ചേതക് ഇലക്ട്രിക്കിനെ പൂനെയിൽ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

2019 ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ബജാജ് ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. അന്നുതന്നെ വാഹനത്തിന്റെ 3,000 കിലോമീറ്റര്‍ യാത്രയും കമ്പനി ആരംഭിച്ചിരുന്നു.

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

ഏകദേശം 20 റൈഡര്‍മാരുടെ സംഘമാണ് ചേതക് ഇലക്ട്രിക്കുമായി ഇന്ത്യയില്‍ വിവിധ നഗരങ്ങളിലൂടെ യാത്ര ചെയ്യുന്നത്. ഈ യാത്ര 2019 നവംബര്‍ 14 -ന് പൂനെയില്‍ അവസാനിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വാഹനം അവിടെയുള്ളവര്‍ക്ക് കാണുന്നതിനും വാഹനത്തെക്കുറിച്ച് അറിയുന്നതിനും അവസരം ഉണ്ടെന്നും കമ്പനി അറിയിച്ചു.

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

2019 സെപ്തംബര്‍ 25 -ന് ബജാജിന്റെ ചകന്‍ പ്ലാന്റിലാണ് ചേതക് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചത്. സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി 2019 നവംബര്‍ മാസം മുതല്‍ ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ചോ, മെക്കാനിക്കല്‍ സവിശേഷതകള്‍ സംബന്ധിച്ചോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം ഒരു ലക്ഷം രൂപ വരെ ഇലക്ട്രിക്ക് സ്‌കൂട്ടറിന് വില പ്രതീക്ഷിക്കാം. 2020 ജനുവരിയില്‍ വാഹനം വിപണിയില്‍ പുറത്തിറക്കും.

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

ബംഗളൂരു, പൂനെ നഗരങ്ങളിലാണ് സ്‌കൂട്ടര്‍ ആദ്യം വില്‍പ്പനയ്ക്ക് എത്തുക. പ്രീമിയം സ്‌കൂട്ടര്‍ ആയതുകൊണ്ട് കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും വാഹനത്തിന്റെ വില്‍പ്പന. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില ഡീലര്‍ഷിപ്പുകള്‍ പ്രീമിയം നിലവാരത്തില്‍ നവീകരിക്കുമെന്നും കമ്പനി അറിയിച്ചു.

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതേ പേരില്‍ അവതരിപ്പിക്കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന.

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

ആറ് നിറങ്ങളിലാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്‍സിഎ (NCA) സെല്ലുകളോടുകൂടിയ IP67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയണ്‍ ബാറ്റികളാണ് വാഹനത്തിന്റെ കരുത്ത്.

Most Read: പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം. അതേസമയം ഇതിലെ ഇലക്ട്രിക്ക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ബജാജ് വ്യക്തമാക്കിയിട്ടില്ല. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം.

Most Read: ബ്ലൂആര്‍മര്‍ ഹെല്‍മറ്റിന് 2020 CES ഇന്നൊവേഷന്‍ പുരസ്‌കാരം

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക്ക് ചേതകില്‍ ലഭിക്കുന്ന ഫീച്ചറുകള്‍.

Most Read: നെക്സോണിന്റെ സുരക്ഷ മുൻ നിർത്തി രസകരമായ പരസ്യവുമായി ടാറ്റ

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

പുതിയ സുരക്ഷ സജ്ജീകരണമായ സിബിഎസും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയേക്കാം. വിഭജിച്ച രീതിയിലാണ് പുറകിലെ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്സും സ്‌കൂട്ടറിലുണ്ട്.

ചേതക് ഇലക്ട്രിക്കിനെ പൂനെ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബജാജ്

വിപണിയില്‍ ഓകിനാവ സ്‌കൂട്ടറുകള്‍, ഹീറോ ഇലക്ട്രിക്ക്, ഏഥര്‍ 450, ആമ്പിയര്‍ ഇലക്ട്രിക്ക വെഹിക്കിള്‍സ് എന്നിവരാണ് ചേതക്കിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Monday, November 11, 2019, 19:32 [IST]
English summary
Bajaj Chetak Electric Scooter to be showcased in Pune on November 14. Read more in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X