സിബിഎസ് സുരക്ഷയില്‍ 2019 ബജാജ് പ്ലാറ്റിന KS — വില 40,500 രൂപ

125 സിസിയ്ക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും കോമ്പി ബ്രേക്കിംഗ് സംവിധാനം (സിബിഎസ്) നിര്‍ബന്ധമാക്കാനുള്ള ഗവണ്‍മെന്റ് തീരുമാനം നിലവില്‍ വരാനിരിക്കെ, സിബിഎസ് സുരക്ഷയിലുള്ള പ്ലാറ്റിനയെ വിപണിയിലെത്തിച്ചിരിക്കുകയാണ് ബജാജ്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതിയ ചട്ടങ്ങള്‍ നിലവില്‍ വരിക. ഇത് പ്രകാരം 125 സിസിയ്ക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളിലും സിബിഎസും ഇതിന് മുകളിലുള്ളവയില്‍ എബിഎസും (ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം) നിര്‍ബന്ധമാണ്.

സിബിഎസ് സുരക്ഷയില്‍ 2019 ബജാജ് പ്ലാറ്റിന KS — വില 40,500 രൂപ

നിലവില്‍ മോഡലിന്റെ കിക്ക് സ്റ്റാര്‍ട് വേരിയന്റിന്റെ വില മാത്രമാണ് നിര്‍മ്മാതാക്കളായ ബജാജ് പുറത്ത് വിട്ടിരിക്കുന്നത്. സിബിഎസ് സുരക്ഷയില്ലാത്ത, ഇലക്ട്രിക്ക് സ്റ്റാര്‍ട്ടറോട് കൂടിയ പ്ലാറ്റിനയ്ക്ക് 47,405 രൂപയാണ് വിപണി വില.

സിബിഎസ് സുരക്ഷയില്‍ 2019 ബജാജ് പ്ലാറ്റിന KS — വില 40,500 രൂപ

സിബിഎസ് സംവിധാനത്തില്‍ ഇലക്ട്രിക്ക് സ്റ്റാര്‌ട്ടോടെയുള്ള പ്ലാറ്റിന കമ്പനി ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സില്‍വര്‍ കലര്‍ന്ന ഇബോണി ബ്ലാക്ക്, കോക്ക്‌ടെയില്‍ വൈന്‍ റെഡ് എന്നീ നിറപ്പതിപ്പുകളിലാണ് ബൈക്ക് ലഭ്യമാവുന്നത്.

Most Read:'വെന്യു', പുതിയ എസ്‌യുവിക്ക് ഹ്യുണ്ടായി പേരിട്ടു - നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

സിബിഎസ് സുരക്ഷയില്‍ 2019 ബജാജ് പ്ലാറ്റിന KS — വില 40,500 രൂപ

മറ്റ് പ്രധാന മാറ്റങ്ങളൊന്നും ബൈക്കില്‍ കമ്പനി വരുത്തിയിട്ടില്ല. സുഖകരമായ റൈഡ് ഉറപ്പുവരുത്തുന്നതിനായി നീളമേറിയ ഫ്രണ്ട്, റിയര്‍ സസ്‌പെന്‍ഷനുകളാണ് ബൈക്കില്‍ ഒരുക്കിയിരിക്കുന്നത്.

സിബിഎസ് സുരക്ഷയില്‍ 2019 ബജാജ് പ്ലാറ്റിന KS — വില 40,500 രൂപ

ബൈക്കിലെ ComforTec ടെക്‌നോളജിയാണ് മറ്റൊരു സവിശേഷത. റബ്ബര്‍ ഫുട്ട്പാഡുകള്‍, ഡയറക്ഷണല്‍ ടയറുകള്‍, സ്പ്രിംഗ് സോഫ്റ്റ് സീറ്റ് എന്നിവയാണ് ComforTec ടെക്‌നോളജിയുടെ കീഴില്‍ വരുന്ന ഘടകങ്ങള്‍.

സിബിഎസ് സുരക്ഷയില്‍ 2019 ബജാജ് പ്ലാറ്റിന KS — വില 40,500 രൂപ

ഓള്‍വേയ്‌സ്-ഹെഡ്‌ലാമ്പ്-ഓണ്‍ സംവിധാനത്തോടൊപ്പം എല്‍ഇഡി ഡിആര്‍എല്ലുകളും മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. എഞ്ചിനിലും കാര്യമായ പരിഷ്‌കാരങ്ങള്‍ ബജാജ് നടത്തിയിട്ടില്ല.

സിബിഎസ് സുരക്ഷയില്‍ 2019 ബജാജ് പ്ലാറ്റിന KS — വില 40,500 രൂപ

102 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബജാജ് പ്ലാറ്റിനയ്ക്കുള്ളത്. ഇത് 7,500 rpm -ല്‍ 7.9 bhp കരുത്തും 5,500 rpm -ല്‍ 8.3 Nm torque ഉം കുറിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരു വീലുകളിലും ഡ്രം ബ്രേക്കുണ്ട്.

സിബിഎസ് സുരക്ഷയില്‍ 2019 ബജാജ് പ്ലാറ്റിന KS — വില 40,500 രൂപ

ലിറ്ററിന് 104 കിലോമീറ്ററാണ് പുതിയ ബജാജ് പ്ലാറ്റിന 100 KS നല്‍കുന്ന മൈലേജ്. 11.5 ലിറ്ററാണ് ബൈക്കിലെ ഇന്ധനടാങ്ക് ശേഷി.

Most Read:കാണാം ജെആര്‍ഡി ടാറ്റയുടെ മെര്‍സിഡീസ് ബെന്‍സ് 190D - വീഡിയോ

സിബിഎസ് സുരക്ഷയില്‍ 2019 ബജാജ് പ്ലാറ്റിന KS — വില 40,500 രൂപ

എബിഎസും സിഎബിഎസും ബൈക്കുകളില്‍ നിര്‍ബന്ധമായി വരുന്ന മാത്രയില്‍ ബൈക്കിന്റെ വില കൂടുമെന്നത് സംശയമില്ലാത്ത കാര്യമാണ്. എങ്കിലും വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് ബജാജ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 27, 2019, 17:58 [IST]
English summary
Bajaj Platina 100 Kick-Start Variant Updated With CBS Technology — Priced At Rs 40,500: read in malayalam
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X