കുറിച്ച് സംസാരിക്കുമ്പോൾ, എസ്‌യുവി അടുത്തിടെയാണ് അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചത്. വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡിന്റെ അന്തിമ പട്ടികയിലും വാഹനം പ്രവേശിച്ചു.

ഇന്ത്യയിൽ, കിയയ്ക്ക് ഇതിനകം തന്നെ സെൽറ്റോസിന്റെ 60,000 ബുക്കിംഗുകൾ ലഭിച്ചു. എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് ശരാശരി രണ്ട് മാസമാണ്. കിയ സെൽറ്റോസ് വിജയിച്ചതോടെ കമ്പനി തങ്ങളുടെ അടുത്ത വാഹനമായ കാർണിവൽ എംപിവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

കിയ കാർണിവൽ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. ഇന്ത്യയിലെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് കൂടുതൽ പ്രീമിയമായ ഒരു ബദലായിരിക്കും ഇത്. 5,115 mm നീളവും 1,985 mm വീതിയും 1,740 mm ഉയരവും 3,060 mm വീൽബേസുമാണ് വാഹനത്തിന്.

ഇന്നോവ ക്രിസ്റ്റയേക്കാൾ നീളവും വീതിയും നൽകുന്നു. താഴ്ന്ന സ്ലംഗ് നിർമ്മാണം, സ്ലൈഡിംഗ് വാതിലുകൾ, എക്സ്റ്റെൻഡബിൾ ലെഗ് റെസ്റ്റുകളുള്ള ക്യാപ്റ്റൻ സീറ്റുകൾ, ആംറെസ്റ്റുകൾ, ഒന്നിലധികം 10.1 സ്‌ക്രീനുകളുള്ള ഉയർന്ന നിലവാരമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ എംപിവിയിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാർണിവൽ എംപിവിക്ക് 202 bhp കരുത്തും 441 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് VI കംപ്ലയിന്റ് 2.2 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാവും ലഭിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. വാഹനത്തിന്റെ ബുക്കിംഗ് പ്രഖ്യാപനങ്ങൾ 2020 ജനുവരി പകുതിയോടെ ആരംഭിച്ചേക്കാം.