Just In
- 13 min ago
M340i എക്സ്ഡൈവിനെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി ബിഎംഡബ്ല്യു; അവതരണം ഉടന്‍
- 39 min ago
കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്
- 1 hr ago
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- 2 hrs ago
ഇന്ന് ബുക്ക് ചെയ്താൽ 2022 ഡെലിവറി ലഭിച്ചേക്കാം; പുതിയ മഹീന്ദ്ര ഥാറിനായി 10 മാസം വരെ കാത്തിരിക്കണം
Don't Miss
- Movies
'ലുക്ക് ഒണ്ടന്നേയുള്ളു ഞാന്‍ വെറും കൂതറയാണ്'; ഇനി ചോദിക്കാനോ പറയാനോ നിക്കില്ല തൂക്കി എടുത്ത് ദൂരെ എറിയും
- News
മുഖ്യമന്ത്രി നടത്തുന്നത് മുസ്ലിം പ്രീണനം; ക്രൈസ്തവര്‍ക്ക് അവഗണന;വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം
- Finance
പെട്രോളിന് 75 രൂപ, ഡീസലിന് 68 രൂപ?; ഇന്ധനങ്ങള്‍ ജിഎസ്ടി പരിധിയില്‍ വന്നാല്‍
- Lifestyle
ശിവരാത്രി പൂജയില്‍ മറക്കരുത് ഇക്കാര്യങ്ങള്‍; ദോഷം ഫലം
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാരുതി വിറ്റാര ബ്രെസ പെട്രോൾ പതിപ്പിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്
കോംപാക്ട് എസ്‌യുവി നിരിയിലെ മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായിരുന്ന വിറ്റാര ബ്രെസയുടെ പെട്രോൾ വകഭേദത്തെ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഡിസംബറിൽ പുതിയ വകഭേദത്തെ പുറത്തിറക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.

അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി പല ഘട്ടങ്ങളായി നടത്തി വരികയാണ്. വിപണിയിൽ അവതരിപ്പിച്ചതിനു ശേഷം കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ആധിപത്യം പുലർത്താൻ വാഹനത്തിനായി. സ്ഥിരമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറഉകളിലൊന്നായി മാറാനും ബ്രെസയ്ക്ക് സാധിച്ചിരുന്നു.

എന്നാൽ പിന്നീട് വിപണിയിൽ എത്തിയ പുതുതലമുറ കോംപാക്ട് എസ്‌യുവി വാഹനങ്ങളുമായി പിടിച്ചുനിൽക്കാൻ ബ്രെസക്ക് സാധിച്ചില്ല. ഇത് മനസിലാക്കിയ മാരുതി സുസുക്കി മോഡലിനെ പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ്. ഇതോടൊപ്പം ഒരു ബിഎസ്-VI പെട്രോൾ എഞ്ചിനും ബ്രെസയിൽ ഇടംപിടിക്കും.

2020 ബിഎസ്-VI പെട്രോൾ ബ്രെസയുടെ മാനുവൽ വകഭേദത്തിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. കോസ്മെറ്റിക്ക് മാറ്റങ്ങൾ വാഹനത്തെ കൂടുതൽ ആകർഷകമാക്കുമെങ്കിലും പെട്രോൾ എഞ്ചിന്റെ വരവായിരിക്കും ഉപഭോക്താക്കളെ കൂടുതൽ തൃപ്തിപ്പെടുത്തുക.

ഇതുവരെ 1.3 ലിറ്റർ ഡീസൽ യൂണിറ്റ് മാത്രമാണ് ബ്രെസ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ കോംപാക്ട് എസ്‌യുവി ശ്രേണിയിലെ മറ്റ് എതിരാളികളായ വെന്യു, XUV300, നെക്സോൺ തുടങ്ങിയ മോഡലുകളെല്ലാം പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ വിൽപ്പനക്കെത്തുന്നുണ്ട്. ഇക്കാരണത്താൽ വില്‍പ്പനയില്‍ ചെറുതായി കാലിടറിയ ബ്രെസക്ക് പെട്രോൾ എഞ്ചിൻ നൽകുന്നതോടെ മികച്ച തിരിച്ചുവരവിന് കളമൊരുങ്ങും.

ചെറിയ കാറുകളിൽ ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നത് നിർത്താൻ മാരുതി തീരുമാനിച്ചെങ്കിലും, സിയാസ്, എർട്ടിഗ, ബ്രെസ തുടങ്ങിയ വലിയ കാറുകളിൽ ഡീസൽ എഞ്ചിൻ ഓപ്ഷൻ കമ്പനി വാഗ്ദാനം ചെയ്യും.

K15 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് പുതിയ പെട്രോൾ യൂണിറ്റ്. ഇത് 105 bhp കരുത്തും, 138 Nm torque ഉം ഉത്പാദിപ്പിക്കും. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററിനൊപ്പം എഞ്ചിൻ സജ്ജീകരണവും ഉൾപ്പെടുത്തും.

ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം 1.3 ലിറ്റർ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിന് പകരമായി മാരുതി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ DDS ഡീസൽ എഞ്ചിൻ ഇടംപിടിക്കും. ഇത് കമ്പനിയുടെ മറ്റ് മോഡലുകളായ എർട്ടിഗ, സിയാസ് എന്നിവയിലും വാഗ്ദാനം ചെയ്യും. ഗിയർബോക്സ് ഓപ്ഷനുകളിൽ ഒരു മാനുവൽ സജ്ജീകരണവും എഎംടി ഓപ്ഷനും ഉൾപ്പെടും.

പെട്രോൾ യൂണിറ്റ് മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ എത്തുന്നതോടെ വാഹനത്തിന്റെ പ്രാരംഭ വിലയിൽ കുറവുണ്ടാകും. ഹ്യുണ്ടായി വെന്യുവുമായി മത്സരിക്കുന്നതിന് 6.5 ലക്ഷം രൂപയിൽ ബ്രെസയുടെ എക്സ്ഷോറൂം വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്‌പോർട്ട്, മഹീന്ദ്ര XUV300 തുടങ്ങിയമോഡലുകൾ തന്നെയായിരിക്കും ഈ വിഭാഗത്തിലെ വിറ്റാര ബ്രെസയുടെ പ്രധാന എതിരാളികൾ.
Source: Rushlane