മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓർഡറുകള്‍

ലോകത്തെ മുന്‍നിര ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കളായ ടെസ്‌ല അടുത്തിടെയാണ് ആദ്യ പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചത്. സൈബര്‍ട്രക്ക് എന്ന പേരിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് വാഹനത്തിന്റെ വില. ഇന്ത്യയില്‍ ഏകദേശം 28.63 ലക്ഷം രൂപ മുതല്‍ 50.16 ലക്ഷം രൂപ വരെ വില. അവതരിപ്പിച്ചതിന് പിന്നാലെ വാഹനം നിരവധി തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ച് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് ലക്ഷത്തിലധികം ഓർഡറുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. 100 ഡോളറാണ് വാഹനത്തിന്റെ ബുക്കിങിനായി കമ്പനി ഈടാക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

ഈ തുക തിരികെ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ സൈബര്‍ട്രക്ക് നിരത്തിലെത്തുകയുള്ളു. എങ്കിലും ഇലക്ട്രിക്ക് പിക്കപ്പ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍തന്നെ വാഹനം പ്രീബുക്ക് ചെയ്യാമെന്ന് അവതരണ വേളയില്‍ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു.

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

മൂന്ന് വ്യത്യസ്ത മോട്ടോറുകളിലും പതിപ്പുകളിലും വാഹനം ലഭ്യമാണ്. ടെസ്ല സൈബര്‍ട്രക്കിന്റെ അടിസ്ഥാന പതിപ്പിന് ട്രക്കിന്റെ പിന്‍ ചക്രങ്ങളില്‍ ഒരൊറ്റ ഇലക്ട്രിക്ക് മോട്ടോറാണ് ലഭിക്കുന്നത്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 250 മൈല്‍ സഞ്ചരിക്കാന്‍ ഇതിനാവും.

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

ഇരട്ട മോട്ടോര്‍ AWD പതിപ്പിന് 300 മൈല്‍ പരിധി സഞ്ചരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0-60 മൈല്‍ വേഗത കൈവരിക്കുന്നതാണ് സൈബര്‍ട്രക്കിന്റെ ട്രൈ-മോട്ടോര്‍ പതിപ്പ്. ഇതാണ് ഏറ്റവും ചെലവേറിയതും ശക്തവുമായത്.

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ആദ്യ പിക്കപ്പ് ട്രക്ക് ടെസ്ല ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചത്. പതിവ് പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്‌ല ട്രക്കിന്റെ പ്രധാന സവിശേഷത. ഭാവി കവചിത വാഹനങ്ങളുടെ കരുത്തന്‍ രൂപ ശൈലിയിലാണ് സൈബര്‍ട്രക്കിന് കമ്പനി നല്‍കിയിരിക്കുന്നത്.

Most Read: ടെസ്‌ല കാറില്‍ ഇനി യൂട്യൂബും നെറ്റ്ഫ്‌ളിക്‌സും കാണാം; ഈ നിബന്ധന ബാധകം

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

ബോഡിയിലുടനീളം നേര്‍രേഖകളും ക്രീസുകളും മാത്രം ഉള്‍ക്കൊള്ളുന്ന പാരമ്പര്യേതര രൂപകല്‍പ്പനയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. സൈബര്‍ട്രക്കിന്റെ ബോഡിയില്‍ വൃത്താകൃതിയിലുള്ളതോ മിനുസമാര്‍ന്നതോ ആയ ഘടകങ്ങള്‍ ഒന്നും തന്നെയില്ല. വാസ്തവത്തില്‍, ട്രക്കിന്റെ വീല്‍ ആര്‍ച്ചുകള്‍ പോലും കോണാകൃതിയിലാണ്.

Most Read: അടിമുടി മാറ്റത്തിനൊരുങ്ങി ടാറ്റ; സഫാരി സ്റ്റോമിന്റെ ഉത്പാദനം അവസാനിപ്പിച്ചേക്കും

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

ട്രക്കിന്റെ അകത്തളത്തിലും സമാന ഡിസൈന്‍ ശൈലി തന്നെ പിന്തുടരുന്നു. മുന്‍വശത്ത്, സൈബര്‍ട്രക്കിന് ഒരു എഡ്ജ്-ടു-എഡ്ജ് ലൈറ്റ്ബാര്‍ ലഭിക്കുന്നു, ഇവ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയായി പ്രവര്‍ത്തിക്കുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്തും സമാനമായി ടെയില്‍ ലാമ്പുകള്‍ക്കും ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കുമായി ഒരു ലൈറ്റ്ബാര്‍ ലഭിക്കുന്നു.

Most Read: മാരുതി വിറ്റാര ബ്രെസ പെട്രോൾ പതിപ്പിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

പിന്നിലെ വലിയ ലഗേജ് സ്‌പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. എല്ലാതരത്തിലും സുരക്ഷ സുശക്തമാണെന്നും കമ്പനി ഉറപ്പു വാഗ്ദാനം ചെയ്യുന്നു.

മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓഡറുകള്‍

അതേസമയം വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച കുടുതല്‍ വിവരങ്ങളൊന്നും ടെസ്‌ല വ്യക്തമാക്കിയിട്ടില്ല. അള്‍ട്രാ ഹാര്‍ഡ് 30X കോള്‍ഡ്-റോള്‍ഡ് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് വാഹനത്തിന്റെ നിര്‍മാണം. 6.5 ഫീറ്റ് നീളമാണ് വാഹനത്തിലുള്ളത്. ആറ് പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
Tesla Cybertruck receives 2 lakh orders in 3 days. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X