സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

സുസുക്കി മോട്ടോർസൈക്കിൾസിന്റെ നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ബൈക്കായ SV650 മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മികച്ച നിലവാരമുള്ള മിഡ്-വെയ്റ്റ് നേക്കഡ് മോട്ടോർസൈക്കിളാണ് സുസുക്കി SV650.

സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് 1999 ലാണ് സുസുക്കി SV650 ആദ്യമായി അരങ്ങേറ്റം കുറിച്ചത്. ചെലവ് കുറഞ്ഞ വിലനിർണ്ണയവും മികച്ച ഡൈനാമിക്സും മികച്ച എഞ്ചിനും അമേരിക്കൻ വിപണിയിൽ മോട്ടോർസൈക്കിളിനെ വിജയമാക്കി മാറ്റി.

സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

2009 ൽ സുസുക്കി ഒരു പുതിയ പതിപ്പ് പുറത്തിറക്കി. അത് SV650 ഗ്ലാഡിയസ് എന്നറിയപ്പെട്ടു. കുറച്ച് വർഷങ്ങൾക്ക് ശേഷം, 2016 ൽ ഗ്ലാഡിയസ് എന്ന പേര് നിർത്തലാക്കുകയും സുസുക്കി SV650 മോണിക്കർ എന്ന നാമത്തിലേക്ക് തിരികെ പോകുകയും ചെയ്തു. 2018 ൽ ഒരു നവീകരിച്ച മോഡലിനെ സുസുക്കി പുറത്തിറക്കി. ഇനി 2020 ൽ മോട്ടോർസൈക്കിളിൽ വീണ്ടും ഒരു പരിഷ്ക്കരണം നൽകാൻ കമ്പനി തയ്യാറെടുക്കുകയാണ്.

സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

പരിഷ്ക്കരിച്ച് എത്തുന്ന 2020 സുസുക്കി SV650 ആണ് ഇന്ത്യയിൽ വിപണിയിലെത്തുന്നത്. റെട്രോ സ്റ്റൈലിംഗിനായി തിരയുകയാണെങ്കിൽ 600-800 സിസി വിഭാഗത്തിലെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുകളിൽ ഒന്നാണ് നിലവിലെ മോഡൽ. ലളിതമായ സ്റ്റൈലിംഗ് സവിശേഷതയോടെ ഒരു റെട്രോ വൈബ് നൽകുന്ന ബൈക്ക് കൂടിയാണിത്.

സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

മുന്നിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പാണ് നൽകിയിരിക്കുന്നത്. അതിന് മുകളിൽ ഒരു ചെറിയ വിൻഡ്‌സ്ക്രീനും സുസുക്കി ഉൾപ്പെടുത്തിയിരിക്കുന്നു. ചേസിസ് വശങ്ങളിൽ നിന്ന് കാണാൻ സാധിക്കും. ഇന്ധന ടാങ്ക് അതിന് മുകളിലായി ഘടിപ്പിച്ചിരിക്കുകയും ചെയ്യുന്നു. എഞ്ചിന് അടിയിൽ ഒരു ലളിതമായ കൌൾ ലഭിക്കുന്നു. കൂടാതെ പിന്നിലും ലളിതമായ സ്റ്റൈലിംഗാണ് ബൈക്കിന് ലഭിച്ചിരിക്കുന്നത്.

സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

645 സിസി ലിക്വിഡ്-കൂൾഡ് 90 ഡിഗ്രി വി-ട്വിൻ എഞ്ചിനാണ് സുസുക്കി SV650 ന് കരുത്തേകുന്നത്. ഇത് സുസുക്കി വി-സ്ട്രോം 650XT അഡ്വഞ്ചർ ടൂററിനെ ശക്തിപ്പെടുത്തുന്ന അതേ എഞ്ചിൻ തന്നെയാണ്. വി-സ്ട്രോം 650XT അഡ്വഞ്ചർ ടൂറർ ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തുന്നുണ്ട്.

സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

8,500 rpm-ൽ 75 bhp കരുത്തും 8,100 rpm-ൽ 64 Nm torque ഉം SV650 ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സ് ട്രാൻസ്മിഷനാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2020 സുസുക്കി എസ്‌വി 650 യൂറോ-VI (ബി‌എസ്-VI) മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ചാകും വിപണിയിലെത്തുക. അതായത് ഇന്ത്യൻ വിപണിയേയും മുന്നിൽ കണ്ടാണ് ബൈക്കിനെ കമ്പനി പകിഷ്ക്കരിക്കുന്നത്.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

മുന്നിൽ ഡ്യുവൽ ഡിസ്ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ ഡിസ്ക് ബ്രേക്കുമാണ് ഇതിനുള്ളത്. എബി‌എസ് സ്റ്റാൻ‌ഡേർഡായി വാഗ്ദാനം ചെയ്യുന്നു. പക്ഷേ SV650 ക്ക് ട്രാക്ഷൻ കൺ‌ട്രോൾ ഇല്ല. പകരം, സുസുക്കി മോട്ടോർസൈക്കിളിൽ ലോ ആർപിഎം അസിസ്റ്റ് സിസ്റ്റമാണ് അവതരിപ്പിക്കുന്നത്. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്ക് അപ്പ് ഫ്രണ്ടും പിന്നിൽ ഒരു മോണോഷോക്കും സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നു.

Most Read: CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

സികെഡി (completely knocked-down) വിഭാഗത്തിൽ സുസുക്കിയ്ക്ക് ഇന്ത്യയിൽ മികച്ച വിപണിയാണുള്ളത്. സുസുക്കി ഹയാബൂസ, വി-സ്ട്രോം 650XT, GSX-S750 എന്നിവ പൂർണമായും സികെഡി കിറ്റുകളായി ഇറക്കുമതി ചെയ്യുകയും പിന്നീട് ഇന്ത്യയിൽ സംയോജിപ്പിക്കുകയുമാണ് ചെയ്യുക.

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

സുസുക്കി SV650 ഒരു സികെഡിയായി ഇറക്കുമതി ചെയ്യും. റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650, സി.എഫ്.മോട്ടോ 650NK, കവാസാക്കി നിൻജ 650 എന്നിവയുമായി മോട്ടോർസൈക്കിൾ മത്സരിക്കും.

Most Read Articles

Malayalam
English summary
Suzuki SV650 Naked Streetfighter India Launch Expected Next Year. Read more Malayalam
Story first published: Friday, September 13, 2019, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X