ബജാജ് ഡൊമിനാർ 400-ന്റെ വില വീണ്ടും വർധിപ്പിച്ചു
ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ഡൊമിനാർ 400 മോഡലിന് വില വർധിപ്പിച്ച് ബജാജ് ഓട്ടോ. 10,001 രൂപ കുത്തനെ ഉയത്തിയാണ് വർധനവ് കമ്പനി നടപ്പാക്കിയിരിക്കുന്നത്. ബ്രാൻഡിൽ നിന്നുള്ള മുൻനിര മോട്ടോർസൈക്കിളായ ഡൊമിനാറിന് ഇപ്പോൾ 1,90,002 രൂപയാണ് എക്സ്ഷോറൂം വില.

നിലവിൽ 1,73,870 രൂപ വിലയുള്ള 2019 ഡൊമിനാർ 400 ന്റെ ആദ്യ വില വർധനവ് 2019 മെയ് മാസത്തിലായിരുന്നു. അന്ന് വെറും 255 രൂപ മാത്രമാണ് കമ്പനി ഉയർത്തിയത്. എന്നാൽ രണ്ടാമത്തേത് ഈ വർഷം ജൂലായിലാണ് കമ്പനി നടപ്പിലാക്കുന്നത്. അന്ന് 5,876 രൂപയുടെ വർധനവാണ് ബജാജ് ഓട്ടോ നടപ്പിലാക്കിയത്.

2019 ബജാജ് ഡൊമിനാർ 400 കമ്പനിയുടെ ശ്രേണിയിലെ ഏറ്റവും ഉയർന്ന മോട്ടോർസൈക്കിളാണ്. എന്നാൽ കുത്തനെയുള്ള 10,001 രൂപയുടെവർധനവ് ബൈക്കിന്റെ വിൽപ്പനയെ ബാധിച്ചേക്കാം. ഡൊമിനാർ 400 വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ജൂലായിലെ ബൈക്കിന്റെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

2019 ബജാജ് ഡൊമിനാർ 400 കമ്പനിയുടെ ശ്രേണിയിലെ ഏറ്റവും ഉയർന്ന മോട്ടോർസൈക്കിളാണ്. എന്നാൽ കുത്തനെയുള്ള 10,001 രൂപയുടെവർധനവ് ബൈക്കിന്റെ വിൽപ്പനയെ ബാധിച്ചേക്കാം. ഡൊമിനാർ 400 വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ജൂലായിലെ ബൈക്കിന്റെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഡൊമിനാറിനെ ബിഎസ്-VI കംപ്ലയിന്റിലേക്ക് ബജാജ് പരിഷ്ക്കരിച്ചിട്ടില്ല. എന്നാൽ പുതിയ മലിനീകരണ നിരേധന ചട്ടം നിലവിൽ വരുന്നതിന് മുന്നോടിയായി ബൈക്കിനെ പുതിയ ബിഎസ്-VI നിലവാരത്തിലേക്ക് കമ്പനി നവീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അറോറ ഗ്രീൻ, വൈൻ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് പുതിയ മോഡൽ ലഭ്യമാവുക. റെഡ് കളർ ഓപ്ഷൻ ഉടൻ ഡൊമിനാറിൽ കമ്പനി വാഗ്ദാനം ചെയ്തേക്കും. ഈ വര്‍ഷം ഏപ്രിലിലാണ് പരിഷ്ക്കരിച്ച ഡൊമിനാര്‍ 400 -നെ ബജാജ് വിപണിയിലെത്തിച്ചത്.

മെക്കാനിക്കൽ സവിശേഷതകളുടെ അടിസ്ഥാനത്തിൽ 2019 ഡൊമിനാർ 400 ന് അതിന്റെ മുൻഗാമിയേക്കാൾ കരുത്തേറിയ എഞ്ചിനാണ് ലഭിക്കുന്നത്. 373.3 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് DOHC ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് മോട്ടോർസൈക്കിളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് 8,650 rpm-ൽ 40 bhp കരുത്തും 7,000 rpm-ൽ പരമാവധി 35 Nm torque ഉം ഉത്പാദിപ്പിക്കും.
Most Read: സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

ആറ് സ്പീഡ് ഗിയർബോക്സ് ഒരു സ്ലിപ്പർ ക്ലച്ചും വാഗ്ദാനം ചെയ്യുന്നു. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ തലമുറ വാഹനം 35 bhp കരുത്ത് മാത്രമായിരുന്നു സൃഷിടിച്ചിരുന്നത്.
Most Read: ബജാജ് V15 പിന്‍വലിക്കില്ലെന്ന് കമ്പനി

പരിഷ്ക്കരിച്ച ബൈക്കിന്റെ ഫീച്ചറുകളിൽ പുതുക്കിയ ഇൻസ്ട്രുമെന്റ് കൺസോൾ, ടെലിസ്‌കോപ്പിക് ഫോർക്കുകൾക്ക് പകരം അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോർക്കുകൾ, റേഡിയൽ മൗണ്ട് ചെയ്ത ഫ്രണ്ട് കോളിപ്പർ, ഡ്യുവൽ-ബാരൽ എക്‌സ്‌ഹോസ്റ്റ് ഡിസൈൻ എന്നിവ ഉൾപ്പെടുന്നു.
Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

മികച്ച പ്രകടനത്തിനായി ടൈൽലൈറ്റ്, ഹെഡ്‌ലൈറ്റ് ഇന്റേണലുകൾ ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നും ബജാജ് ഓട്ടോ അവകാശപ്പെടുന്നു. കാസ്റ്റ് അലുമിനിയത്തിലുള്ള മിറർ ഡിസൈൻ, പുതിയ ടാങ്ക് പാഡ് ഡെക്കലുകൾ,സ്റ്റീൽ സൈഡ് സ്റ്റാൻഡ്, പാസഞ്ചർ സീറ്റിനടിയിൽ ബംഗി സ്ട്രാപ്പുകൾ എന്നിവയാണ് മറ്റ് പ്രധാന നവീകരണങ്ങൾ.

റോയൽ എൻഫീൽഡ് ഹിമാലയൻ, ബിഎംഡബ്ല്യു G 310 R, സിഎഫ് മോട്ടോ 300 300NK എന്നിവയുമായാണ് 2019 ഡൊമിനാർ 400 ന്റെ വിപണിയിലെ മത്സരം.


Click it and Unblock the Notifications








